നാഗാർജുനയൊന്നും മോഹൻലാലിനെ പോലെ കഷ്‌പെടില്ല, വെയിലും കൊള്ളില്ല; ഇരുവർക്കും ഒപ്പം ഒന്നിച്ചഭിനയിച്ച അനുഭവം പറഞ്ഞു സ്ഫടികം ജോർജ്

2515

മലയാള സിനിമയിലെ സർവ്വകാല ഹിറ്റുകളൂടെ കൂട്ടത്തിൽ പെട്ട വമ്പൻ ഹിറ്റ് സിനിമയാണ് താരരാജാവ് മോഹൻലാൽ നായകനായി 1995ൽ പുറത്തിറങ്ങിയ സ്ഫടികം. വർഷങ്ങൾ ഇത്ര പഴകിയിട്ടും ഒട്ടും ഔട്ട്‌ഡേറ്റഡ് ആവാത്ത ചിത്രം കൂടിയാണ് സ്ഫടികം.

1995ൽ പുറത്തിറങ്ങിയ സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ മാട്ടേൽ ആയിരുന്നു. സദ്ഗുണ സമ്പന്നനായ നായക സങ്കൽപങ്ങളിൽ നിന്നും വിഭിന്നമായി മനുഷ്യൻറെ ഓരോ വശത്തിലും ഗുണവും ദോഷവുമുണ്ടെന്ന യാഥാർഥ്യത്തിൽ ഊന്നിയായിരുന്നു സംവിധായകൻ ഭദ്രൻ മോഹൻലാലിലൂടെ ആടുതോമയെ സൃഷ്ടിച്ചത്.

Advertisements

Also Read
ജയ്, നന്ദമൂരി ബാലകൃഷ്ണ എന്നിവർക്ക് ഒപ്പം നായിക, മൂന്ന് ഭാഷകളിൽ കൈ നിറയെ ചിത്രങ്ങൾ; 2022 ൽ ശുക്രൻ ഉദിച്ച് ഹണി റോസ്

അത്രയൊന്നും നല്ല ഗുണങ്ങളില്ലാത്ത നായകന്മാരെ മലയാളം ഇഷ്ടപ്പെട്ട് തുടങ്ങുന്നത് ദേവാസുരത്തില മംഗലശ്ശേരി നീലകണ്ഠന് ശേഷം സ്ഫടികത്തിലെ ആടുതോമയിലൂടെ ആയിരുന്നു. തീയ്യറ്ററുകളിൽ മാത്രമായിരുന്നില്ല സ്ഫടികം ആവേശമായിരുന്നത്. വാരാന്ത്യമുള്ള ടിവി കാഴ്ചകളിലും പ്രേക്ഷകർ തോമസ് ചാക്കോയെയും ചാക്കോ മാഷിനെയും തുളസിയെയുമൊക്കെ വൻ സ്വീകാര്യതയോടെ വരവേറ്റു.

കറുത്ത റേബാൻ ഗ്ലാസും ചെകുത്താൻ വണ്ടിയും ബുള്ളറ്റും പോലുള്ള ഹീറോയിസത്തിന്റെ ഇമേജുകൾ. കള്ളുകുടിയും തെമ്മാടിത്തരവും. തുണി പറച്ചടിക്കുന്ന കവലച്ചട്ടമ്പി, മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, ഇരട്ട ചങ്കനായ ആട് തോമ എങ്ങനെ ആ വഴിയിൽ എത്തിപ്പെട്ടുവെന്നത് തന്നെയാണ് സ്ഫടികം പറഞ്ഞുവെക്കുന്ന കഥാ തന്തു.

ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ജോർജ് എന്ന നടൻ സ്ഫടികം ജോർജ് എന്നറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ സ്ഫടികം സിനിമയെ കുറിച്ചുള്ള ഓർമകൾ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ സ്ഫടികം ജോർജ് പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. ബിഹൈൻവുഡ്‌സിന് വേണ്ടി മണിയൻ പിള്ള രാജുവുമായി നടത്തിയ അഭിമുഖത്തിലാണ് ജോർജ് ഓർമകൾ പങ്കുവെച്ചത്.

കഥപാത്രത്തിന്റെ നിലവാരം വല്ലാതെ താഴുന്ന തെ റി കൾ പറയാൻ എനിക്ക് താൽപര്യമില്ല. സ്ഫടിക ത്തിന്റെ ഓഡീഷന് പോയപ്പോൾ ഭദ്രൻ ആരാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അന്ന് അദ്ദേഹം കഥ പറഞ്ഞപ്പോൾ തന്നെ എന്നോട് പറഞ്ഞിരുന്നു. ഇതിലും മനോഹരമായ ഒരു കഥാപാത്രം തനിക്ക് ഇനി ലഭിക്കില്ലെന്ന്.അന്ന് അത് പുളുവാണെന്നാണ് ഞാൻ കരുതിയത്.

Also Read
അമ്മ പലപ്പോഴും എനിക്ക് വേണ്ടി പട്ടിണി കിടന്നിട്ടുണ്ട്, ജീവിതത്തിൽ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് മെറീന മൈക്കിൾ

പക്ഷെ സിനിമ പുറത്തിറങ്ങിയപ്പോൾ അത് അങ്ങനെയല്ല എന്ന് എനിക്ക് മനസിലായി. ആ സിനിമ ചെയ്യുന്ന സമയത്ത് ഒന്നര വർഷത്തോളം മറ്റ് സിനിമകളിൽ ഞാൻ അഭിനയിച്ചിരുന്നില്ല. ചിത്രത്തിന്റെ തെലുങ്കിലും ഞാൻ അഭിനയിച്ചിരുന്നു. അവിടെ ക്വാറിയൊക്കെ എസി ഒക്കെ ഫിറ്റ് ചെയ്ത് സെറ്റിട്ടിരിക്കുകയായിരുന്നു.

മോഹൻലാലിനെ പോലെ യഥാർഥ ക്വാറിയിൽപോയി വെയിലൊക്കെ ഏറ്റ് കഥാപാത്രത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യാനൊന്നും നാഗാർജുനയ്‌ക്കൊ തെലുങ്കിലെ മറ്റ് സിനിമാ പ്രവർത്തകർക്കോ താൽപര്യമില്ല. അതുകൊണ്ട് തന്നെ ആ സിനിമ അവിടെ പരാജയമായിരുന്നു.

ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയശേഷം മക്കൾക്ക് ഞാൻ അവരുടെ സ്‌കൂളിൽ ചെല്ലുന്നത് ഇഷ്ടമായിരുന്നില്ല. പത്താം ക്ലാസ് വരെ ഞാൻ അവരുടെ സ്‌കൂളിലെ ആവശ്യത്തിന് പോയിട്ടില്ല’ സ്ഫടികം ജോർജ് പറയുന്നു.

Advertisement