Home Entertainment

കല്യാണത്തിന് വന്ന് ആഭാസത്തരം കാണിച്ചാൽ മുട്ടുകാല് തല്ലി ഒടിക്കുമെന്ന് മുന്നറിയിര്രുമായി വധുവിന്റെ അച്ഛൻ, വൈറലായി ക്ഷണക്കത്ത്

225

വിവാഹത്തിന് വന്ന് ആഭാസം കാണിച്ചാൽ മുട്ടുകാല് തല്ലി ഒടിക്കും എന്ന് വധുവിന്റെ അച്ഛൻ ക്ഷണക്കത്ത് വൈറൽ. മകൾ മാലതിയുടെ കല്യാണം അറിയിച്ചുകൊണ്ട് അച്ഛൻ ബാലകൃഷ്ണൻ നായർ തയ്യാറാക്കിയ ക്ഷണക്കത്താണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

വിവാഹചടങ്ങിലെത്തി ആഭാസം കാണിച്ചാൽ കാല് ത, ല്ലി, യൊ, ടി, ക്കു, മെന്നാ, ണ് വധുവിന്റെ അച്ഛന്റെ മുന്നറിയിപ്പ്. വിവാഹ ദിനത്തിൽ ചെറുക്കന്റെയോ പെണ്ണിന്റെയോ സുഹൃത്തുക്കളോ ബന്ധുക്കളോ ഒപ്പിക്കുന്ന തമാശ കാര്യമാകുന്നത് മുമ്പും ചർച്ചയായിട്ടുണ്ട്. മകളുടെ വിവാഹ ക്ഷണക്കത്തിന്റെ രണ്ടാം ഭാഗത്തിലാണ് വൈറൽ കുറിപ്പ്.

Advertisements

മംഗളകരമായി നടക്കേണ്ട വിവാഹം എന്ന ചടങ്ങ് ഈ കഴിഞ്ഞ ഈ ഇടെയായി പലസ്ഥലങ്ങളിലും സുഹൃത്ത് വ്യൂഹങ്ങൾ ചേർന്ന് വളരെ ആഭാസകരമായ രീതിയിൽ നടന്നുവരുന്നതായി കാണാറുണ്ട്. ഈ ഓഡിറ്റോറിയത്തിലോ വീട്ടിലോ പരിസരങ്ങളിലോ വച്ച് വരന്റെ/വധുവിന്റെ സുഹൃത്തുക്കളിൽ ആരെങ്കിലും അതുപോലെ ആഭാസപ്രവർത്തികൾ കൊണ്ട് ആളാവാൻ ശ്രമിച്ചാൽ അതാരാണ് എങ്കിലും അവർ അന്ന് നടന്ന് സ്വന്തം വീട്ടിൽ പോവുകയില്ല.

Also Read
സന്തോഷ വാർത്ത പങ്കുവെച്ച് കൂടെവിടെ സീരിയൽ താരം ബിബിൻ ജോസ്, ആശംസകളുമായി ആരാധകർ

മുട്ടുകാൽ ഞാൻ ത ല്ലി യൊ ടിക്കും എന്ന് മനസ്സിലാക്കുക. എന്ന് വധുവിന്റെ അച്ഛൻ ബാലകൃഷ്ണൻ നായർ, ഒപ്പ്’. കുറിപ്പിൽ പറയുന്നു.അക്ഷരത്തെറ്റും വ്യാകരണപിശകും ഒക്കെ ഉള്ളതിനാൽ, ആരോ ട്രോളിനുവേണ്ടി സൃഷ്ടിച്ച ക്ഷണക്കത്താണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

എന്തായാലും സമീപകാലത്തായി ഏറെ കേട്ടുവരുന്ന വിവാഹ റാഗിങ്ങുകൾക്കെതിരെയുള്ള എതിർപ്പ് തന്നെയാണ് ക്ഷണക്കത്തിനെ ശ്രദ്ധേയമാക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ വിവാഹ ആഘോഷത്തിനിടെ ഉണ്ടായ ബോം, ബേ, റിൽ ഒരാൾ കൊ, ല്ല, പ്പെ, ട്ട സാഹചര്യത്തിലാണ് ഈ കുറിപ്പ് വീണ്ടും വൈറലാകുന്നത്.

Also Read
ഭാര്യയും മക്കളും ഡോക്ടർമാർ, ഡോക്ടറും ഐപിഎസുകാരനും മരുമക്കൾ, സിനിമയിൽ കിട്ടിയത് കൂടുതലും പൊട്ടിച്ചിരിപ്പിക്കുന്ന കോമാളി വേഷങ്ങൾ, കോളേജ് പ്രൊഫസറായ നടൻ ജഗദീഷിന്റെ ആരും അറിയാത്ത ജീവിതം

Advertisement