പുതിയ തുടക്കവുമായി മീരാ ജാസ്മിൻ, വിശേഷം പങ്കുവെച്ച് നടി, കൈയ്യടിയുമായി ആരാധകർ

119

നിരവധി സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയ താരമായിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് ദിലീപ് ചിത്രം സൂത്രധാരനിലൂടെ സിനിമയിലെത്തിയ മീരാ ജാസ്മിൻ ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയനടിയായി മാറിയിരുന്നു.

പിന്നീട് മലയാളത്തിന് പുറമേ തെന്നിന്ത്യൻ ഭാഷകളിലെല്ലാം നിരവധി സൂപ്പർഹിറ്റ് സിനികളിൽ അഭിനയിച്ച മീരാ ജാസ്മിൻ വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും പൊതു വേദികളിൽ നിന്നും മാറിനിൽക്കുക ആയിരുന്നു. എന്നാലിപ്പോൾ താരം പൊതു വേദികളിൽ വീണ്ടും സജീവ സാന്നിധ്യമാകുകയാണ്.

Advertisements

അതേ സമയം നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ് മീരാ ജാസ്മിൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് മീരാ ജാസ്മിൻ മലയാളത്തിൽ തിരിച്ചെത്തുന്നത്.

Also Read
എന്റെ ഉമ്മ വേറെ വിവാഹം കഴിച്ചിട്ടുണ്ട്, ഞാനറിയാത്ത വേറെ മക്കളുമുണ്ട് : ഞാനെന്ത് വാങ്ങിക്കുമ്പോഴും ഒരു പെയർ ലക്ഷ്മിക്കായും വാങ്ങിക്കാറുണ്ട് : വിശേഷങ്ങൾ പങ്കു വച്ച് മജ്‌സിയയും ലക്ഷ്മിയും

ഇനി സജീവമായി സിനിമയിൽ തുടരാനാണ് തീരുമാനമെന്നും സത്യൻ അന്തിക്കാടുമായി വീണ്ടും ഒന്നിച്ച് പ്രവർത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവിൽ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര ജാസ്മിൻ പറഞ്ഞിരുന്നു.

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി മീരാജാസ്മിൻ. സത്യൻ അന്തിക്കാട് ചിത്രം ‘മകളി’ലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. തിരിച്ചെത്തിയതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഒഫീഷ്യൽ പേജും തുടങ്ങിയിരിക്കുകയാണ് താരം.

തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് മീര ജാസ്മിൻ. ഇപ്പോഴിതാ മീര സമൂഹ മാധ്യമങ്ങളിൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിക്കുകയും അതിൽ ആദ്യ ചിത്രം പങ്കുവെക്കുകയൂം ചെയ്തു നടി.

Also Read
അവന് മോഹൻലാലിനെ അറിയില്ല, അപ്പു അങ്കിളിന്റെ ഫാനാണ്! ഹൃദയം അപ്പു അങ്കിളിന്റേതാണെന്നാണ് അവൻ വിശ്വസിച്ചിക്കുന്നത്, എനിക്ക് അതിൽ എന്തെങ്കിലും പങ്കുണ്ടെന്ന് അവൻ വിശ്വസിക്കുന്നില്ല: മകൻ വിഹാനെ കുറിച്ച് വിനീത്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രം ‘മകളിലെ’ ഒരു ലൊക്കേഷൻ ചിത്രമാണ് മീര പങ്കുവെച്ചിരിക്കുന്നത്. മീരയുടെ പോസ്റ്റിന് താഴെ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപ്പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.

അതേസമയം മകൾ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയറാമാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്.

ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ് കുമാർ ആണ് ഛായാഗ്രഹണം. അമ്പിളിയിലെ ആരാധികേ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിർവഹിക്കും. ഹരിനാരായണനാണ് വരികൾ എഴുതുന്നത്.

ചിത്രത്തിലെ താരത്തിന്റെ ലുക്കാണ് പേജിൽ പങ്കു വച്ചിരിക്കുന്ന ആദ്യത്തെ പോസ്റ്റ്. ബാഗും ഓഫീസ് ഐഡി കാർഡും ധരിച്ച് സാരിയുടുത്ത് അതിസുന്ദരിയായിട്ടാണ് മീര ചിത്രത്തിലുള്ളത്. ഹലോ ഇൻസ്റ്റഗ്രാം, പുതിയ തുടക്കം, ലൊക്കേഷൻ സ്റ്റിൽ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പഴയതിനേക്കാൾ കൂടുതൽ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു തിരിച്ചുവരവിലെ ചിത്രങ്ങൾ കണ്ടപ്പോൾ തന്നെ ആരാധകർ പറഞ്ഞത്. അടുത്തിടെ കാരവാനിൽ നിന്നുള്ള താരത്തിന്റെ ഡാൻസും വൈറലായിരുന്നു. മകളിൽ ജയറാമാണ് നായകൻ.

Advertisement