Home Entertainment Celebrities

ജയ്, നന്ദമൂരി ബാലകൃഷ്ണ എന്നിവർക്ക് ഒപ്പം നായിക, മൂന്ന് ഭാഷകളിൽ കൈ നിറയെ ചിത്രങ്ങൾ; 2022 ൽ ശുക്രൻ ഉദിച്ച് ഹണി റോസ്

629

മലയാളത്തിന്റെ ഹിറ്റ്‌മേക്കർ വിനയന്റ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന സിനിമയിലെ ജൂലി എന്ന കഥാപാത്രമായി സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഹണി റോസ്. അതിനു ശേഷം നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഹണിറോസ് നായികയായി എത്തി.

മലയാളത്തിന് പിന്നാലെ തെലുങ്ക്, തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലും മികച്ച പ്രകടനം കാഴ്ചവെച്ച ഹണിറോസ് ഇപ്പോൾ 2022ൽ മൂന്ന് ഭാഷകളിലെ സിനിമകളിലായി വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഹണിറോസ് മലയാളത്തിൽ അഭിനയിച്ച സിനിമകളെല്ലാം തന്നെ സൂപ്പർ താരങ്ങൾ അടക്കമുള്ള മുൻനിര താരങ്ങളോടൊപ്പം ആയിരുന്നു.

Advertisements

വളരെ ശ്രദ്ധേയമായ നായികാ വേഷങ്ങൾ ആയിരുന്നു മലയാളത്തിൽ ഹണിറോസ് അവതരിപ്പിച്ചിട്ടുള്ളത്. ബിഗ് ബ്രദർ, ഇട്ടിമാണി മേഡ് ഇൻ ചൈന, കനൽ എന്നീ സിനിമകളിൽ മലയാളത്തിന്റെ താരരാജാവ് സൂപ്പർസ്റ്റാർ മോഹൻലാലിന് ഒപ്പവും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്സിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പവും താരം വേഷമിട്ടു.

Also Read
തനിക്കും കുഞ്ഞിനും കൊവിഡ് ആയിരുന്നു, നൂറ്റിയെട്ട് ഡിഗ്രി പനിയും ക്ഷീണവും, ഭയന്ന് പോയി; വെളിപ്പെടുത്തലുമായി സൗഭാഗ്യ

സർ സിപിയിൽ ജയറാമിന് ഒപ്പവും, മൈ ഗോടിൽ സുരേഷ് ഗോപിയ്‌ക്കൊപ്പവും, ദിലീപിനൊപ്പം റിംഗ് മാസ്റ്റ്‌റിലും സുപ്രധാന വേഷങ്ങളായിരുന്നു ഹണി റോസ് കൈകാര്യം ചെയ്തത്. ഹീറോയിൻ വേഷങ്ങൾ മാത്രമല്ല ആന്റി ഹീറോയിൻ വേഷങ്ങളിലും ഹണിറോസ് അഭിനയമികവ് തെളിയിച്ചിട്ടുണ്ട്.

സൗണ്ട് ഓഫ് ബൂട്ട്, ഉപ്പുകണ്ടം ബ്രദേഴ്‌സ്, ട്രിവാൻഡ്രം ലോഡ്ജ്, 5 സുന്ദരികൾ, യൂ ടൂ ബ്രൂട്ടസ്, കുമ്പസാരം, ചങ്ക്‌സ്, ചാലക്കുടിക്കാരൻ ചങ്ങാതി എന്നീ സിനിമകളാണ് താരത്തിന്റെ മറ്റു ശ്രദ്ധേയമായ സിനിമകൾ.

ഇപ്പോഴിതാ 2022 തുടക്കം തന്നെ മൂന്ന് ഭാഷകളിലായി മൂന്ന് സിനിമകൾ അഭിനയിക്കാൻ ഒരുങ്ങുകയാണ് നടി. ഭദ്രി സംവിധാനംചെയ്യുന്ന സുന്ദർ സി, ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന പട്ടാംമ്പൂച്ചി എന്ന തമിഴ് സിനിമയാണ് അതിലൊന്ന്. പട്ടാമ്പൂച്ചിയിൽ നടൻ ജയ് യുടെ ഒപ്പം നായികയായാണ് ഹണി റോസ് അഭിനയിക്കുന്നത്.

Also Read
അമ്മ പലപ്പോഴും എനിക്ക് വേണ്ടി പട്ടിണി കിടന്നിട്ടുണ്ട്, ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് മെറീന മൈക്കിൾ

എൺപതുകളിലെ ജേണലിസ്റ്റ് ആയിട്ടാണ് സിനിമയിൽ താരം എത്തുന്നത്. ഇതുവരെ ചെയ്ത ചിത്രങ്ങളിൽ നിന്നെ ല്ലാം വ്യത്യസ്തമായ ഒരു വേഷപകർച്ച തന്നെ ഈ സിനിമയിൽ കാണാം. 2022ൽ തന്നെ റിലീസി നൊരുങ്ങുന്ന മോൺസ്റ്റർ എന്ന മലയാള സിനിമയിലും ഹണി റോസ് നായികയായി എത്തുന്നുണ്ട്. ഇതുകൂടാതെ തെലുങ്കിലെ സൂപ്പർ ഹിറ്റ് സിനിമകളായ പുഷ്പ, ഡിയർ കോമ്രേഡ് , രംഗസ്ഥല, ശ്രീമാന്തുടു എന്നിവ നിർമ്മിച്ച മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ ഗോപിചന്ത് മലിനേനി സംവിധാനം ചെയ്യുന്ന സിനിമയിലും ഹണിറോസ് സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണയുടെ ജോഡിയായാണ് താരം അഭിനയിക്കുന്നത്. ചിത്രം ജനുവരി അവസാ നത്തോടെ ചിത്രീകരണം ആരംഭിക്കും. വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും തമിഴ് , തെലുങ്ക് എന്നീ അന്യഭാഷ ചിത്രങ്ങളിൽ അഭിനയിക്കുന്നത്. പുതുവർഷത്തിൽ വളരെ പുതിയ വേഷങ്ങളും സിനിമകളുമാണ് ഹണി റോസിന് കൈവന്നിരിക്കുന്നത്.

Advertisement