Home Entertainment Celebrities

നിന്നെ സ്നേഹിക്കാൻ എത്രയോ മനുഷ്യരുണ്ട് നിനക്ക് ചുറ്റും, എന്നിട്ടും എന്തിനാണ് നിന്നെ വേണ്ടാത്തവരിലേക്ക് നീ ചുരുങ്ങുന്നത് : ശ്രദ്ധ നേട് മഞജു സുനിച്ചന്റെ പോസ്റ്റ്

118

ബിഗ് സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് മഞ്ജു സുനിച്ചൻ. വെറുതേ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയ മഞ്ജു സുനിച്ചൻ ഇന്ന് മലയാളം സിനിമ – ടെലിവിഷൻ ലോകത്ത് മുൻനിര സഹനടിമാരിൽ ഒരാളാണ് എന്ന് പറയാം.

സിനിമയിലും സീരിലിലും സജീവമാകുന്നതിനൊപ്പം സോഷ്യൽ മീഡിയയിലും വളരെ അധികം സജീവമാണ്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന റീൽ വീഡിയോകളും വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ മഞ്ജു പങ്കുവച്ച ഒരു ഫോട്ടോയും ക്യാപ്ഷനും ശ്രദ്ധേയമാവുന്നു.

Advertisements

ALSO READ

ഞങ്ങൾ സൂപ്പർ മം ആൻഡ് ഡാഡ് ആവാൻ പോവുകയാണെന്ന് മീത്തും മിരിയും ; പുതിയ വീഡിയോ കിടുക്കിയെന്ന് ആരാധകർ

മഞ്ജു സുനിച്ചൻ ഏറ്റവും ഒടുവിൽ പങ്കുവച്ച ഫോട്ടോ ആണ് ഇത്. ‘നിന്നെ സ്നേഹിക്കാൻ എത്രയോ മനുഷ്യരുണ്ട് നിനക്ക് ചുറ്റും. എന്നിട്ടും എന്തിനാണ് നിന്നെ വേണ്ടാത്തവരിലേക്ക് നീ ചുരുങ്ങുന്നത്’ എന്നാണ് ഫോട്ടോയ്ക്ക് മഞ്ജു നൽകിയിരിയ്ക്കുന്ന ക്യാപ്ഷൻ.

സംഗതി എല്ലാം ശരി, പക്ഷെ എന്താണ് മഞ്ജു ഉദ്ദേശിച്ചത് എന്ന് മനസ്സിലാവുന്നില്ല എന്നാണ് ആരാധകരുടെ പക്ഷം. ആരാണ് മഞ്ജുവിനെ സ്നേഹിക്കാത്തത്, എന്താണ് പ്രശ്നം എന്ന ചോദ്യങ്ങൾ കമന്റ് ബോക്സിൽ ഉയരുന്നുണ്ട്.

ALSO READ

ആത്മഹത്യ ചെയ്തു കഴിയുമ്പോഴല്ല ജീവിച്ചിരിക്കുമ്പോൾ സഹായിക്കാൻ ഗവണ്മെന്റ് തയാറാകണം! അതീവ ഹൃദയ വേദനയോടെ ലക്ഷ്മി പ്രിയ

മഞ്ജു സുനിച്ചന്റെ സൗന്ദര്യത്തെ പ്രശംസിയ്ക്കുന്ന കമന്റുകളും ഫോട്ടോയ്ക്ക് കീഴിൽ വരുന്നുണ്ട്. ഓരോ ദിവസം കഴിയുന്തോറും മമ്മൂക്ക ആകുകയാണോ എന്നാണ് ഒരു കമന്റ്. ബ്യൂട്ടിഫുൾ, നൈസ്, ഗ്രേറ്റ് ലുക്ക് എന്നിങ്ങനെയാണ് സൗന്ദര്യത്തെ പ്രശംസിച്ച് വരുന്ന കമന്റുകൾ.

മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് മഞ്ജു സുനിച്ചൻ ശ്രദ്ധ നേടിയത്. ബിഗ് ബോസിലൂടെ കൂടുതൽ പ്രേക്ഷകരിലേയ്ക്ക് ഇറങ്ങി ചെന്നു. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുള്ള മഞ്ജു പത്രോസ് ഇപ്പോൾ അളിയൻ വേഴ്സസ് അളിയൻ എന്ന ഹാസ്യ പരമ്പരയാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. എന്തായാലും മഞ്ജുവിൻ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

 

Advertisement