വാലന്റൈസ് ഡേയിൽ ഭാര്യയേയും കാമുകനേയും ലോഡ്ജിൽ നിന്ന് കൈയ്യോടെ പൊക്കി, താൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഭർത്താവ്, പോലീസിൽ പരാതി നൽകി

268

തന്റെ ഭാര്യയും കാമുകനും കൂടി തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നു എന്നും ഏത് സമയത്തും മ ര ണം സംഭവിക്കാം എന്നും ചൂണ്ടിക്കാട്ടി ഭർത്താവ് പോലീസിൽ പരാതി നൽകി. റെയിൽ വേ ഉദ്യോഗസ്ഥനായ കൊല്ലം സ്വദേശി വി വിനോദാണ് പരാതിയുമായി രംഗത്ത് എത്തിയത്.

സ്വന്തം ഭാര്യയുടെ അനാശാസ്യം നിർത്തണം എന്നും തന്റെ കുടുംബം തകർക്കുന്ന വർക്കല സ്വദേശി ശ്യാം കുമാർ ആലുക്ക എന്നയാൾക്കും എതിരേ പോലീസിൽ പരാതി നൽകിയത്. ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്ക് വർക്കല പാപ നാശം ലോഡ്ജിൽ ഭാര്യ മുറിയെടുത്തത് അറിഞ്ഞു ഭർത്താവായ താൻ സ്ഥലത്ത് എത്തുകയും ഭാര്യയേയും ഭാര്യയേയും കാമുകൻ ശ്യാം കുമാർ ആലുക്കയെയും പിടികൂടിയെന്നും വിനോദ് പറയുന്നു.

Advertisements

തന്നെ വർഷങ്ങളായി ഇവർ ചതിക്കുകയായിരുന്നു എന്നും ഭർത്താവ് വിനോദ് പറയുന്നു. വാലന്റൈൻസ് ഡേയിൽ ഭാര്യയും കാമുകനും മുറിയെടുത്ത ലോഡ്ജിൽ താൻ എത്തിയത് അറിഞ്ഞ് തന്റെ ഭാര്യ മുറിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു എന്നും ഇയാൾ പറഞ്ഞു. സംഭവം നടക്കുമ്പോൾ സ്‌പെഷൽ ബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥനും, ട്വന്റി ഫോർ ന്യൂസിലെ പ്രാദേശിക ലേഖകൻ സജി എന്ന ചെറുപ്പക്കാരനും സ്ഥലത്തുണ്ടായിരുന്നു.

Also Read
ബാത്ത് ടബ്ബിൽ വൈൻ ഗ്ലാസ്സും പിടിച്ച് ഗ്ലാമറസ് ചിത്രങ്ങളുമായ ശാലിൻ സോയ, ലുക്കങ്ങ് മാറിയല്ലോ എന്ന് ആരാധകർ

ഇതിൽ സജി എന്ന് ചെറുപ്പക്കാരനാണ് തന്റെ മാധ്യമ സ്ഥാപനത്തിന്റെ പേര് പറഞ്ഞു ഇവിടെ നിന്നും ഇവരെ രക്ഷപ്പെടുത്തിയത്. ഇവരെ പോലീസ് പിടിച്ച് ചോദ്യം ചെയ്തപ്പോൾ കാമുകൻ ശ്യാം കുമാർ മാധ്യമ പ്രവർത്തകൻ എന്ന വ്യാജ ഐ ഡി നല്കി പോലീസിൽ നിന്നും രക്ഷപെട്ടതായും ഭർത്താവ് കുറ്റപ്പെടുത്തി. ശ്യാം കുമാറിന്റെ കൈയ്യിൽ പല ഓൺലൈൻ ചാനലുകളുടേയും ഐ ഡി കാർഡുകളും ചില മാധ്യമ സംഘടനകളുടെ കാർഡും ഉണ്ട്.

അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ഇയാൾ മാധ്യമ പ്രവർത്തകൻ എന്ന് പറഞ്ഞാണ് പോലീസിൽ നിന്നും രക്ഷപെട്ടത്. കഴിഞ്ഞ ഏറെ നാളുകളായി ഭാര്യയ്ക്ക് അലൂമിനിയം ഫാബ്രിക്കേഷൻ ജോലി നടത്തിവരുന്ന വർക്കല മുത്താന സ്വദേശി ശ്യാം ആലുക്ക എന്ന യുവാവുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്നും ഭർത്താവ് പറയുന്നു. 11 വർഷം മുമ്പാണ് റെയിൽവേ ജീവനക്കാരനായ ചെറുപ്പക്കാരൻ അധ്യാപികയായ യുവതിയെ വിവാഹം കഴിച്ചത്.

ഇവർക്ക് 10 വയസ്സുള്ള ഒരു പെൺകുട്ടിയും ഉണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇദ്ദേഹം ഭാര്യയെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഭാര്യയുടെ വാട്‌സപ്പ് ചാറ്റിങ്ങിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലി നോക്കി വരുന്ന ശ്യം ആലുക്ക എന്ന ചെറുപ്പക്കാരന്റെ ബന്ധങ്ങൾ ഭർത്താവ് വിനോദ് കണ്ടെത്തുകയായിരുന്നു.

തന്റെ ഭര്യയുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കാമുകൻ ശ്യാം ആലുക്ക യുടെ കൈവശവും കൂട്ടുകാരുടെ കൈവശവും ഉണ്ടെന്നും അത് പിടിച്ചെടുത്ത് നശിപ്പിക്കണം എന്നും ഭർത്താവ് വിനോദ് പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു. വിനോദിന്റെ പണവും സമ്പാദ്യവും നാളുകളായി ഭാര്യയും കാമുകൻ ശ്യാം കുമാറും ധൂർത്തടിക്കുകയായിരുന്നു.

Also Read
പ്രണയദിനം ഒരുമിച്ച് ആഘോഷിച്ച് അൻഷിതയും ബിബിനും, ഞാനും അഗാധ പ്രണയത്തിലാണെന്ന് അൻഷിത, വീഡിയോ വൈറൽ

പണം അക്കൗണ്ടിൽ ബാക്കി ഇല്ലാത്ത കാരണം നാളുകളായി അന്വേഷിക്കുമ്പോഴും ഭാര്യ ഒഴിഞ്ഞ് മാറുകയായിരുന്നു എന്നും അവൾ എന്തേലും സാധനങ്ങൾ വാങ്ങുന്നതായിരിക്കാം എന്ന് ധരിച്ചതായും ഭർത്താവ് പറഞ്ഞു. ദാമ്പത്യം മുന്നോട്ട് കൊണ്ടുപോകാനും 10 വയസുകാരി മകളുടെ ഭാവിയും ഓർത്തിട്ടായിരുന്നു ഇതുവരെ ക്ഷമിച്ചത്. എന്നാൽ പരസ്യമായി കാമുകനൊപ്പം പോകാൻ തുടങ്ങിയതോടെ താൻ മാനസീകമായി തകരുകയായിരുന്നു എന്നും ഭർത്താവ് വിനോദ് പറഞ്ഞു

താൻ ഏതേലും കാരണവശാൽ കൊല്ലപ്പെടുകയോ അസ്വഭാവിക മരണം ഉണ്ടാവുകയോ ചെയ്താൽ തന്റെ ഭാര്യയും കാമുകനും മാത്രമായിരിക്കും അതിന്റെ കാരണക്കാർ എന്നും അവർ എന്നെ കൊല്ലാൻ പദ്ധതി എടുന്നു എന്നും ഭർത്താവ് വിനോദ് പറയുന്നു. കർമാ ന്യൂസ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisement