ജീവിതത്തിലെ പുതിയ വിശേഷത്തിന്റെ സന്തോഷത്തിൽ നസ്രിയയും ഫഹദ് ഫാസിലും , ആശംസകളുമായി ആരാധകരും

133

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും. ബാലതാരമായി സിനിമയിൽ എത്തിയ നസ്‌റിയ പിന്നീട് നായികയായി മലയാളശികളുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
ബ്ലസ്സിയുടെ സംവിധാനത്തിൽ 2006ൽ പുറത്തിറങ്ങിയ പളുങ്ക് എന്ന മമ്മൂട്ടി സിനിമയിലൂടെയാണ് നസ്രിയ ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.

ശേഷം മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നസ്‌റിയ വേഷമിട്ടു. സ്വന്തം പിതാവിന്റെ സിനമയിലൂടെയാണ് ഫഹദ് ഫാസിൽ അഭിനയരംഗത്ത് എത്തിയത്. 2002ൽ പുറത്തിറങ്ങിയ കൈ എത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെ സിനിമയിലെത്തിയ ഫഹദ് പിന്നീട് 7 വർഷങ്ങൾക്ക് ശേഷം 2009ൽ കേരള കഫെയിലൂടെയാണ് വീണ്ടും സിനിമാ ലോകത്ത് സജീവമായത്.

Advertisements

ഫഹദ് ഫാസിലും നസ്രിയ നസീമും ജീവിതത്തിൽ ഒന്നിക്കാൻ കാരണമായ സിനിമ അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡെയ്‌സ് ആണ്. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോവുകയാണെന്നുമുള്ള വാർത്തകൾ അന്ന് വലിയ ചർച്ചയായിരുന്നു. പ്രണയം തുടങ്ങിയതും വിവാഹത്തിലേക്ക് എത്തിയതും എങ്ങനൊണെന്ന് ഇരുവരും പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

Also Read
എന്റെ കൂടെ അഭിനയിക്കില്ലെന്ന് ആ നടിമാർ പറഞ്ഞു, മൂന്ന് സിനിമകളിൽ നിന്ന് എന്നെ ഒഴിവാക്കി; അന്ന് സംഭവിച്ചതിനെ കുറിച്ച് പൃഥ്വിരാജ്

ബാംഗ്ലൂർ ഡേയ്സിൽ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. 2014 ഓഗസ്റ്റ് 21നായിരുന്നു ഇരുവരും വിവാഹിതരായിരുന്നത്. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ പങ്കുവയ്ക്കുന്ന മിക്ക ചിത്രങ്ങളും ഫഹദിനൊപ്പമുള്ളതാണ്. അങ്ങനെയാണ് ഇരുവരുടേയും വീട്ടിലെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തത്.

വിവാഹിതരായ ശേഷം നസ്രിയ സിനിമാ രംഗത്ത് നിന്ന് 4 വർഷത്തോളം പൂർണ്ണമായും വിട്ടു നിന്നു. വിവാഹ ശേഷമാണ് ഫഹദ് ശ്രദ്ധേയമായ ഒട്ടനവധി സിനിമകളുടെ ഭാഗമായത്. 2018ൽ കൂടെയിലൂടെയാണ് പിന്നീട് നസ്രിയ തിരിച്ചെത്തിയത്. പൃഥ്വിരാജ് നായകനായ ചിത്രത്തിൽ ശ്രദ്ധേയ വേഷമായിരുന്നു നസ്രിയയ്ക്ക് ഉണ്ടായിരുന്നത്.

ബാംഗ്ലൂർ ഡേയ്സിന് ശേഷം ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിച്ച ട്രാൻസ് എന്ന ചിത്രം അടുത്തിടെ ഏറെ ചർച്ചയായ സിനിമയാണ്. മാത്രമല്ല വിവാഹ ശേഷം ഇരുവരും ഒന്നിച്ച് നിർമ്മാണ രംഗത്തും സജീവമായിരുന്നു. ഫഹദ്, നസ്രിയ, ശ്യാം പുഷ്‌കരൻ, ദിലീഷ് പോത്തൻ എന്നിവരുടെ സംയുക്ത നിർമ്മാണ സംരംഭമായ ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിലാണ് കുമ്പളങ്ങി നൈറ്റ്സ്, വരത്തൻ എന്നീ സിനിമകൾ പുറത്തിറങ്ങിയത്.

ഇപ്പോഴിതാ ഇവർക്ക് ജീവിതത്തിൽ ഒരു പുതിയ സന്തോഷം കൂടി ഉണ്ടായിരിക്കുകയാണ്. ഇന്ത്യൻ സിനിമ മേഖലയിൽ നിന്നുള്ള തെന്നിന്ത്യൻ താരദമ്പതികളായ ഫഹദ് ഫാസിലിനും, നസ്രിയ നസീമിനും യുഎഇ ഗോൾഡൻ വിസ ലഭിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഇന്ത്യൻ സിനിമ മേഖലയിൽ നിന്നും താര ദമ്പതികൾക്ക് യു.എ.ഇയുടെ ഗോൾഡൻ വിസ ലഭിക്കുന്നത്.

Also Read
ദശരഥത്തിന് രണ്ടാം ഭാഗം ഉണ്ട്, തിരക്കഥ പൂർത്തിയായി, കൊത്തിന്റെ രചയിതാവ് തന്നെയാണ് ദശരഥം 2 ഉം എഴുതിയിരിക്കുന്നത്: സന്തോഷവാർത്ത പങ്കുവെച്ച് സിബി മലയിൽ

ദുബായിലെ ഏറ്റവും പ്രശസ്തമായ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആണ് ഫഹദ് ഫാസിലിന്റെയും നസ്രിയ നാസിമിന്റെയും ഗോൾഡൻ വിസ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചത്.ഇരുവരും ഇസിഎച്ച് ആസ്ഥാനത്തെത്തി സിഇ.ാ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും ഗോൾഡൻ വിസ ഏറ്റുവാങ്ങി.

ദുബായ് നൽകിയ അംഗീകാരത്തിന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന് ഇരുവരും നന്ദി അറിയിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് യുഎഇ നൽകി വരുന്ന ആദരമാണിത്.

Advertisement