മലയാള സിനിമയുടെ ആ പ്രതിസന്ധി സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള ; അതുപോലെ പുതിയ ഭാവത്തോടെ എത്തുകയാണ് ഇപ്പോൾ ഹൃദയം : മോഹൻലാൽ

92

ഒരു ബ്രെയ്ക്കിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. സംഗീതത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ 15 ഗാനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. വർഷങ്ങൾക്ക് ശേഷം കാസറ്റിലും ഒരു മലയാളസിനിമയുടെ ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാലായിരുന്നു ഹൃദയം ഓഡിയോ ലോഞ്ച് ചെയ്തത്.

Advertisements

ALSO READ

പുതിയ തുടക്കവുമായി മീരാ ജാസ്മിൻ, വിശേഷം പങ്കുവെച്ച് നടി, കൈയ്യടിയുമായി ആരാധകർ

1990 ൽ പുറത്തിറങ്ങിയ ഹിസ് ഹൈനസ് അബ്ദുള്ളയുടെ ഓർമകൾ പങ്കുവെച്ചുകൊണ്ടായിരുന്നു മോഹൻലാൽ ഓഡിയോ ലോഞ്ച് ചെയ്ത്. തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ഗാനമേഖല ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ഉണ്ടായത്. സംഗീതത്തിന് ഏറ്റവുമധികം പ്രാധാന്യം കൊടുത്തുകൊണ്ട് ചെയ്ത സിനിമയായിരുന്നു അത്. ആ സമയത്ത് ഏറ്റവുമധികം കാസറ്റ് ചിലവായ സിനിമയുമായിരുന്നു എന്നും മോഹൻലാൽ പറഞ്ഞു.

അതിനു ശേഷം ഞങ്ങൾ ചെയ്ത ഒരുപാട് സിനിമകൾ, ഭരതം, കമലദളമൊക്കെ സംഗീതത്തിന് പ്രാധാന്യമുള്ളവയായിരുന്നു. പിന്നീട് മലയാള സിനിമ സംഗീതത്തെക്കുറിച്ച് മറ്റൊരു ആശയത്തിലേക്ക് പോയി. അതിനെ പുതിയൊരു ഭാവത്തോടെ കൊണ്ടുവരികയാണ് ഹൃദയം എന്ന സിനിമ എന്നത് വലിയ സന്തോഷം നൽകുന്നു. ഒരുപാട് പ്രത്യേകതകൾ ഉള്ള സിനിമയാണ് എനിക്കിത്.

ഇതിന്റെ പിന്നിലുള്ളവരെല്ലാം എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നവർ തന്നെയാണ്. എന്റെ മകൻ അഭിനയിക്കുന്നു എന്നതിലുപരി എന്റെ സുഹൃത്തുക്കളുടെ കുട്ടികളാണ് ഇത് നിർമ്മിക്കുന്നതും അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമൊക്കെ. ഇത് ഏറ്റവും വലിയ വിജയമാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

ജനുവരി 21 നാണ് ഹൃദയം റിലീസ് ചെയ്യുന്നത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനും കന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും വിനീത് ശ്രീനിവാസൻ തന്നെയാണ്. അജു വർഗ്ഗീസ്,അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ALSO READ

എസ്ഡിപിഐ ആംബുലൻസ് മമ്മൂട്ടിക്ക് ഉപയോഗിക്കാമെങ്കിൽ സേവാഭാരതി ഉണ്ണി മുകുന്ദന് ഉപയോഗിച്ചൂടെ; വൈറലായി കുറിപ്പ്

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വർഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോർജ്. ചമയം ഹസൻ വണ്ടൂർ.’

ലാഭത്തേക്കാൾ സിനിമ ഈ സമയത്ത് ആളുകളിലേക്ക് എത്തുക എന്നതാണ് തീരുമാനം; ഹൃദയം തീയേറ്റർ റിലീസിനെ പറ്റി വിനീത് ശ്രീനിവാസൻ ചീഫ് അസോസിയേറ്റ് ഡയറക്റ്റർ അനിൽ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റർ ആന്റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ. പി.ആർ.ഒ ആതിര ദിൽജിത്ത്.

 

Advertisement