നടിമാർക്ക് ബുദ്ധി കുറവാണെന്നാണ് പലരുടേയും ധാരണ: വൈറലായി കാവ്യാ മാധവന്റെ വാക്കുകൾ

107

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികാ നടിയായി മാറിയ താരമാണ് കാവ്യ മാധവൻ. സൂപ്പർഹിറ്റുകളായ നിരവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിട്ടുള്ള താരം കൂടിയാണ് കാവ്യ.

അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും എഴുത്തിലും എല്ലാം കഴിവ് തെളിയിച്ചിട്ടുള്ള കാവ്യാ മാധവൻ ഒരിക്കൽ സമൂഹത്തിൽ സൗന്ദര്യത്തേയും ബുദ്ധിയേയും കുറിച്ചുള്ള പൊതു ബോധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

Advertisements

നടിയും സുഹൃത്തുമായ സരയുവിന്റെ പുസ്്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു കാവ്യ മാധവൻ.
ചക്കരമുത്ത് എന്ന സിനിമയ്ക്കിടയിലായിരുന്നു സരയുവിനെ ആദ്യമായി കാണുന്നത്. അതിൽ അഭിനയിക്കാൻ വന്നതാണ്. അന്ന് പ്ലസ് ടു എന്തോ പഠിക്കുകയാണ്.

Also Read
മാതാപിതാക്കൾ നാണക്കേട് വിചാരിക്കരുത്, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണം: തുറന്നു പറഞ്ഞ് ആര്യ

അങ്ങനെയാണ് ആദ്യമായി കാണുന്നതെന്നാണ് കാവ്യ പറയുന്നത്. തങ്ങൾ പിന്നീട് നല്ല കൂട്ടാവുക ആയിരുന്നു എന്നാണ് കാവ്യ മാധവൻ പറയുന്നത്. പിന്നീട് ഒരുമിച്ചിട്ട് അഭിനയിച്ചിട്ടില്ലെങ്കിലും പല പല ഫംഗ്ക്ഷൻസിലൂടെയായി ഞങ്ങൾ കാണാറുണ്ടായിരുന്നു. പിന്നെ നാടുമായും ചെറിയൊരു ബന്ധമുണ്ട്.

സരയുവിന്റെ അമ്മ കണ്ണൂർകാരിയാണ്. അതുംകൂടി അറിഞ്ഞപ്പോൾ ഞങ്ങൾ തമ്മിലുള്ള അടുപ്പം ദൃഢമാവുകയായിരുന്നു എന്നാണ് താരം കൂട്ടുകാരിയെക്കുറിച്ച് പറഞ്ഞത്. അടുത്ത സുഹൃത്താണെങ്കിലും സരയു എഴുതുമായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് കാവ്യ പറയുന്നത്. സരയു അഭിനയിക്കും, നൃത്തം ചെയ്യും എന്നൊക്കെ അറിയാമെങ്കിലും ഇങ്ങനെയൊരു രീതിയിലിലേക്ക് കൂടി താൽപര്യമുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഈയ്യടുത്ത കാലത്താണ് പച്ച എന്നൊരു ഷോർട്ട് ഫിലിം കണ്ടത്. ഇത്രയും കാലം കണ്ടോണ്ടിരിക്കുന്ന ആളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാണ് സരയുവിനെക്കുറിച്ച് കാവ്യ പറഞ്ഞത്. അത് വളരെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞ കാവ്യ പൊതുവെ ആളുകൾക്ക് തെറ്റായൊരു ധാരണയുണ്ട്.

സിനിമാനടികൾക്ക് ബുദ്ധി അൽപ്പം കുറവാണെന്നാണ് പലരുടേയും ധാരണ. ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ഞാൻ ആദ്യമായിട്ടൊരു പാട്ടെഴുതിയപ്പോഴും എല്ലാവർക്കും അത്ഭുതമായിരുന്നു. സത്യം പറ ഇത് നീ തന്നെ എഴുതിയതാണോ എന്നായിരുന്നു ചോദ്യങ്ങൾ എന്നാണ് കാവ്യ പറയുന്നത്.

Also Read
നിന്നെ സ്നേഹിക്കാൻ എത്രയോ മനുഷ്യരുണ്ട് നിനക്ക് ചുറ്റും, എന്നിട്ടും എന്തിനാണ് നിന്നെ വേണ്ടാത്തവരിലേക്ക് നീ ചുരുങ്ങുന്നത് : ശ്രദ്ധ നേട് മഞജു സുനിച്ചന്റെ പോസ്റ്റ്

പാട്ടെഴുതുകയും പാടുകയും ചെയ്ത് കഴിവ് തെളിയിച്ചിട്ടുണ്ട് . കാണാൻ നല്ല ഭംഗിയുള്ള, നന്നായിട്ട് ഡാൻസ് ചെയ്യുന്ന, നന്നായിട്ട് അഭിനയിക്കുന്ന കുട്ടി അത്രയ്‌ക്കേയുള്ളൂ. അത് മതി, അതിൽ കൂടുതലൊന്നും നീ ചെയ്യണ്ട എന്നാണ് ധാരണയെന്നും അതിൽ കൂടുതൽ എന്തെങ്കിലും ചെയ്താൽ അത് അംഗീകരിക്കാനുള്ളൊരു ബുദ്ധിമുട്ടാണെന്നും കാവ്യ അഭിപ്രായപ്പെടുന്നു.

സിനിമയിലുള്ളവരും സാധാരണ മനുഷ്യരാണ്.എല്ലാ വികാരങ്ങളുമുള്ള മനസിൽ ഒരുപാട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്ന എന്നാൽ ഒരുപാട് ലിമിറ്റേഷൻസിൽ ജീവിച്ച് പോവുന്നവരാണ്. അവർക്കുമുണ്ടാവും കുറേ കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്ന മനസ് എന്നാണ് കാവ്യ പറയുന്നത്. അതേസമയം, എഴുത്ത് വലിയൊരു റിലീഫാണ് എന്നാണ് കാവ്യ പറയുന്നത്.

എന്റെയൊരു കൂട്ടുകാരിയെ എഴുത്തുകാരിയായി നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്താൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മൾ കൊടുക്കുന്ന സപ്പോർട്ട് ഏറെ വലുതാണെന്നും കാവ്യ ഇപ്പോൾ വൈറലാകുന്ന വീഡിയോയിൽ പറയുന്നുണ്ട്.

അതേ സമയം നടൻ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. 2016 നവംബർ 25 നായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം. മീശ മാധവൻ, കൊച്ചിരാജാവ്, പാപ്പി അപ്പച്ച, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവർക്കും മഹാലക്ഷ്മി എന്നൊരു മകളുണ്ട്. 2016 ൽ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രത്തിലാണ് കാവ്യാ മാധവൻ അവസാനമായി അഭിനയിച്ചത്.

Advertisement