ആഗോള റിലീസിൽ പുതിയ റെക്കോർഡിട്ടു താരരാജാവിന്റെ ആറാട്ട്, തലയുടെ വിളയാട്ടം എത്ര രാജ്യങ്ങളിൽ ആണെന്ന് അറിയാവോ

118

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന മാസ്സ് മസാല ചിത്രം ആറാട്ട് പ്രദർശനത്തിന് തയ്യാറെടുക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് ഫെബ്രുവരി പതിനെട്ടിനാണ് ആഗോള റിലീസ് ആയി എത്തുന്നത്.

ഇപ്പോഴിതാ റിലീസീലും പുതിയ ഒരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് താരരാജാവിന്റെ ഈ ചിത്രം. അൻപത്തിയെട്ടു രാജ്യങ്ങളിൽ ആണ് ആറാട്ട് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. നാൽപത്തിയേഴു രാജ്യങ്ങളിൽ റിലീസ് ചെയ്ത മലയാള ചിത്രമായ മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമായിരുന്നു ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ തീയേറ്റർ റിലീസ് ചെയ്ത മലയാള ചിത്രം എന്ന റെക്കോർഡ് കൈവശം വെച്ചിരുന്നത്.

Advertisements

Also Read
ബാത്ത് ടബ്ബിൽ വൈൻ ഗ്ലാസ്സും പിടിച്ച് ഗ്ലാമറസ് ചിത്രങ്ങളുമായ ശാലിൻ സോയ, ലുക്കങ്ങ് മാറിയല്ലോ എന്ന് ആരാധകർ

എന്നാൽ ഇപ്പോഴിതാ ഗൾഫ് രാജ്യങ്ങൾ കൂട്ടാതെ തന്നെ 52 രാജ്യങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക എന്ന് ഇതിന്റെ ഓവർസീസ് വിതരണം ചെയ്യുന്ന വിംഗിൾസ് എന്റർടൈൻമെന്റ് ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുന്നത് അതോടൊപ്പം ഈ ചിത്രം റിലീസ് ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റും അവർ പുറത്തു വിട്ടിട്ടുണ്ട്.

ഇതുവരെ മലയാള സിനിമ റിലീസ് ചെയ്യാത്ത ആറു രാജ്യങ്ങളിൽ കൂടി അവർ ഈ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. 630 ഇൽ അധികം ലൊക്കേഷനുകളിൽ 47 രാജ്യങ്ങളിൽ ആണ് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്തത്. എന്നാൽ ആറാട്ട് ഒറ്റ ഭാഷയിൽ തന്നെ അതിലും കൂടുതൽ ലൊക്കേഷനുകളിൽ ആണ് എത്തുക.

നോർത്ത് അമേരിക്കയിൽ മാത്രം മുന്നൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട നോർത്ത് അമേരിക്കൻ മാർക്കറ്റിൽ ഇതിനു മുൻപത്തെ ഏറ്റവും വലിയ മലയാളം റിലീസ് 180 ഓളം ലൊക്കേഷനുകളിൽ എത്തിയ മരക്കാർ അറബിക്കടലിന്റെ സിംഹമാണ്.

Also Read
ജീവിതത്തിലെ പുതിയ വിശേഷത്തിന്റെ സന്തോഷത്തിൽ നസ്രിയയും ഫഹദ് ഫാസിലും , ആശംസകളുമായി ആരാധകരും

150 ലൊക്കേഷനുകൾ അമേരിക്കയിലും 30 ലൊക്കേഷനുകൾ ക്യാനഡയിലുമായിട്ടാണ് മരക്കാർ എത്തിയത്. അത് കൂടാതെ കേരളത്തിലെ 90 ശതമാനം സ്‌ക്രീനുകളിലും ആറാട്ട് റിലീസ് ചെയ്യുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഓസ്‌ട്രേലിയ, ന്യൂസീലൻഡ്, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലും ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ റിലീസ് നേടാൻ പോവുകയാണ് ആറാട്ട്.

Advertisement