എനിക്ക് അവനെ നന്നായി അറിയാം, ധോണിയും താനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

89

സിനിമാ ആരാധകരായ മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി റായ് ലക്ഷ്മി. നിരവധി മലയാള സിനിമ കളിൽ നായികയായി എത്തിയതാരം മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. തമിഴിലും തെലുങ്കിലും ഒക്കെ തിളങ്ങിയ താരത്തിന് മറ്റ് തെന്നിന്ത്യൻ സിനിമ മേഖലകളിലും ആരാധകർ ഏറെയാണ്.

മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സുപ്പർതാരങ്ങളുടെ എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള താരം കൂടിയാണ് റായ് ലക്ഷ്മി. തമിഴ് മലയാളം കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലായി 50 ഓളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

Advertisement

2005 മുതൽ സിനിമയിൽ സജീവമായ താരം 2007 ൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ റോക്ക് ആൻഡ് റോൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് അണ്ണൻതമ്പി, പരുന്ത്, ടു ഹരിഹർനഗർ, ചട്ടമ്പിനാട്, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദേഴ്സ്, ഒരു മരുഭൂമിക്കഥ, കാസനോവ, മായാമോഹിനി, ഒരു കുട്ടനാടൻ ബ്ലോഗ് തുടങ്ങി നിരവധി സൂപ്പർഹിറ്റ് മലയാള സിനിമകളിൽ റായ് ലക്ഷ്മി വേഷമിട്ടു.

Also Read
അന്ന് സ്‌കൂളിൽ ബിജെപി ഉണ്ടായിരുന്നില്ല, അത് കൊണ്ട് മാത്രം ഞാൻ ബിജെപി ആയില്ലെന്ന് കാവ്യ മാധവൻ, വൈറൽ

അഭിനയത്തിന് പുറമെ മോഡലിംഗും താരം ചെയ്യുന്നുണ്ട്. പലപ്പോഴും താരത്തിന്റെ ചൂടൻ ചിത്രങ്ങൾ ഏറെ ചർച്ച ചെയ്യാ പെടാറുണ്ട്. ജൂലി എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായികയായി എത്തിയത് മുതൽ ഉള്ള വിശേഷങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിനിമ ജീവിതത്തിനു പുറമെ താരത്തിന്റെ പ്രണയവും പലതവണ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം ധോണിയുമായുള്ള പ്രണയം ഏറെ ചർച്ചയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് മഹേന്ദ്ര സിങ് ധോണി. ഇപ്പോഴിതാ ധോണിയും താനുമായുള്ള പ്രണയത്തെ കുറിച്ച് പറയുകാണ് റായ് ലക്ഷ്മി. ധോണിയുമായുള്ള പ്രണയം രണ്ടായിരത്തി എട്ടിൽ ആരംഭിച്ച് അടുത്ത കൊല്ലം അവസാനിച്ചച്ചിരുന്നു.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബർത്ത്‌ഡേ പാർട്ടിയിൽ വച്ച് പരിചയപ്പെട്ട ധോണിയും ലക്ഷ്മിയും പിന്നീട് പ്രണയത്തിലാകുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇരുവരും തമ്മിൽ പിരിഞ്ഞതിന് ശേഷവും തങ്ങളുടെ പേരുകൾ ചേർത്തു വന്ന വാർത്തകളിൽ തന്റെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

അടുത്തെങ്ങും വിട്ടുപോകാത്ത കറയോ പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധം. ഇപ്പോഴും ആളുകൾ അതെ കുറിച്ച് പറയാനുള്ള ഊർജ്ജം കണ്ടെത്തുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു അത്ഭുതം തന്നെയാണ്. ധോണിയുടെ ഭൂതകാലത്തെക്കുറിച്ചു പറയുമ്പോൾ തന്റെയും ചേർത്തുള്ള ബന്ധം മാധ്യമങ്ങൾ പറയുന്നു.

Also Read
നിന്റെ തന്തയൊന്നും അല്ലല്ലോ പിന്നെന്താ ഇത്ര സങ്കടം: മോശം കമന്റിട്ട ഞരമ്പന് മാസ്സ് മറുപടിയുമായി സ്വാതി നിത്യാനന്ദ്, കൈയ്യടിച്ച് ആരാധകർ

എനിക്ക് തോന്നുന്നത് ഒരുകാലത്തിൽ എന്റെ മക്കൾ ഇതുപോലെ ഉള്ള വാർത്തകൾ ടിവിയിൽ കാണുകയും അതേക്കുറിച്ചു ചോദിക്കുകയും ചെയ്യുമായിരിക്കും. ധോണിയുടെ ബന്ധം അവസാനിപ്പിച്ചതിന് തനിക്ക് മൂന്നോ നാലൊ പ്രണയങ്ങൾ ഉണ്ടായി എന്നും ഞങ്ങൾക്ക് രണ്ടുപേരും പിരിഞ്ഞു എങ്കിൽ കൂടിയും പരസ്പരം ബഹുമാനിക്കുന്ന ആളുകൾ ആണ് ഞങ്ങൾ.

എനിക്ക് അവനെ നന്നായി അറിയാം അതിനെ എങ്ങനെ വിളിക്കണം എന്നൊന്നും അറിയില്ല. കാരണം അതൊരിക്കലും വർക്ക് ഔട്ട് ആയില്ല. ഞങ്ങൾ ഇന്നും പരസ്പരം ബഹുമാനിക്കുന്നു. അവൻ മുന്നോട്ട് പോകുകയും വിവാഹം കഴിക്കുകയും ചെയ്തു. അതാണ് കഥയുടെ അവസാനം. ഞാൻ വളരെ സന്തുഷ്ടയാണ്. ജോലി ആണ് എനിക്ക് പ്രധാനപ്പെട്ടതെന്ന് റായ് ലക്ഷ്മി പറയുന്നു.

ധോണി തന്നോട് വിവാഹ അഭ്യർത്ഥന നടത്തിയിരുന്നു എങ്കിൽ താൻ അദ്ദേഹത്തിനെ കഴിച്ചേനെ എന്നാണ് താരം മുൻപ് പറഞ്ഞത്. ധോണി രണ്ടായിരത്തി പത്തിൽ വിവാഹിതനായിരുന്നു. സാക്ഷിയാണ് ഭാര്യ ഇരുവർക്കും സിവ എന്നൊരു മകളും ഉണ്ട്.

Advertisement