Home Entertainment Celebrities

വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായി ; നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ലെന്ന് നടി

167

മിനിസ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ ക്ഷേകർക്ക് ഏറെ പ്രിയങ്കരിയാണ് വീണ നായർ. താരം സോഷ്യൽമീഡിയയിലും വളരെയധികം സജീവമാണ്. ചിത്രീകരണത്തിനിടെ പരുക്കു പറ്റിയ നടി വീണ നായരുടെ ശസ്ത്രക്രിയ പൂർത്തിയായ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെന്നും കുറച്ചു ദിവസത്തെ വിശ്രമവും ഫിസിയോതെറപ്പിയുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നതെന്നും വീണ നായർ തന്നെയാണ് അറിയിച്ചത്.

Advertisements

ALSO READ

ജീവിതകാലം മുഴുവൻ മേപ്പടിയാൻ നാണമില്ലാതെ ആഘോഷിക്കും ; തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് ഉണ്ണി മുകുന്ദൻ കൊടുത്ത മറുപടി വൈറൽ

‘എനിക്ക് പറ്റിയ അപകടം അറിഞ്ഞ് ഒരുപാട് ആളുകൾ നേരിട്ടും അല്ലാതെയും വിവരങ്ങൾ തിരക്കുകയും എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അറിയാൻ സാധിച്ചു. സർജറി നല്ല രീതിയിൽ കഴിഞ്ഞു.

കുറച്ചു നാളത്തെ റെസ്റ്റും ഫിസിയോതെറപ്പിയുമാണ് ഡോക്ടർ നിർദേശിച്ചിരിക്കുന്നത്. നിങ്ങളുടെ വലിയ സ്‌നേഹത്തിനും ഈ പിന്തുണയ്ക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല. നിങ്ങളുടെ പ്രാർഥനയും ഈ സ്നേഹവും എന്നും കൂടെ ഉണ്ടാകണം…എന്നായിരുന്നു വീണ നായരുടെ വാക്കുകൾ.

ALSO READ

അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് സിനിമയിലും അത് വരുന്നത് : ഐശ്വര്യ ലക്ഷ്മി

മിനിസ്‌ക്രീൻ റിയാലിറ്റി ഷോയ്ക്കിടെയാണ് നടിക്ക് അപകടം സംഭവിച്ചത്. എംഐ 12, വെള്ളരിക്കാപ്പട്ടണം, തേര് എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

Advertisement