ജീവിതകാലം മുഴുവൻ മേപ്പടിയാൻ നാണമില്ലാതെ ആഘോഷിക്കും ; തന്റെ പോസ്റ്റിന് താഴെ വന്ന കമന്റിന് ഉണ്ണി മുകുന്ദൻ കൊടുത്ത മറുപടി വൈറൽ

82

ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു ‘മേപ്പടിയാൻ’ എന്ന ചിത്രം. തിയ്യേറ്ററർ റിലീസിനു ശേഷം ഫെബ്രുവരി 18ന് ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയപ്പോഴും മികച്ച പ്രതികരണമായിരുന്നു ചിത്രത്തിനു ലഭിച്ചത്.

ഇപ്പോഴിതാ, ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച ‘മേപ്പടിയാൻ’ പോസ്റ്റിനു താഴെ വന്ന കമന്റും അതിനു താരം നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. ഉണ്ണിയുടെ കഥാപാത്രമായ ജയകൃഷ്ണൻ സർക്കാർ ഓഫിസിൽവന്ന് നിരാശനാകുന്ന ഒരു രംഗമാണ് ഉണ്ണി പോസ്റ്റ് ചെയ്തത്. ‘സർ, സർക്കാർ ഓഫിസെന്ന് പറഞ്ഞാൽ സാധാരണക്കാരെ സഹായിക്കാൻ ഉള്ളതാകണം..’ എന്ന ഡയലോഗ് അടിക്കുറിപ്പായി നൽകിയായിരുന്നു പോസ്റ്റ്.

Advertisements

ALSO READ

അത്തരം കാര്യങ്ങൾ കാണാൻ ആളുകൾ ഉള്ളതുകൊണ്ടാണ് സിനിമയിലും അത് വരുന്നത് : ഐശ്വര്യ ലക്ഷ്മി

”ഇപ്പോഴും ഹാങ്ഓവറിലാണോ ഉണ്ണി? അടുത്ത ചിത്രം ചെയ്യൂ, ഞങ്ങൾ കാത്തിരിക്കാം” എന്നായിരുന്നു ഒരാളുടെ കമന്റ്. ജീവിതകാലം മുഴുവൻ മേപ്പടിയാൻ നാണമില്ലാതെ ആഘോഷിക്കുമെന്നായിരുന്നു അതിനു മറുപടിയായി ഉണ്ണി കുറിച്ചത്.

”ഈ സിനിമ തിയ്യേറ്ററിൽ എത്തിക്കാൻ എനിക്ക് നാല് വർഷമെടുത്തു, ഒടിടിക്ക് നൽകും മുൻപ് ഞാൻ ഒരു വർഷം ഹോൾഡ് ചെയ്തു. ആവശ്യമെങ്കിൽ, ഒരു നടനെന്ന നിലയിൽ എന്റെ ജീവിതകാലം മുഴുവൻ ഈ സിനിമ ഞാൻ നാണമില്ലാതെ ആഘോഷിക്കും. സിനിമ എത്ര മികച്ചതാണെന്നതിലും പ്രേക്ഷകർ അത് എത്ര നന്നായി സ്വീകരിച്ചു എന്നതിലും ഞാൻ അഭിമാനിക്കുന്നു.” ഉണ്ണി പറഞ്ഞു.

ALSO READ

ഷെയ്‌നുമൊത്തുള്ള ഷൂട്ടിങ്ങെല്ലാം രസകരമായിരുന്നു, അദ്ദേഹത്തെ ഒബ്‌സേർവ് ചെയ്താൽ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റും : ഷെയ്‌നിനെ കുറിച്ച് വെയിൽ നായിക സോന ഒലിക്കൽ

വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. അഞ്ജു കുര്യനായിരുന്നു നായിക. സൈജു കുറുപ്പ്, ഇന്ദ്രൻസ്, അജു വർഗീസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

 

Advertisement