നെഞ്ചില്‍ ഭാര്യയുടെ ചിത്രം ടാറ്റൂവാക്കി പാഷാണം ഷാജി, ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടന്‍

392

മിമിക്രി സ്‌കിറ്റുകളിലൂടെ എത്തി വെള്ളിമൂങ്ങയിലെ കൊച്ചാപ്പി, അമര്‍ അക്ബര്‍ അന്തോണിയിലെ ദുരന്തം തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളലി മനസുകളില്‍ കുടിയേറിയ താരമാണ് സാജു നവോദയ. എന്നാല്‍ മലയാളികള്‍ക്ക് ഇദ്ദേഹം പാഷാണം ഷാജിയാണ്.

Advertisements

പാഷാണം കൊണ്ട് ജീവിതത്തില്‍ ഗുണം കിട്ടിയ ലോകത്തിലെ ഏക വ്യക്തി താനായിരിക്കുമെന്ന് സാജു പറയുന്നു. മിമിക്രി സ്റ്റേജില്‍ നിന്ന് മിനി സ്‌ക്രീനിലേക്കും അവിടെ നിന്നു മെഗാ സ്‌ക്രീനിലേക്ക് എത്തുകയും ചെയ്ത പാഷാണം ഷാജി കരിങ്കണ്ണന്‍ എന്ന ചിത്രത്തില്‍ നായകനാകുകയാണ്.

Also Read: കുഞ്ചാക്കോ ബോബനോട് ആരാധനയായിരുന്നു, കാണുമ്പോഴൊക്കെ മുഖത്ത് നാണം വരും, നേരിട്ട് കണ്ട് ഇഷ്ടം പറഞ്ഞിട്ടുണ്ട്, തുറന്നുപറഞ്ഞ് നവ്യ നായര്‍

നടന്‍ അടുത്തിടെ ഭാര്യയ്‌ക്കൊപ്പം ഞാനും ഞാനുമെന്റാളും എന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഷോയില്‍ വെച്ച് തങ്ങളുടെ പ്രണയ വിവാഹത്തെക്കുറിച്ചും ഒളിച്ചോട്ടത്തെക്കുറിച്ചുമെല്ലാം തുറന്നുസംസാരിച്ചിരുന്നു. രശ്മി എന്നാണ് പാഷാണം ഷാജിയുടെ ഭാര്യയുടെ പേര്.

ഭാര്യയ്ക്ക് പാഷാണം ഷാജി ഒരുക്കിയ സര്‍പ്രൈസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുകയാണിപ്പോള്‍. നെഞ്ചില്‍ ഭാര്യ രശ്മിയുടെ ചിത്രം ടാറ്റു ചെയ്തിരിക്കുകയാണ് ഷാജി. അതേസമയം, ഇത് ഭാര്യയ്ക്ക് വേണ്ടി ഒരുക്കിയ സര്‍പ്രൈസ് അല്ലെന്നും തന്റെ ഒരു വലിയ ആഗ്രഹമാണെന്നും ഷാജി പറയുന്നു.

Also Read: മോഹൻലാൽ ആ ചെയ്തതു പോലെ ഇന്ത്യയിലെ മറ്റ് ഒരു നടനും ചെയ്യില്ലെന്ന് എനിക്ക് ഇന്നും തറപ്പിച്ച് പറയാൻ കഴിയും: പ്രമുഖ സംവിധായകൻ

ടാറ്റു കണ്ട് ആദ്യം രശ്മി ഞെട്ടിയെങ്കിലും ശരിക്കും സൂചി കുത്തുന്നത് പോലും പേടിയുള്ള ആളാണ് ഷാജിയെന്ന് രശ്മി പറയുന്നു. രശ്മിയുടെയും പാഷാണം ഷാജിയുടെയും വിവാഹ ജീവിതം ഇപ്പോള്‍ 21ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുകയാണ്. വളരെ സന്തോഷത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്ന് ഇരുവരും പറയുന്നു,

Advertisement