സുരേഷ് ഗോപിക്ക് വേണ്ടി രാധികയെ ആദ്യം കണ്ടതും അഭിപ്രായം പറഞ്ഞതും അന്നത്തെ ഒരു സൂപ്പർ നടി, സംഭവം ഇങ്ങനെ

528

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും രാജ്യ സഭാ എംപിയുമാണ് സുരേഷ് ഗോപി. ഒരു കാലത്ത് മലയാളത്തിലെ ആക്ഷൻ കിങ്ങ് ആയിരുന്ന താരം പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ ഇറങ്ങിയിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ഫെബ്രുവരി 8ന് ആയിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും 32ാം വിവാഹ വാർഷികം. രാധികയെ ആദ്യമായി കണ്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ സുരേഷ് ഗോപി മുൻപ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. രാധിക സുരേഷ് ഗോപി വിവാഹം പ്രേക്ഷകരുടെ ഇടയിൽ എപ്പോഴും വലിയ ചർച്ചയാവാറുണ്ട്. തന്റെ വിവാഹവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി പറഞ്ഞ ഒരു സംഭവമാണ് ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

Advertisements

രണ്ടു പേർക്കും സിനിമയുമായി ബന്ധമുണ്ടായിരുന്നുവെങ്കിലും വീട്ടുകാർ കണ്ടെത്തിയ പക്ക അറേഞ്ചിഡ് വിവാഹമായിരുന്നു ഇവരുടേത്. വിവാഹ നിശ്ചയത്തിന് ശേഷമാണ് സുരേഷ് ഗോപി രാധികയെ കാണുന്നത്. താൻ കാണുന്നതിന് മുൻപ് തനിക്ക് വേണ്ടി ദത്ത് പെങ്ങൾ രാധികയെ കണ്ടുവെന്നാണ് നടൻ പറയുന്നത്. നടി പാർവതി ജയറാമുമായി വളരെ അടുത്ത ബന്ധമാണ് സുരേഷ് ഗോപിക്കുള്ളത്.

Also Read
ചിമ്പു അത്യുഗ്രൻ തിരിച്ചുവരവ് നടത്തുമ്പോൾ അദ്ദേഹത്തിന്റെ ആരാധകരെ പോലെ തന്നെ ആവേശത്തിലാണ് ശരണ്യയും കാരണം ഇതാണ്

ഇരുകുടുംബങ്ങൾ തമ്മിലും വളരെ അടുത്ത ബന്ധമാണുള്ളത്. പാർവതിയെ തന്റെ ദത്ത് പെങ്ങളെന്നാണ് സുരേഷ് ഗോപി വിശേഷിപ്പിക്കാറുള്ളത്. സുരേഷ് ഗോപിയ്ക്ക് മുൻപ് രാധികയെ ആദ്യം കണ്ടത് പാർവതി ആയിരുന്നു. താരങ്ങളുടെ 32ാം വിവാഹവാർഷികത്തിനോട് അനുബന്ധിച്ച് ആ പഴയ കഥ വീണ്ടും വൈറൽ ആവുകയാണ്.

ഒരു ടെലിവിഷൻ ഷോയ്ക്കിടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഭാവി വധുവിനെ കുറിച്ചുള്ള സങ്കൽപ്പം ആദ്യം പങ്കുവെച്ചത് പാർവതിയോടായിരുന്നു എന്നാണ് സുരേഷ് ഗോപി പറയുന്നത്. എണ്ണ തേച്ചൊക്കെ കുളിക്കുന്ന, സാരിയൊക്കെ ഉടുക്കുന്ന തലയിൽ തുളസിക്കതിർ ചൂടുന്ന ഒരു പെൺകുട്ടിയായിരിക്കണം ഭാര്യയായി വരേണ്ടതെന്നായിരുന്നു സുരേഷ് ഗോപി ആഗ്രഹിച്ചത്.

ഞാൻ കാണും മുൻപേ പോയി എനിക്ക് ചേരുന്ന പെൺകുട്ടിയാണ് രാധികയെന്ന് പാർവതി ഉറപ്പു വരുത്തിയിരുന്നു എന്നും സുരേഷ് ഗോപി പറയുന്നു. ഇവരുടെ വിവാഹവും വളരെ വ്യത്യസ്തമായിരുന്നു. സുരേഷ് ഗോപിയുടെ അച്ഛനും അമ്മയുമാണ് രാധികയെ മകന് വേണ്ടി കണ്ടെത്തുന്നത്. വിവാഹ നിശ്ചയവും കഴിഞ്ഞിട്ടാണ് ഇരുവരും പരസ്പരം ആദ്യമായി കാണുന്നത്.

ഷൂട്ടിംഗിനിടയിൽ വെച്ചാണ് രാധികയുടെ കാര്യം സുരേഷ് ഗോപിയുടെ പിതാവ് പറയുന്നത്. വിവാഹത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ:

Also Read
കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരുക്ക എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്. ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു.

നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽവച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്.

എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisement