എസ്ഡിപിഐ ആംബുലൻസ് മമ്മൂട്ടിക്ക് ഉപയോഗിക്കാമെങ്കിൽ സേവാഭാരതി ഉണ്ണി മുകുന്ദന് ഉപയോഗിച്ചൂടെ; വൈറലായി കുറിപ്പ്

169

മലയാളത്തിലെ ശ്രദ്ധേയനായ യുവ നായകൻ ഉണ്ണി മുകുന്ദൻ നായകനായ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. കഴിഞ്ഞ ആഴ്ച പ്രദർശനത്തിന് എത്തിയ മേപ്പടിയാൻ മികച്ച സിനിമ എന്ന് അഭിപ്രായം നേടുമ്പോഴും ധാരാളം വിമർശനങ്ങളും ഏറ്റുവാങ്ങുന്നുണ്ട്.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്തിരിക്കുന്ന മേപ്പടിയാൻ ചിത്രത്തിനെതിരെ സൈബർ ആ ക്രമ ണ വും രൂക്ഷമായിരുന്നു. സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചു എന്ന് പറഞ്ഞ് ആയിരുന്നു ഒരു വഭാഗം വിമർശനം ഉന്നയിച്ചത്.

Advertisements

സേവാ ഭാരതിയുടെ ആംബുലൻസ് ചിത്രത്തിൽ കാട്ടിയെന്നും നായകൻ ശബരിമലയിൽ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തിൽ കാട്ടിയതെന്നുമായിരുന്നു വിമർശകരെന്ന പേരിൽ പലരുടെയും ആരോപണം.

Also Read
എന്റെ ഉമ്മ വേറെ വിവാഹം കഴിച്ചിട്ടുണ്ട്, ഞാനറിയാത്ത വേറെ മക്കളുമുണ്ട് : ഞാനെന്ത് വാങ്ങിക്കുമ്പോഴും ഒരു പെയർ ലക്ഷ്മിക്കായും വാങ്ങിക്കാറുണ്ട് : വിശേഷങ്ങൾ പങ്കു വച്ച് മജ്‌സിയയും ലക്ഷ്മിയും

എന്നാൽ 15 വർഷങ്ങൾക്ക് മുൻപ് സിനിമകളിൽ സേവാഭാരതിയുടെ ആംബുലൻസ് കൃത്യമായി കാണിക്കും ആയിരുന്നു എന്നും അന്നൊന്നും മതം തിരഞ്ഞുള്ള വിവാദം ഉണ്ടാകാറില്ലായിരുന്നു എന്നുള്ള നിരീക്ഷണവും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ മഹാസമുദ്രം എന്ന സിനിമയിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിക്കുന്നുണ്ട്.

അതേ സമയം സമാനമായ മറ്റ് ചില സിനിമകളിലെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചതിന് എന്തിനാണ് ഇത്ര പ്രശ്‌നവും വിമർശനവുമെന്ന് മനസിലാകുന്നില്ലെന്ന് സംവിധായകൻ തന്നെ പറഞ്ഞിരുന്നു.

ഇപ്പോഴിതാ, മറ്റ് സിനിമകളിൽ പല രാഷ്ടീയ പാർട്ടികളുടെയും ആംബുലൻസുകളെ കാണിച്ചിട്ടുണ്ടെന്നും അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോൾ എവിടുന്ന് പൊട്ടി മുളയച്ചതാണെന്നുമുള്ള ചോദ്യമാണ് ഉയരുന്നത്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ജോണി ആന്റണി സംവിധാനം ചെയ്ത തോപ്പിൽ ജോപ്പൻ എന്ന സിനിമയിലെ ഒരു ഗാനരംഗത്ത് എസ്ഡിപിഐയുടെ ആംബുലൻസ് കാണിക്കുന്നുണ്ട്.

Also Read
എരിവും പുളിയും തുടങ്ങി, ആവേശത്തിൽ ആരാധകർ ; പേരുകൾ ഇണങ്ങുന്നില്ലെന്നും നാടകം പോലെയെന്നും ഒരു വിഭാഗം

അപ്പോഴൊന്നും മമ്മൂട്ടി സുടാപ്പി ആണേ എന്ന് പറഞ്ഞ് ആരും കരയുകയോ വിവാദമുണ്ടാക്കുകയോ സൈബർ ആക്രമണം നടത്തുകയോ ചെയ്തില്ലല്ലോ എന്ന ചോദ്യമാണ് യുവരാജ് ഗോകുൽ എന്ന യുവാവ് തന്റെ ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്. ഏതായാലും ഇതിനോടകം തന്നെ ഈ കുറിപ്പ് വൈറൽ ആയി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ എത്തുന്ന ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ‘കണ്ണൂരിന്റെ കാവിപ്പട’ എന്ന ഫെയ്സ്ബുക്ക് പേജ്. സേവാഭാരതി എന്ന് എഴുതിയ ആംബുലൻസിൽ നിന്നും മോഹൻലാൽ ഇറങ്ങുന്ന ചിത്രം പങ്കുവച്ചാണ് ഫെയ്സ്ബുക്ക് പേജിലെ പ്രതികരണം. ’15 വർഷങ്ങൾക്ക് മുമ്പിറങ്ങിയ മഹാസമുദ്രം സിനിമയിലെ ഒരു രംഗം. അന്നും സേവാഭാരതി ഇവിടെ ഉണ്ട്, ഇന്നുമുണ്ട്, നാളെയുമുണ്ടാകും.

അന്നില്ലാത്ത ചിലത് ഇന്നുണ്ട് അതിനെ ഈ നാട് കരുതിയിരിക്കുക എന്നാണ് കുറിപ്പ്. നിരവധി കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. മേപ്പടിയാൻ സിനിമ കണ്ടിട്ട് ഇതാണ് നിങ്ങൾ കുഴപ്പം കാണുന്നതെങ്കിൽ. ഞങ്ങൾക്ക് ഇത് അഭിമാനമാണ് എന്ന് ചിലർ പറയുന്നു. ദുൽഖർ സൽമാനും ഉണ്ണി മുകുന്ദനും ശബരിമലക്ക് പോകുന്ന സീൻ പങ്കുവച്ച് ദുൽഖറിന് ആവാം ഉണ്ണിക്ക് ആയിക്കൂടാ എന്ന കമന്റുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാൽ ആംബുലൻസുകളെല്ലാം തിരക്കിലായിരുന്നുവെന്നും സേവാഭാരതി ആംബുലൻസ് ഫ്രീയായി തന്നതു കൊണ്ടാണ് ഉപയോഗിച്ചതെന്നും സംവിധായകൻ വിഷ്ണു മോഹൻ പ്രതികരിച്ചിരുന്നു. സേവാഭാരതിയുടെ സ്റ്റിക്കർ മാറ്റി ഒട്ടിക്കേണ്ട ആവശ്യം തോന്നിയില്ല.

കോട്ടയം ടൗണിലേക്ക് ഇറങ്ങി നിന്നാൽ ഒരു മണിക്കൂറിനകം ചുരുങ്ങിയത് രണ്ടു സേവാഭാരതി ആംബുലൻസുകൾ എങ്കിലും പോകുന്നത് കാണാൻ സാധിക്കും. പിന്നെ, ഈ ഷൂട്ട് നടന്നത് ആദ്യ ലോക്ഡൗണിനു ശേഷമുള്ള കാലത്തായിരുന്നു. ഷൂട്ടിനു വേണ്ടി ആംബുലൻസുകൾ ലഭിക്കാൻ പ്രയാസം നേരിട്ടു. വലിയ തുക വാടകയും അവർ ചോദിച്ചിരുന്നു.

ആ സമയത്താണ് സേവാഭാരതി തനിക്ക് ഫ്രീയായി ആംബുലൻസ് വിട്ടു തന്നത്. ഡ്രൈവർക്കുള്ള പണം മാത്രം കൊടുത്താൽ മതിയെന്നു പറഞ്ഞു. ആ ആംബുലൻസാണ് സിനിമയിൽ ഉപയോഗിച്ചത്. അതിന്റെ സ്റ്റിക്കർ മാറ്റി ഒട്ടിക്കേണ്ട ഒരു ആവശ്യം ഉണ്ടെന്നു തോന്നിയില്ല. സേവാഭാരതി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്. അവരുടെ ആംബുലൻസുകൾ കേരളത്തിൽ സജീവമാണ്. അതുപയോഗിച്ചതിൽ എന്താണ് ഇത്ര തെറ്റ് എന്നാണ് സംവിധായകൻ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Advertisement