ലോഹിതദാസിനോട് മീര അമിത സ്വാതന്ത്ര്യം എടുത്തു, പക്വതയില്ലാത്ത പെൺകുട്ടിയുടെ കയ്യിൽ കുറേപണം വന്നത് കുഴപ്പമായി, തങ്ങളുടെ ജീവിതത്തിൽ മീര ജാസ്മിൻ പ്രശ്‌നങ്ങൾ ഉണ്ടാക്കി: സിന്ധു ലോഹിതദാസ്

34168

അന്തരിച്ച സൂപ്പർ സംവിധായകൻ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ എന്ന സിനിമയിലൂടെ സിനിമാഭിനയ രംഗത്തേക്ക് കാലുകുത്തിയ താരമാണ് മീരാ ജാസ്മിൻ. പിന്നീട് തെന്നിന്ത്യൻ സിനിമയിൽ നമ്പർ വൺ താരമായി നടി മാറുകയായിരുന്നു.

അതേ സമയം നിരവധി വിവാധങ്ങളിലും നടി പെട്ടിരുന്നു. മലയാള സിനിമയിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന ബന്ധമായിരുന്നു ലോഹിതദാസും മീര ജാസ്മിനും തമ്മിലുണ്ടായിരുന്നത്. ഇരുവരുടേയും അടുപ്പം സിനിമ ഇൻഡസ്ട്രിക്ക് ഉള്ളിൽ പല രീതിയിൽ നിർവചിക്കപ്പെട്ടു. മീരാ ജാസ്മിനും ലോഹിതദാസും തമ്മിൽ പ്രണയത്തിലാണെന്ന് വരെ അന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

Advertisements

ഇത് മീരാ ജാസ്മിന്റെ കരിയറിനേയും ബാധിച്ചു. തങ്ങളുടെ കുടുംബ ജീവിതത്തിൽ മീരാ ജാസ്മിൻ അസ്വസ്ഥത സൃഷ്ടിച്ചിരുന്നതായി വർഷങ്ങൾക്ക് മുൻപ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് പറഞ്ഞിരുന്നു. ഒരു പ്രമുഖ മലയാളം വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് സിന്ധു ലോഹിതദാസ് ഇങ്ങനെ പറയുന്നത്.

Also Read
മലയാള സിനിമയിലെ ഒരു ബ്രാൻഡ് ആണ് മഞ്ജു വാര്യർ, എന്നിട്ടും അവർ പരാജയ സിനിമകൾ ചെയ്യുന്നുണ്ട്, നമിത പ്രമോദ് പറയുന്നു

പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈവശം ആവശ്യത്തിലധികം പണം വന്നുപെട്ടതാണ് മീരയ്ക്കുണ്ടായ കുഴപ്പങ്ങൾക്ക് കാരണമെന്നും സിന്ധു ഈ അഭിമുഖത്തിൽ വിലയിരുത്തുന്നു. മീരാ ജാസ്മിനെ നായികയാക്കി തുടർച്ചയായി നാലു സിനിമകൾ സംവിധാനം ചെയ്തയാളാണ് സത്യൻ അന്തിക്കാട്.

ലോഹിതദാസിന് എതിരായി ഉണ്ടായ ആരോപണങ്ങൾ എന്തുകൊണ്ട് അദ്ദേഹത്തിനെതിരെ ഉണ്ടാകുന്നില്ല? സുന്ദരിയായ പെൺകുട്ടിയാണ് മീരാ ജാസ്മിൻ. പക്വതയെത്താത്ത ഒരു പെൺകുട്ടിയുടെ കൈയിൽ ധാരാളം പണം വന്നുചേർന്നാൽ എന്തുണ്ടാകും? അവൾ അത് വീട്ടുകാർക്ക് നൽകിയതുമില്ല.

ഇത് കുറേക്കഴിഞ്ഞപ്പോൾ പ്രശ്‌നമായി. ലോഹിതദാസിനോട് ഉപദേശം ചോദിക്കുമായിരുന്നു. പിന്നീട് ഫോൺവിളികളും ചർച്ചകളും കൂടിവന്നപ്പോൽ അത് അസ്വസ്ഥത സൃഷ്ടിച്ചു. എനിക്കുതന്നെ വിലക്കേണ്ടി വന്നിട്ടുണ്ട് എന്ന് സിന്ധു ലോഹിതദാസ് വ്യക്തമാക്കി.

അതേസമയം, ലോഹിതദാസുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പുകളോട് മീരയും അക്കാലത്ത് ശക്തമായി പ്രതികരിച്ചിരുന്നു. ലോഹിതദാസ് വഴി സിനിമയിലെത്താൻ സാധിച്ചത് വലിയ ഭാഗ്യമായാണ് താൻ കാണുന്നതെന്ന് മീര പറഞ്ഞു. ലോഹി അങ്കിൾ എന്റെ ഗോഡ്ഫാദർ ആണെന്ന് അഭിമാനത്തോടെ ഞാൻ പറയും.

Also Read
അഭിനയിക്കാന്‍ ഇറങ്ങിയപ്പോള്‍ ഭീഷണികള്‍ നേരിട്ടു, അന്ന് കൂടെ നിന്നത് ഇളയമ്മ, ഇന്ന് പര്‍ദ്ദയിട്ട സ്ത്രീകളെ പല വേദികളിലും കാണുമ്പോള്‍ സന്തോഷം, നടി സീനത്ത് പറയുന്നു

അദ്ദേഹം വഴി സിനിമയിലെത്താൻ സാധിച്ചത് എന്റെ യോഗമാണ്. നല്ലൊരു വ്യക്തിയായിരുന്നു അദ്ദേഹമെന്നും മീര പറഞ്ഞു. ‘സിനിമയിൽ അഭിനയിക്കുന്നവരും സംവിധായകരും അങ്ങനെ പലരും ചോദിച്ചിട്ടുണ്ട് ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന്. നീയും നിന്റെയൊരു ലോഹി അങ്കിളും എന്ന് പറഞ്ഞ് പലരും പരിഹസിച്ചിട്ടുണ്ട്.

ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ടോ എന്ന് പരിഹസിച്ച് ചോദിക്കുന്നവരോട് ഞാൻ അഭിമാനത്തോടെ പറയും ഇങ്ങനെയൊരു ഗുരുവും ശിഷ്യയും ഉണ്ട്. ഷോ ഓഫ് എന്നൊക്കെ പറഞ്ഞ് ആ സമയത്ത് പലരും എന്നെ കളിയാക്കിയിട്ടുണ്ടെന്ന് മീര ജാസ്മിൻ അന്ന് പറഞ്ഞിരുന്നു.

Advertisement