12 ദിവസങ്ങൾ കൊണ്ട് 10 കോടിയിലേറെ പ്രേക്ഷകരെ സ്വന്തമാക്കി വിജയ് ചിത്രം ബീസ്റ്റിലെ ‘അറബിക് കുത്ത്’. ഇതോടെ തെന്നിന്ത്യയിൽ ഏറ്റവും വേഗത്തിൽ 100 മില്യൻ കാഴ്ച്ചക്കാരെ നേടിയ ഗാനം എന്ന റെക്കോർഡ് ഈ പാട്ട് സ്വന്തമാക്കി. ധനുഷ്‌സായ് പല്ലവി താരജോടികളുടെ ‘റൗഡി ബേബി’ പാട്ടിന്റെ റെക്കോർഡ് ആണ് ‘അറബിക് കുത്ത്’ തകർത്തത്. റൗഡി ബേബി 17 ദിവസങ്ങൾ കൊണ്ടായിരുന്നു 100 മില്യൻ കടന്നത്.
ALSO READ

അറബിക് ശൈലിയിൽ തമിഴ് ചേർത്തൊരുക്കിയഗാനമാണ് ‘അറബിക് കുത്ത്’. അനിരുദ്ധ് രവിചന്ദർ ഈണമൊരുക്കിയ പാട്ടിന് നടൻ ശിവകാർത്തികേയൻ വരികൾ കുറിച്ചു. അനിരുദ്ധും ജോനിതാ ഗാന്ധിയും ചേർന്നാണ് ഗാനം ആലപിച്ചത്. പാട്ട് വൈറൽ ആയതോടെ താരങ്ങൾ ഉൾപ്പടെയുള്ളവർ പാട്ടിനൊപ്പം ചുവടുവച്ചു രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.
ALSO READ

വിജയ്‌ക്കൊപ്പം മലയാളി താരം ഷൈൻ ടോം ചാക്കോ, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ബീസ്റ്റ്’. പൂജ ഹെഗ്ഡെ നായികയായെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വൈറലായിരുന്നു.









