Home Entertainment Celebrities

ഒരേ രാഷ്ട്രീയം തമ്മിൽ മനസിലാക്കാൻ സാഹായിച്ചുവെന്ന് ആര്യ ; വിവാഹ തീയ്യതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ്

103

ബാലുശേരി എംഎൽഎ സച്ചിൻദേവുമായുള്ള വിവാഹ വാർത്തയിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പ്രതികരിച്ചു. രണ്ടു പേരും തമ്മിൽ സംസാരിച്ച ശേഷമാണ് വീട്ടിലും പാർട്ടിയിലും അറിയിച്ചത്.

കുടുംബങ്ങൾ തമ്മിൽ ചർച്ച നടത്തി. പാർട്ടി ഉൾപ്പടെ അറിഞ്ഞ് തീരുമാനിക്കേണ്ട കാര്യമാണ്. കുടുംബത്തിനും പാർട്ടിക്കും ഒരേ പ്രാധാന്യം ആണ്. ഒരേ രാഷ്ട്രീയം തന്നെയാണ് തമ്മിൽ മനസിലാക്കാൻ സാഹായിച്ചത്. വിവാഹം ഉടനേ ഉണ്ടാകില്ലെന്നും ആര്യ പ്രതികരിച്ചു.

Advertisements

ALSO READ

വിവാദ സ്വാമിയുമായുള്ള കിടപ്പറ വീഡിയോയിൽ കുടുങ്ങിയ നടി രഞ്ജിതയുടെ ജീവിതം ഇപ്പോൾ ഇങ്ങനെ

നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയായ സച്ചിനും രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യയും തമ്മിലുള്ള വിവാഹ വാർത്ത പുറത്തുവന്നതിനു ശേഷമാണ് ആര്യയുടെ പ്രതികരണം.

വിവാഹം സംബന്ധിച്ച് ഇരുകുടുംബങ്ങളും തമ്മിൽ ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ അറിയിച്ചിരുന്നു.

ALSO READ

വാലന്റൈസ് ഡേയിൽ ഭാര്യയേയും കാമുകനേയും ലോഡ്ജിൽ നിന്ന് കൈയ്യോടെ പൊക്കി, താൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഭർത്താവ്, പോലീസിൽ പരാതി നൽകി

ബാലസംഘത്തിൽ ഒന്നിച്ചു പ്രവർത്തിച്ചതു മുതലുള്ള സംഘടനാ പരിചയമാണ് വിവാഹത്തിലെത്തുന്നത്. വിവാഹ തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിച്ചിട്ടില്ലെന്ന് സച്ചിൻദേവ് പ്രതികരിച്ചു.

Advertisement