ഞാൻ മ രി ച്ചാ ൽ മമ്മൂട്ടി വരുമെന്ന് പലപ്പോഴും പറഞ്ഞ് മാള അരവിന്ദൻ, ആ വാക്കുകൾ അച്ചട്ടാക്കി മമ്മൂട്ടി പറന്ന് എത്തിയത് ദുബായിൽ നിന്ന്

4845

മലയാള സിനിമയിൽ വേറിട്ട ഹാസ്യത്തിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച നടനായിരുന്നു മാള അരവിന്ദൻ. വർഷങ്ങളോലം അദ്ദേഹം മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു. കോമഡി വേഷങ്ങൾക്ക് പുറമേ ക്യാരക്ടർ റോളുകളിലും അദ്ദേഹം തിളങ്ങിയിരുന്നു.

അതേ സമയം സിനിമയിലും പുറത്തും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയും മാള അരവിന്ദനും. മമ്മൂട്ടിയെ പോലെ തോന്നുന്ന കാര്യങ്ങൾ അപ്പോൾ തന്നെ പറയുന്ന സ്വഭാവക്കാരനും ആയിരുന്നു മാള അരവിന്ദൻ.

Advertisements

Also Read
നടി സംയുക്താ മേനോന്റെ ആരാധകരെ കോരിത്തരിപ്പിച്ച കിടു ഫോട്ടോസ് കാണാം

അതുകൊണ്ട് തന്നെ മമ്മൂട്ടിയും മാളയും തമ്മിൽ വളരെ അടുത്ത സൗഹൃദം ആയിരുന്നു ഉണ്ടായിരുന്നത്.
മാള അരവിന്ദന്റെ മ ര ണ വാർത്ത മമ്മൂട്ടി അറിയുന്നത് ദുബായിൽ വെച്ചാണ്. തന്റെ പ്രിയ സുഹൃത്തിനെ അവസാനമായി ഒരു നോക്ക് കാണാൻ അന്ന് ദുബായിൽ നിന്ന് തന്റെ എല്ലാ തിരക്കുകളും മാറ്റിവച്ച് മമ്മൂട്ടി മാളയുടെ വീട്ടിലെത്തി.

ഇതേ കുറിച്ച് മാള അരവിന്ദന്റെ മകൻ കിഷോർ നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. മമ്മൂട്ടിയും മാള അരവിന്ദനും തമ്മിൽ വളരെ അടുത്ത ആത്മബന്ധം ഉണ്ടായിരുന്നെന്ന് കിഷോർ പറയുന്നു. അച്ഛൻ നല്ല ഭക്ഷണ പ്രിയനായിരുന്നു. ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കണമെന്ന് അച്ഛനെ ഞാൻ ഓർമ്മപ്പെടുത്താറുണ്ട്.

ആഹാരം നിയന്ത്രിക്കണമെന്ന് പറഞ്ഞാലും കേൾക്കാറില്ല. പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ തന്റെ അച്ഛന് ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഭക്ഷണകാര്യത്തിൽ ശ്രദ്ധ വേണമെന്ന് പറഞ്ഞിരുന്നതെന്നും കിഷോർ ഓർക്കുന്നു. ആഹാരം നിയന്ത്രിക്കണം എന്ന് പറയുമ്പോൾ ഒരു ബന്ധവുമില്ലാത്ത മറുപടിയാണ് അച്ഛൻ തന്നിരുന്നത്.

ഞാൻ മ രി ച്ചാ ൽ മമ്മൂട്ടി വരുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അച്ഛൻ ഇടയ്ക്കിടെ പറയും. ഈ മറുപടി കേട്ട് ഞാൻ അന്ധാളിച്ച് പോയിട്ടുണ്ട്. പിന്നീടാണ് അവരുടെ സൗഹൃദത്തിന്റെ ആഴം മനസിലായത്. അച്ഛൻ മരിക്കുമ്പോൾ മമ്മൂട്ടി ദുബായിൽ ആയിരുന്നു.

അച്ഛനെ അവസാനമായി കാണാൻ മമ്മൂട്ടി ദുബായിൽ നിന്ന് വന്നു. അച്ഛന് കൊടുത്ത വാക്ക് പാലിച്ചു.
പറഞ്ഞ സമയത്തിന് മുമ്പുതന്നെ മമ്മൂട്ടി എത്തിയിരുന്നു. സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് അദ്ദേഹം പോയത്.

Also Read
നെഞ്ചില്‍ ഭാര്യയുടെ ചിത്രം ടാറ്റൂവാക്കി പാഷാണം ഷാജി, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടന്‍

അവരുടെ ആത്മബന്ധത്തെക്കുറിച്ച് അന്നാണ് തനിക്ക് മനസ്സിലായതെന്നും കിഷോർ പറയുന്നു. മാള അരവിന്ദന് അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചുള്ള ഒരംഗീകാരവും ലഭിച്ചിട്ടില്ലെന്നായിരുന്നു സംസ്‌കാര ചടങ്ങിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി പറഞ്ഞതെന്നും കിഷോർ വ്യക്തമാക്കുന്നു.

Advertisement