മൂന്നു മക്കൾ വേണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു, അച്ഛന്റെ മോഹം മകനിലൂടെ സഫലമായി ; ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണ് : ശ്രദ്ധ നേടി അനുരാജ് പ്രീണ ദമ്പതികളുടെ വാക്കുകൾ

137

സോഷ്യൽമീഡിയ ലോകത്ത് വൈറലാണ് അനുരാജ് – പ്രീണ ദമ്പതിമാർ. ഇവരെ അറിയാത്ത മലയാളികൾ കാണില്ല. സിനിമ – ടിവി താരങ്ങളെപോലെ തന്നെ ഇവർക്കും സോഷ്യൽ മീഡിയയിൽ ഏറെ സ്വീകാര്യതയാണ് ലഭിക്കുന്നത്.

കുഞ്ഞു വീഡിയോകളിലൂടേയും വെബ് സീരീസുകളിലൂടേയുമൊക്കെ സോഷ്യൽ മീഡിയയിൽ ഇവർ നിറഞ്ഞു നിൽക്കുകയാണ്. വളരെ പെട്ടെന്നാണ് ഇവരെ എല്ലാവരും ഏറ്റെടുത്തത്. ഇരുവരുടെയും പുതിയ സന്തോഷം സോഷ്യൽമീഡിയയിലൂടെ ഇവർ കഴിഞ്ഞദിവസമാണ് അറിയിച്ചത്. തങ്ങൾ മൂന്നാമത്തെ കുഞ്ഞിനെ കുടുംബത്തിലേക്ക് വരവേൽക്കാൻ ഒരുങ്ങുകയാണെന്ന വിവരമാണ് അനുരാജും പ്രീണയും അടുത്തിടെ അറിയിച്ചത്. അതിനു പിന്നാലെ അനുരാജും പ്രീണയും വനിത മാഗസിനു നൽകിയ അഭിമുഖം ശ്രദ്ധിക്കപ്പെടുകയാണ് ഇപ്പോൾ.

Advertisements

ALSO READ

നിന്നെ സ്നേഹിക്കാൻ എത്രയോ മനുഷ്യരുണ്ട് നിനക്ക് ചുറ്റും, എന്നിട്ടും എന്തിനാണ് നിന്നെ വേണ്ടാത്തവരിലേക്ക് നീ ചുരുങ്ങുന്നത് : ശ്രദ്ധ നേട് മഞജു സുനിച്ചന്റെ പോസ്റ്റ്

പാറു വീണ്ടും പ്രഗ്‌നന്റായി എന്നറിഞ്ഞപ്പോൾ സർപ്രൈസായത് ഞങ്ങളെ അറിയാത്തവർക്കാണെന്ന് അനുരാജ് പറയുന്നു. ഞങ്ങൾക്ക് മൂന്ന് മക്കൾ വേണമെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അത് അടുത്തറിയാവുന്നവർക്കൊക്കെ അറിയാവുന്നതാണ്. ഋഷിക്കുട്ടന് ഏഴ് വയസ്സുള്ളപ്പോഴാണ് ഋത്വിക് വന്നത്. അവനിപ്പോൾ ഒരു വയസ്സ് കഴിഞ്ഞു. ഉടനെ മറ്റൊരാൾ കൂടി വന്നാൽ രണ്ടു പേരും ഒന്നിച്ചു വളർന്നോളുമെന്നും. ഇപ്പോൾ പാറു മൂന്നാം മാസത്തിലാണെന്നും അനുരാജ് പറഞ്ഞു.

 

‘മൂന്നു മക്കൾ വേണമെന്നത് അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു. എന്നാൽ എനിക്കൊരു അനിയത്തി മാത്രമാണുള്ളത്. അന്ന് മുതലേ അച്ഛൻ തന്നോട് പറയുമായിരുന്നു നിനക്ക് മൂന്ന് മക്കൾ വേണമെന്ന്, അച്ഛന്റെ മോഹം മകനിലൂടെ സഫലമായി എന്നോർത്ത് സന്തോഷിക്കാം’. അനുരാജ് പറഞ്ഞു.

‘പുതിയ തലമുറയിൽ മൂന്നു മക്കളെന്നത് വളരെ അപൂർവമാണ്. ഇപ്പോൾ കൂടുതലും ഒരു കുഞ്ഞ് മതിയെന്നൊക്കെയാണ് പലരും തീരുമാനിക്കുന്നത്. ഒരു കുഞ്ഞിനെ വളർത്തുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഒരു പ്രധാനഘട്ടമാണ് അവർ മക്കൾക്കായി നീക്കി വയ്ക്കുന്നത് എന്ന് അനുരാജ് പറയുന്നുണ്ട്.

എന്നാൽ അതൊന്നും നോക്കിയിട്ടു കാര്യമില്ലെന്നും ഞങ്ങളെ സംബന്ധിച്ച് മക്കളുടെ കാര്യത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനാൽ അത് വിഡിയോസിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അനുരാജ് പറയുന്നു.

ALSO READ

ഞങ്ങൾ സൂപ്പർ മം ആൻഡ് ഡാഡ് ആവാൻ പോവുകയാണെന്ന് മീത്തും മിരിയും ; പുതിയ വീഡിയോ കിടുക്കിയെന്ന് ആരാധകർ

പാറുവിന് അഭിനയിക്കാനാകാത്തതും കൊറോണയുടെ പേടിയുമൊക്കെയുണ്ട്. എങ്കിലും ഇപ്പോഴല്ലെങ്കിൽ പിന്നെയെപ്പോഴാണെന്ന് അനുരാജ്. ബാക്കിയൊക്കെ അതിന്റെ വഴിക്ക് നടന്നോളുമെന്നും അനുരാജ് പറയുന്നു. ഋഷി അവൻ ബിഗ് ബ്രദർ ആവുന്നതിന്റെ വലിയ ത്രില്ലാണെന്നും അനുരാജ്.

 

Advertisement