Home Entertainment

മാതാപിതാക്കൾ നാണക്കേട് വിചാരിക്കരുത്, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം: തുറന്നു പറഞ്ഞ് ആര്യ

144

മലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയായും നടിയും ആണ് ആര്യാ ബാബു. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് കോമഡി പരമ്പരയായിരുന്ന ബഡായി ബംഗ്ലാവിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ ആര്യ ബിഗ് ബോസിലും മൽസരാർത്ഥിയായി എത്തിയിരുന്നു.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ സ്വകാര്യ ജീവിതം ഒരു പാട് ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹ മോചിതയായ താരം മറ്റൊരാളുമായും പ്രണയത്തിലായതും അയാളിൽ നിന്നും കിട്ടിയ പണിയും എല്ലാം തുറന്നു പറഞ്ഞതായിരുന്നു ചർച്ചകൾക്ക് വഴിവെച്ചത്.

Advertisements

ഇപ്പോഴിതാ ആര്യ പുതിയതായി നടത്തിയ ചില തുറന്നു പറച്ചിലുകൾ ആണ് വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. ഇ ടൈംസ് ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് മുതൽ രമേശ് പിഷാരടിയുമായുള്ള സൗഹൃദം വരെയുള്ള വിഷയങ്ങളെക്കുറിച്ച് ആര്യ സംസാരിച്ചത്.

ആര്യയുടെ വാക്കുകൾ ഇങ്ങനെ:

ഒരുപാട് സന്തോഷം തോന്നുന്നു വർഷങ്ങൾക്ക് ശേഷവും ആളുകൾ ആര്യ ബഡായ് എന്ന് വിളിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു അത്. കോമഡി കൈകാര്യം ചെയ്യാൻ സാധിച്ചാൽ പിന്നെ എന്തും സാധിക്കുമെന്നാണ് പറയാറുളളത്. കോമഡി ചെയ്യുക വളരെ ബുദ്ധിമുട്ടാണ് അത് സത്യമാണ്.

Also Read
ചിമ്പു അത്യുഗ്രൻ തിരിച്ചുവരവ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തന്നെ ആവേശത്തിലാണ് ശരണ്യയും കാരണം ഇതാണ്

നമുക്ക് ഉർവശിയേയും കൽപ്പനയേയും പകരംവെക്കാനാകില്ല. അവരൊക്കെ മാജിക്ക് കാണിച്ചൊരു ഴോണറിൽ ചെറിയൊരു ഭാഗം ചെയ്യാൻ സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ഞാനും രമേശ് പിഷാരടിയും തുടക്കത്തിൽ ശരിക്കും ടോം ആന്റ് ജെറിയെ പോലെ തന്നെയായിരുന്നു. ഞങ്ങൾക്കിടയിലൊരു ശീത യുദ്ധമുണ്ടായിരുന്നു. ഞാനന്ന് ഒരു തുടക്കക്കാരി മാത്രമായിരുന്നു.

എനിക്ക് കോമഡി ചെയ്യാൻ ബുദ്ധി മുട്ടുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം നിർദ്ദേശങ്ങൾ നൽകുമായിരുന്നു. പക്ഷെ വളരെ ഗൗരവ്വത്തിലായിരുന്നു സംസാരിക്കുക. എനിക്ക് അത് ഇഷ്ടമായില്ല. ഇയാൾക്ക് ഇത് ചിരിച്ചു കൊണ്ട് ചെയ്തുകൂടേ? എന്നായിരുന്നു. ഈ കോൾഡ് വാർ ആണ് ഓൺ സ്‌ക്രീനിൽ വൈബുണ്ടാക്കിയത്. കാലം കഴിഞ്ഞപ്പോൾ ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി.

ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പിഷാരടി. കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ള സുഹൃത്തും വഴികാട്ടിയും. ഓൺലൈനിൽ ആ ക്ര മിക്കുന്നവർക്ക് നമ്മളെ പറ്റി ഒന്നും തന്നെ അറിയില്ല. നമ്മളുടെ യാത്രയോ കഷ്ടപ്പാടുകളോ ഒന്നും അറിയില്ല. ഒരു കാരണവുമില്ലാതെയാണ് അസഭ്യം പറയുന്നത്. ഞാൻ വിശ്വസിക്കുന്നത്, നമ്മളെ ആരെങ്കിലും ഓൺലൈനിൽ അസഭ്യം പറയുന്നുണ്ടെങ്കിൽ അത് വെളിവാക്കുന്നത് അവരെ വളർത്തിയത് എങ്ങനെയാണെന്നാണ്.

അവരുടെ ക്യാരക്ടർ ആണ് കാണിക്കുന്നത്. അവർക്ക് അതേക്കുറിച്ച് ആശങ്കയില്ലെങ്കിൽ നമ്മളെന്തിന് ചിന്തിക്കണം.
പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നതാണ് തനിക്ക് ഏറ്റവും ഭയമുണ്ടാക്കുന്നു. മറ്റൊന്നും തന്നെ തനിക്ക് പ്രധാനപ്പെട്ടതല്ല. എന്നന്നേക്കുമായി ഒരാളെ നഷ്ടമാകുന്നത് ആയാലും തന്റെ ജീവിതത്തിൽ നിന്നും പോകുന്നതായാലും അത് തനിക്ക് വളരെയധികം വേദനയുണ്ടാക്കും തനിക്കത് സഹിക്കാനാകില്ല.

Also Read
ഞങ്ങൾ സൂപ്പർ മം ആൻഡ് ഡാഡ് ആവാൻ പോവുകയാണെന്ന് മീത്തും മിരിയും ; പുതിയ വീഡിയോ കിടുക്കിയെന്ന് ആരാധകർ

നമ്മളുടെ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതിൽ നാണക്കേട് തോന്നേണ്ടതില്ല. നമ്മൾ ജീവിക്കുന്ന ലോകം ഇന്ന് സുരക്ഷിതമല്ല. നവജാത ശിശു പോലും ഇവിടെ സുരക്ഷ അനുഭവിക്കുന്നില്ല. കുട്ടികളെ ഇതേക്കുറിച്ച് പഠിപ്പിക്കാനുള്ള ഉത്തരവാദിത്തം സ്‌കൂളുകൾ ഏറ്റെടുക്കണമെന്നാണ് തോന്നുന്നത്. നമുക്ക് മോറൽ സയൻസ് എന്നൊരു പിരിയഡ് ഉണ്ടെങ്കിലും ഇതൊന്നും അഡ്രസ് ചെയ്യപ്പെടുന്നില്ല.

സ്‌കൂളുകൾ ആ ചുവടുവെപ്പിന് തയ്യാറാകുന്നില്ലെങ്കിൽ രക്ഷിതാക്കൾ തയ്യാറാകണം. ഈയ്യടുത്ത് ഒരു ഒമ്പത് വയസുകാരൻ കോടതിയിൽ ബാഡ് ടച്ചിനെക്കുറിച്ച് പറഞ്ഞത് എല്ലാ മാതാപിതാക്കളുടേയും കണ്ണ് തുറന്നിട്ടുണ്ടാകണം. ആൺ കുട്ടികളേയും പെൺകുട്ടികളേയും ഗുഡ് ടച്ചും ബാഡ് ടച്ചുമൊക്കെ പഠിപ്പിക്കണം. വീട്ടിൽ നിന്നു തന്നെ ആരംഭിക്കണം,

ഇത് ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. പക്ഷെ രജിത് കുമാറിനെ ബിഗ് ബോസ് സീസൺ ഫോറിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബിഗ് ബോസിനകത്ത് സഹ മത്സരാർത്ഥിയായിട്ടാണ് അദ്ദേഹത്തെ ഞാൻ കണ്ടിട്ടുള്ളത്. എന്തൊക്കെ പറഞ്ഞാലും അ്ദ്ദേഹമൊരു നല്ല മത്സാർത്ഥിയാണ്. അതിനാൽ ഒരു കാഴ്ചക്കാരിയെന്ന നിലയിൽ കണ്ടു കൊണ്ട് അദ്ദേഹത്തിന്റെ അടുത്ത തന്ത്രം എന്തായിരിക്കുമെന്ന് പ്രവചിക്കാൻ പറ്റുമോ എന്ന് നോക്കണം.

Advertisement