ഇരുവരിൽ അഭിനയിക്കേണ്ടിയിരുന്നത് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച്, എന്നാൽ ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറിയതിന് പിന്നിലെ കാരണം ഇതാണ്

107

ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ സംവിധായകനാണ് മണിരത്‌നം. മണിരത്‌നത്തിന്റെ ഓരോ ചിത്രവും ഓരോ ദൃശ്യ വിരുന്നാണ്. വരും തലമുറയ്ക്കുള്ള പാഠ പുസ്തകങ്ങളാണ് മിക്ക ചിത്രങ്ങളും.

തമിഴിൽ മാതാരമല്ല മലയാളത്തിലും അദ്ദേഹം സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാൽ നായകനായ ഉണരു ആയിരുന്നു ആചിത്രം. ബോളുവുഡിലടക്കം സൂപ്പർഹിറ്റുകൾ ഒരുക്കിയിട്ടുള്ള അദ്ദേഹത്തിന്റെ സിനിമകളിൽ ഒട്ടുമിക്ക സൂപ്പർതാരങ്ങളും വേഷമിട്ടിട്ടുണ്ട്.

Advertisements

മണിരത്‌നത്തിന്റെ സംവിധാനത്തിൽ മലയാളത്തിന്റെ താരരാജാവ് മോഹൻലാലും തെന്നിന്ത്യൻ താരം പ്രകാശ് രാജും മത്സരിച്ച് അഭിനയിച്ച ഇരുവർ വലിയ നിലയിൽ നിരൂപക പ്രശംസ സ്വന്തമാക്കിയ ഒരു ചിത്രമായിരുന്നു. മോഹൻലാലെന്ന നടന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളിൽ ഒന്നായാണ് ഇരുവരിലെ വേഷം വിലയിരുത്തപ്പെടുന്നത്.

Also Read
എനിക്ക് അവനെ നന്നായി അറിയാം, ധോണിയും താനും തമ്മിലുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തലുമായി റായ് ലക്ഷ്മി

തമിഴ്‌നാട് രാഷ്ട്രീയമാണ് ചിത്രം പറഞ്ഞത്. തമിഴ് രാഷ്ടീയത്തിലെ അതികയൻമാരായ എംജിആർ, കരുണാനിധി എന്നിവർക്കിടയിൽ ഉണ്ടായിരുന്ന സൗഹൃദമാണ് ഇതിന്റെ ഇതിവൃത്തം. ഈ ചിത്രത്തിൽ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് മോഹൻലാൽ ആയിരുന്നു.

മറ്റൊരു പ്രധാന വേഷം അവതരിപ്പിച്ചിരിക്കുന്നത് പ്രകാശ് രാജാണ്. എന്നാൽ ഈ ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിച്ച തമിഴ്‌സെൽവൻ എന്ന കഥാപാത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നത് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെയാണ് എന്നത് അധികം ആർക്കും അറിയാത്ത കാര്യമാണ്.

പക്ഷേ മമ്മൂട്ടി ആ വേഷം നിരസ്സിക്കുക ആയിരുന്നു. ഇരുവറിൽ മോഹൻലാലിന്റെ കഥാപാത്രത്തിനാണ് കൂടുതൽ പ്രാധാന്യം എന്നതു കൊണ്ടാണ് മമ്മൂട്ടി വേഷം സ്വീകരിക്കാതിരുന്നത് എന്ന തരത്തിൽ ഗോസിപ്പുകൾ അന്ന് ഉണ്ടായിരുന്നു.

എന്നാൽ, മലയാളത്തിൽ വളരെയേറെ തിരക്കുകളിൽ ആയതിനാലാണ് ഇരുവറിലെ ആ വേഷം വേണ്ടെന്നു വച്ചതു എന്നാണ് പിന്നീട് പുറത്തു വന്ന റിപ്പോർട്ടുകൾ. ഇരുവരിൽ അഭിനയിക്കാൻ മമ്മൂട്ടി വിസ്സമ്മതി ച്ചതോടെ ഈ കഥാപാത്രത്തിലേക്ക് മണിരത്‌നം സമീപിച്ചത് പ്രകാശ് രാജിനെ ആയിരുന്നു.

Also Read
അന്ന് വിജയിയുടെ ആ സിനിമയിൽ നായികയായ ശേഷം ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഞാൻ നാണംകെട്ടു; വെളിപ്പെടുത്തലുമായി അഞ്ജു അരവിന്ദ്

മോഹൻലാലിന് ഒപ്പം പ്പം മിന്നുന്ന പ്രകടനമാണ് ഈ ചിത്രത്തിൽ പ്രകാശ് രാജ് കാഴ്ച്ചവച്ചത്. അന്ന് ഇരുവരിൽ അഭിനയിക്കാൻ കഴിയാതിരുന്നതിൽ തനിക്ക് വലിയ വിഷമവും നഷ്ട ബോധവും തോന്നിയിട്ടുള്ളതായി മമ്മൂട്ടി തന്നെ പിന്നീട് തുറന്നു പറഞ്ഞിട്ടുണ്ട്.

Advertisement