കളർസാരി ഉടുക്കുന്ന, ഇഡ്ഡലിയും ദോശയും കഴിക്കുന്ന യക്ഷിയായി എത്തി പ്രേക്ഷക മനസ്സിലിടം പിടിച്ച നായിക, നടി രാജശ്രീയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

278

ഒരു പിടി മികച്ച വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു രാജശ്രീ. സൂപ്പർ താരം സുരേഷ് ഗോപിയും സംയുക്താ വർമ്മയും പ്രധാന വേഷത്തിൽ എത്തിയ മേഘസന്ദേശം എന്ന ചിത്രത്തിലെ യക്ഷിയായിട്ടാണ് താരം മലയാള സിനിമയിൽ എത്തുന്നത്.

റോസി എന്ന യക്ഷിയായി എത്തി മലയാളികളുടെ മനം കവരുവാൻ രാജശ്രീക്ക് സാധിച്ചിരുന്നു. ആദ്യ ചിത്രമായിരുന്നു എങ്കിൽ പോലും അതിന്റെ യാതൊരു പതർച്ചയും കൂടാതെയാണ് രാജശ്രീ റോസി എന്ന കഥാപാത്രത്തെ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത്. നായികയോട് അടുത്തതോ അതിൽ കൂടുതൽ പ്രാധാന്യമുള്ളതോ ആയ കഥാപാത്രത്തെ ആയിരുന്നു മേഘസന്ദേശത്തിൽ രാജശ്രീ അവതരിപ്പിച്ചത്.

Advertisements

വെള്ള സാരിയും നീണ്ട പല്ലുകളും ചുവന്നു കലങ്ങിയ കണ്ണുകളുമായി ചോരകുടിക്കാൻ എത്തുന്ന യക്ഷികളെ ആയിരുന്നു അതുവരെ കണ്ടിരുന്നതെങ്കിൽ അതിൽനിന്നെല്ലാം വളരെയധികം വ്യത്യസ്തമായാണ് റോസി എന്ന പ്രേത കഥാപാത്രം മലയാളി സിനിമ പ്രേമികൾക്ക് മുന്നിലെത്തിയത്.

കളർ സാരി ധരിച്ച് ഇംഗ്ലീഷ് നന്നായി സംസാരിച്ചു മനുഷ്യർക്കൊപ്പം ഇരുന്ന് ഇഡലിയും ദോശയും കഴിക്കുവാനും ഒക്കെ സാധിച്ച യക്ഷിയായി ഇന്നും ഓരോ മലയാളികളുടെയും മനസ്സിൽ റോസി നിറഞ്ഞു നിൽക്കുന്നുണ്ട്. അതിനുശേഷം വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് രാജശ്രീ അഭിനയിച്ചിട്ടുള്ളത്.

Also Read
വാലന്റൈസ് ഡേയിൽ ഭാര്യയേയും കാമുകനേയും ലോഡ്ജിൽ നിന്ന് കൈയ്യോടെ പൊക്കി, താൻ ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഭർത്താവ്, പോലീസിൽ പരാതി നൽകി

മോഹൻലാൽ നായകനായ മിസ്റ്റർ ബ്രഹ്‌മചാരി എന്ന ചിത്രത്തിൽ മീനയുടെ സഹോദരിയായും രാവണപ്രഭു എന്ന ചിത്രത്തിൽ മംഗലശ്ശേരി നീലകണ്ഠന്റെ അടുത്ത സുഹൃത്തിന്റെ മകൾ ഡോക്ടർ സുഹറയായും എത്തിയത് രാജശ്രീ ആയിരുന്നു. വളരെ കുറച്ച് കഥാപാത്രങ്ങളെ മാത്രമേ രജശ്രീ മലയാളത്തിൽ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ പോലും അവയൊക്കെയും എന്നും ആളുകൾ ഓർത്തിരിക്കുന്നവ തന്നെ ആയിരുന്നു.

ഈ ചിത്രങ്ങൾക്ക് ശേഷം സിനിമാ ലോകത്തുനിന്നും വളരെ നീണ്ട ഒരു ഇടവേള തന്നെ രാജശ്രീ എടുക്കുകയുണ്ടായി. പിന്നീട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ താരം സജീവം അല്ലെങ്കിൽ പോലും തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രങ്ങളിലും മിനിസ്‌ക്രീൻ പരമ്പരകളിലും രാജശ്രീ സജീവസാന്നിധ്യമായിരുന്നു

സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ വിശേഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.താര ത്തിന്റെ രണ്ടാം തിരിച്ചുവരവും താരരാജാവ് മോഹൻലാൽ നായകനായ ഗ്രാൻഡ്മാസ്റ്റർ എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രത്തിലെ സിറ്റി പോലീസ് കമ്മീഷണറായി ആയിരുന്നു രാജശ്രീ എത്തിയത്.

ശ്രീനിവാസൻ, നിവിൻ പോളി എന്നിവർ പ്രധാന വേഷത്തിലെത്തിയ ഭൂപടത്തിൽ ഇല്ലാത്ത ഒരിടം എന്ന ചിത്രത്തിൽ ശ്രീനിവാസന്റെ ഭാര്യയായും പിന്നീട് താരം എത്തി. കൂട്ടത്തിലൊരാൾ, കാന്താരി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ രാജശ്രി അവതരിപ്പിച്ചിരുന്നു.

Also Read
ബാത്ത് ടബ്ബിൽ വൈൻ ഗ്ലാസ്സും പിടിച്ച് ഗ്ലാമറസ് ചിത്രങ്ങളുമായ ശാലിൻ സോയ, ലുക്കങ്ങ് മാറിയല്ലോ എന്ന് ആരാധകർ

Advertisement