സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ ലക്ഷ്മി നക്ഷത്രയ്ക്ക് കിട്ടിയ ആരാധകർ കുറച്ചൊന്നുമല്ല. കേരളത്തിന് പുറത്തും ലക്ഷ്മിയെ സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്നവരാണ് ബഹുഭൂരിപക്ഷവും. മറ്റ് പ്രമുഖ നടിമാർക്കും മുകളിയാണ് ചിലർക്കൊക്കെ ലക്ഷ്മി നക്ഷത്രയുടെ സ്ഥാനം. അതിന് തെളിവാണ് കാസർകോട് നടന്ന ഒരു കല്യാണാഘോഷവും സർപ്രൈസും. കാസർകോട് ഒരു കല്യാണത്തിന് ലക്ഷ്മി നക്ഷത്ര സർപ്രൈസ് ആയി പോയ വീഡിയോ കാണുമ്പോൾ എല്ലാം ബോധ്യമാവും.
കാസർകോട് ഒരു കല്യാണത്തിന് വേണ്ടി തന്നെ ക്ഷണിച്ച കാര്യം തന്റെ ഒഫിഷ്യൽ യൂട്യൂബ് ചാനലിലൂടെയാണ് ലക്ഷ്മി നക്ഷത്ര അറിയിച്ചത്. വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ കല്യാണത്തിന് പങ്കെടുക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ലക്ഷ്മി രണ്ട് എപ്പിസോഡുകളായി യൂട്യബിൽ പങ്കുവച്ചിട്ടുണ്ട്.
ALSO READ

യാത്രയിൽ ഉടനീളം ഒരു സർപ്രൈസ് വിവാഹത്തിന് പോകുന്ന സന്തോഷം ലക്ഷ്മി പങ്കുവയ്ക്കുന്നുണ്ട്. കല്യാണ ചെറുക്കന്റെ സഹോദരൻ പെണ്ണിനും ചെറുക്കനും നൽകിയ സർപ്രൈസ് ആയിരുന്നു ലക്ഷ്മിയുടെ വരവ്. വീട്ടിൽ എല്ലാവരും ലക്ഷ്മിയുടെ അത്രയും വലിയ ഫാൻ ആണത്രെ. അവർക്കിടയിലേക്ക് ഡാൻസേഴ്സിന്റെ അകമ്പടിയോടെയായിരുന്നു ലക്ഷ്മിയുടെ സർപ്രൈസ് എൻട്രി
ഇത്രയും അധികം സെലിബ്രിറ്റികളുണ്ടായിട്ടും എന്തുകൊണ്ട് തന്നെ മാത്രം വിളിച്ചു എന്ന് ലക്ഷ്മി ചോദിയ്ക്കുന്നുണ്ട്. Always Lakshmi എന്നായിരുന്നു അതിന് എല്ലാ സർപ്രൈസുകളും ഒരുക്കിയ ഫവാസിന്റെ മറുപടി. കാസർകോടെ ചുള്ളൻ ചെക്കന്മാരെ കുറിച്ചുള്ള ലക്ഷ്മിയുടെ കമന്റുകൾ രസകരമായിരുന്നു. ദൈവമേ ഇവർക്കിടയിൽ എന്നെ കൺട്രോൾ ചെയ്യണേ എന്നായിരുന്നു ലക്ഷ്മിയുടെ പ്രാർത്ഥന.
ALSO READ

കല്യാണ വീട്ടിൽ ലക്ഷ്മിയെ ആരാധകർ പൊതിയുകയായിരുന്നു. കൂടെ നിന്ന് സെൽഫി എടുക്കാനുള്ള ആഗ്രഹം ഒക്കെ ലക്ഷ്മി പരമാവധി സാധിച്ചുകൊടുത്തു. ഫ്ളൈങ് കിസ്സ് ചോദിച്ചവർക്കും കൊടുത്തു. നേരിട്ട് ചോദിക്കരുത്, വീട്ടിൽ അമ്മയും അച്ഛനും ചീത്ത പറയും എന്ന താരം മുൻകൂർ ജാമ്യം എടുത്തിരുന്നു.
            








