ബാത്ത് ടബ്ബിൽ വൈൻ ഗ്ലാസ്സും പിടിച്ച് ഗ്ലാമറസ് ചിത്രങ്ങളുമായ ശാലിൻ സോയ, ലുക്കങ്ങ് മാറിയല്ലോ എന്ന് ആരാധകർ

141

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒക്കെയായി മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്.
ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്.

Advertisements

ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ മലയാള അഭിനയരംഗത്തേക്കു നിരവധി പുതുമുഖ താരങ്ങൾ കടന്നു വന്നിരുന്നു. ഒരുകാലത്ത് യുവാക്കളുടെ ഹരമായി മാറിയ സീരിയൽ ആയിരുന്നു ഓട്ടോഗ്രാഫ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയൽ പ്ലസ് ടു വിദ്യാർത്ഥികളുടെ കഥയായിരുന്നു പറഞ്ഞത്. ഫൈവ് ഫിങ്കേഴ്സ് എന്ന ഗ്യാങ്ങും അതിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി മാറിയത് വളരെ പെട്ടെന്ന് തന്നെയായിരുന്നു.

പരമ്പരയിൽ ദീപാ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശാലിൻ സോയ. ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിച്ച താരം 2004 ൽ പുറത്തിറങ്ങിയ കൊട്ടേഷൻ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ് അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്.

Also Read
ജീവിതത്തിലെ പുതിയ വിശേഷത്തിന്റെ സന്തോഷത്തിൽ നസ്രിയയും ഫഹദ് ഫാസിലും , ആശംസകളുമായി ആരാധകരും

അതിനുശേഷം ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ആയി ഒരുപിടി നല്ല കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും ആളുകളെ വളരെയധികം ആകർഷിക്കുന്നവ തന്നെയായിരുന്നു. ലാൽജോസ് സംവിധാനം ചെയ്ത ആൻ അഗസ്റ്റിൻ, കുഞ്ചാക്കോബോബൻ എന്നീ താരജോഡികളിൽ പിറന്ന എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലെ ജെസി മോൾ എന്ന താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

മിനി സ്‌ക്രീനിൽ ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ.

ഇപ്പോൾ മിനിസ്‌ക്രീനിൽ നിന്നും ഇടവേള എടുത്ത് ബിഗ് സ്‌ക്രീനിൽ തിളങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുകയാണ് ശാലിൻ. സിനിമയിൽ എന്നതുപോലെതന്നെ സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യം തന്നെയാണ്.

ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുവാൻ എന്നും ശാലിൻ ഒരുക്കമാണ്. എന്നാൽ പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾ വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിവെക്കുകയും ഉണ്ട്. മാലിദ്വീപിൽ നിന്നും മറ്റുമുള്ള ബിക്കിനിയിൽ ഉള്ള താരത്തിന്റെ ചിത്രങ്ങൾ അത്തരത്തിൽ വലിയ വിവാദങ്ങൾ തന്നെ ഒരു ഇടയ്ക്ക് സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനൊന്നും വലിയ പ്രാധാന്യം നൽകുവാൻ താരം തയ്യാറായിട്ടില്ല.

ഇത്തരം കമന്റുകളും വിമർശനങ്ങളും ഒക്കെ സ്വാഭാവികം എന്ന നില തന്നെയാണ് താരം സ്വീകരിച്ചിട്ടുള്ളത്. പത്തോളം സിനിമകളിൽ ബാലതാരമായി ഉൾപ്പെടെ ഇതുവരെ 30 ലധികം ചിത്രങ്ങളിൽ ആണ് താരം വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. 2017 പുറത്തിറങ്ങിയ മല്ലുസിങ് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം നായിക പ്രാധാന്യത്തോടെ തന്നെ അടുത്തത് ആയിരുന്നു.

ലോഹിതദാസിനോട് മീര അമിത സ്വാതന്ത്ര്യം എടുത്തു, പക്വതയില്ലാത്ത പെൺകുട്ടിയുടെ കയ്യിൽ കുറേപണം വന്നത് കുഴപ്പമായി, തങ്ങളുടെ ജീവിതത്തിൽ മീര ജാസ്മിൻ പ്രശ്‌നങ്ങൾ ഉണ്ടാക്കി: സിന്ധു ലോഹിതദാസ്

ഇതിൽ ജെസ്സി മോൾ എന്ന കഥാപാത്രവും വളരെ പെട്ടെന്ന് തന്നെ ആളുകൾ ഏറ്റെടുത്തിരുന്നു. ഇപ്പോൾ താരം ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തിരിക്കുന്ന തൻറെ പുതിയ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ബാത്ത് ടബ്ബിനുള്ളിൽ കയ്യിൽ വൈൻ ഗ്ലാസ്സും പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ ആണ് താരം ഏറ്റവും ഒടുവിലായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

മുപ്പതോളം സിനിമകളിൽ ഷാലിൻ സോയ അഭിനയിച്ചിട്ടുണ്ട്. ഷാലിൻ സോയ അഭിനയിച്ച വേഷങ്ങളിൽ കൂടുതലും അനുജത്തി വേഷങ്ങളായിരുന്നു. കുഞ്ചാക്കൊ ബോബന്റെ കൂടെ എൽസമ്മ എന്ന ആൺകുട്ടി, വിശുദ്ധൻ, മോഹൻലാലിനൊപ്പം കർമ്മയോദ്ധ, ഡ്രാമ. എന്നീ സിനിമകളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

Advertisement