Home Entertainment

ഭർത്താവിനെ നഷ്ടപ്പെട്ടത് ഗർഭിണിയായി അഞ്ചാം ദിവസം, കുഞ്ഞ് ജനിച്ചത് ഭർത്താവിന്റെ ജന്മദിനത്തിൽ, ജീവിതം പറഞ്ഞ് നടി നേഹ അയ്യർ

3271

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്കും ഏറെ സുപരിചിതയായ നടിയാണ് നേഹ അയ്യർ. ജനപ്രിയ നായകൻ ദിലീപിന്റെ കോടതി സമക്ഷം ബാലൻപിള്ള എന്ന ചിത്രത്തിലും ടൊവിനോ തോമസ് നായകനായ തരംഗം എന്ന സിനിമയിലും ശ്രദ്ധേയമായ വേഷങ്ങളിൽ നേഹ എത്തിയിരുന്നു.

അതേ സമയം നടിയുടെ ജീവിതത്തിലുണ്ടായ ദുരന്തം ആരാധകരെ പോലും കണ്ണീരണിയിപ്പിക്കുന്നതാണ്. താൻ ഗർഭിണി ആണെന്ന് അറിഞ്ഞ് അഞ്ചാമത്തെ ദിവസം ആണ് നേഹയ്ക്ക് ഭർത്താവ് അവിനാഷിനെ നഷ്ടപ്പെട്ടത്. ശേഷം ഭർത്താവിന്റെ ജന്മദിനത്തിൽ തന്നെ ആ കുഞ്ഞിന് നടി ജന്മം കൊടുക്കുകയും ചെയ്തിരുന്നു. ടേബിൾ ടെന്നീസ് കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ അവിനാഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല.

Advertisements

ഇപ്പോഴിതാ ഭർത്താവിനെ പരിചയപ്പെട്ടതും വിവാഹം കഴിച്ചതും ഗർഭിണിയായതും തുടങ്ങി കുഞ്ഞിനെ നോക്കുന്നത് വരെയുള്ള കാര്യങ്ങൾ പുതിയ വീഡിയോയിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് നേഹ. ജീവിതത്തിലെ പ്രധാന സംഭവങ്ങളെല്ലാം കോർത്തിണക്കിയൊരു വീഡിയോ ആയിരുന്നു അത്.

Also Read
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…

അവിനാഷും ഞാനും കോളേജിൽ പഠിക്കുമ്പോൾ ഏറ്റവും നല്ല സുഹൃത്തുക്കൾ ആയിരുന്നു. എട്ട് വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം ഞങ്ങൾ തമ്മിൽ വിവാഹിതരായി. ആറ് വർഷത്തെ ദാമ്പബത്യ ജീവിതത്തിന് ശേഷം ഞങ്ങളെ തേടി ആ സന്തോഷ വാർത്ത വന്നു. ഞങ്ങൾ ഒരു കുഞ്ഞിനെ സ്വീകരിക്കാൻ പോവുകയാണെന്ന്.

പക്ഷേ അഞ്ച് ദിവസത്തിനുള്ളിൽ ഞാനൊരു വാർത്ത കേട്ടു. ഹൃദയാഘാതത്തിലൂടെ എനിക്ക് അവിനാഷിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ പൂർണമായും തളർന്ന് പോയി. എങ്കിലും കുഞ്ഞിന് വേണ്ടി ശക്തിയാർജ്ജിച്ച് തുടങ്ങി. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം എന്റെ കൂടെ എല്ലാത്തിനും ഉണ്ടായിരുന്നു. ഒൻപത് മാസങ്ങൾക്ക് ശേഷം അവിനാഷിന്റെ ജന്മദിനത്തിൽ തന്നെ ഞാൻ മകൻ അൻഷിന് ജന്മം നൽകി.

നല്ലൊരു അമ്മയാവാൻ ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ ജാലവിദ്യകൾ കാണിച്ച് തുടങ്ങി. അൻഷ് അവന്റെ പപ്പയുടെ ചിത്രം കണ്ട നിമിഷം ഞാൻ കരഞ്ഞ് പോയി. ഞങ്ങളുടെ കുഞ്ഞിന്റെ വളർച്ച കാണാൻ അവൻ ഇവിടെ ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. മകൻ അൻഷിനെ ഇപ്പോൾ കണ്ടാൽ പിതാവ് അവിനാഷിനെ പോലെ തന്നെയാണ്.

അവന്റെ പപ്പ എങ്ങനെ ആയിരുന്നോ അതുപോലെ ഞാൻ അവനെ വളർത്തും എന്നുമാണ് വീഡിയോയിലൂടെ നേഹ പറയുന്നത്. ഓരോ കാലഘട്ടത്തിലെയും ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. കോളേജിൽ പഠിക്കുമ്പോാൾ നേഹയെ എടുത്തുയർത്തി നിൽക്കുന്ന അവിനാഷിന്റെ ചിത്രങ്ങളായിരുന്നു. പിന്നീട് വിവാഹ ഫോട്ടോയും ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ കുഞ്ഞ് ജനിച്ചതും അവന്റെ വളർച്ചകളും കൂടെ ഭർത്താവിനെയും ചേർത്ത് പിടിച്ച് കൊണ്ടുള്ള ചിത്രങ്ങളുമെല്ലാം നേഹ കാണിച്ചിരുന്നു.

Also Read
ആ വാർത്ത കണ്ട് ഷോക്ക് ആയിപ്പോയി, അങ്ങനെ ഒരിടത്തും ലാൽ സാറിനെ കുറിച്ച് ഞാൻ പറഞ്ഞിട്ടേയില്ല, പരാതി കൊടുക്കാൻ ഒരുങ്ങിയതാണ് പക്ഷേ, ഹണി റോസ് പറയുന്നു

നിങ്ങളുടെ ഉള്ളിൽ ആരോടും പറയാത്ത ഒരു കഥ വഹിച്ച് കൊണ്ട് നടക്കുന്നതിനെക്കാളും വലിയ വേദന ഇല്ല എന്ന മായ ആഞ്ചലോയുടെ വരികളാണ് വീഡിയോയ്ക്ക് ക്യാപ്ഷനായി നടി നൽകിയിരിക്കുന്നത്. മുപ്പത് സെക്കൻഡ് മാത്രമുള്ള ഈ വീഡിയോ ഒരുക്കിയ നൽകിയവർക്കുള്ള നന്ദിയും നേഹ രേഖപ്പെടുത്തിയിരുന്നു. കുറഞ്ഞ ജീവിതകാലം കൊണ്ട് ഇത്രയും സ്നേഹം ലഭിച്ച നിങ്ങൾ ഭാഗ്യവതിയാണ്. അദ്ദേഹത്തെ ഇനിയും നിങ്ങൾ കണ്ടുമുട്ടും.

അതുവരെ സന്തോഷത്തോടെ ഇരിക്കൂ. മകനിലൂടെ അവിനാഷ് തന്നെയാണ് ജനിച്ചതെന്ന് കരുതിയാൽ മതി. അദ്ദേഹത്തിന്റെ സ്നേഹവും കരുതലുമെല്ലാം ഇനി മകനിലൂടെയാവും ലഭിക്കുക. എന്നിങ്ങനെ നിരവധി കമന്റുകളാണ് നേഹയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത്രയും ശക്തയായ സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ അപൂർവ്വമായിട്ടേ ഉള്ളു. നിങ്ങളൊരു മാതൃകയാണെന്നും കമന്റുകൾ വരുന്നുണ്ട്.

Advertisement