ഞാൻ ഒരു പുണ്യാളൻ ഒന്നുമല്ല, പക്ഷേ മറ്റുള്ളരോട് അങ്ങനത്തെ കാര്യങ്ങൾ ചെയ്യാറില്ല: അനൂപ് കൃഷ്ണൻ

80

മലയാളികൾക്ക് ഏറെ സുപരിചിതനായ ടിവി താരവും ബിഗ്‌ബോസ് മൽസരാർത്ഥിയും ആണ് അനൂപ് കൃഷ്ണൻ. ബിഗ്‌ബോസിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്. മലയാളം ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അനൂപ് കൃഷ്ണൻ.

ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്.

Advertisements

ബിഗ് ബോസ് ഹൗസിലെ അവസാന എട്ട് മത്സരാർഥികളിൽ ഒരാൾ അനൂപായിരുന്നു. ബിഗ് ബോസിൽ നിന്നും പുറത്ത് എത്തിയ ശേഷം സ്റ്റാർട്ട് മ്യൂസിക്ക് അവതാരകനായും എത്തിയിരുന്നു. അടുത്തിടെയാണ് അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം നടന്നത്. ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.

അനൂപിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജനുവരി 23നാണ് വിവാഹം, ഇപ്പോളിതാ ബോഡി ഷെയിമിംഗുകളെ കുറിച്ച് പറയുകയാണ് താരം. അനൂപ് കൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ:

തങ്ങളുടെ എൻഗേജ്മെന്റിന്റെ ചിത്രം കണ്ടിട്ട് ഒരുപാട് നല്ലതും ചീത്തയുമായ കമന്റുകൾ വന്നിരുന്നു. ഐശ്വര്യയെ ബോഡി ഷെയിമിങ് ചെയ്യുന്ന തരത്തിലുള്ളവയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഞങ്ങൾ അതൊന്നും കാര്യമാക്കുന്നില്ല. ഞാൻ ഒരു പുണ്യാളൻ ആണെന്നും പറയുന്നില്ല.

Also Read
ഏഴാം മാസത്തിലെ ചടങ്ങ് കഴിഞ്ഞു, ഭർത്താവിനിഷ്ടം പെൺകുഞ്ഞിനെ ആണെന്ന് ആതിര, ദൈവം തരുന്നതിനെ കൈനീട്ടി വാങ്ങാൻ ആരാധകർ

പക്ഷേ മറ്റുള്ളവരെ ഉപദ്രവിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല എന്നും എനിക്ക് ഇഷ്ടപ്പെടാത്ത സാഹചര്യമുണ്ടായാൽ അവിടെനിന്ന് മാറിപ്പോവുകയാണ് പതിവ്. താൻ മറ്റുള്ളവരെ നോവിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. പക്ഷെ നമ്മുടെ വളരെ സ്വകാര്യമായ ഇടത്തിലേക്ക് ആരെങ്കിലും കടന്നുകയറിയാൽ നമുക്ക് പ്രതികരിക്കേണ്ടിവരും.

അത് ഏതൊരു ജീവിയും ചെയ്യുന്നതാണെന്നും അതാണ് അന്ന് ഞാനും ചെയ്തത്. പ്രതികരിക്കണം എന്നുള്ളതുകൊണ്ട് എന്റെ രീതിയിൽ മാന്യമായ മറുപടി നൽകുകയാണ് താൻ ചെയ്ത്ത്. ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. കൂടുതലായി ഒന്നും പറയാനില്ല’ എന്നായിരുന്നു തന്റെ പ്രതികരണം എന്ന് അനൂപ് പറയുന്നു.

അതേസമയം ഐശ്വര്യയ്ക്ക് ബോഡി ഷെയിമിങ് കമന്റുകൾ കേട്ട് പരിചയം ഉണ്ടെന്നും കേരള സമൂഹം ഇങ്ങനെ
ഒക്കെ യല്ലേ പെരുമാറുക എന്നും അനൂപ് പറയുന്നു. അതേസമയം, നമ്മുടെ ശരീരം നമ്മുടെ മാത്രം സ്വന്തമാണ്. തടി കൂടിയാലും കുറഞ്ഞാലും അത് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നില്ലെങ്കിൽ പിന്നെ എന്താണ് കുഴപ്പം എന്നും അനൂപ് വിമർശകരോടായി ചോദിക്കുകയാണ്.

അന്നത്തെ ആ പ്രശ്നം ഒന്നുരണ്ടു ദിവസം കൊണ്ട് കെട്ടടങ്ങി എന്ന് പറയുന്ന അനൂപ് എന്നാൽ ആരെങ്കിലും കൂടുതൽ എന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ എന്റെ പ്രതികരണവും അതിനനുസരിച്ച് മാറിയേനെ എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം സമൂഹത്തിൽ നിലനിൽക്കുന്ന വിവേചനങ്ങളെക്കുറിച്ചും അനൂപ് നിലപാട് വ്യക്തമാക്കുന്നുണ്ട്.

Also Read
പുതിയ തുടക്കവുമായി മീരാ ജാസ്മിൻ, വിശേഷം പങ്കുവെച്ച് നടി, കൈയ്യടിയുമായി ആരാധകർ

Advertisement