ഭയങ്കര നാച്ചുറലാണ്, ഒബ്സേർവ് ചെയ്താൽ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റും: ഷെയ്ൻ നിഗത്തെ സോന ഒലിക്കൽ പറഞ്ഞത് കേട്ടോ

260

ഷെയ്ൻ നിഗം നായകനായി നവാഗതനായ ശരത് സംവിധാനം ചെയ്ത ‘വെയിൽ’ കഴിഞ്ഞ ദിവമാണ് തിയ്യേറ്ററിൽ റിലീസ് ചെയ്തത്. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും വിവാദങ്ങൾക്കുമെല്ലാം ശേഷമായിരുന്നു ചിത്രത്തിന്റെ തിയ്യേറ്റർ റിലീസ്.

ചിത്രത്തിൽ നായികാ കഥാപാത്രമായ ശ്രുതിയെ പുതുമുഖ താരം സോന ഒലിക്കലാണ് അവതരിപ്പിച്ചത്. ആദ്യ ചിത്രമാണെങ്കിലും മികച്ച പ്രകടനമായിരുന്നു ചിത്രത്തിൽ സോനയുടേത്. വെയിൽ ഷൂട്ടിങ്ങിനെ കുറിച്ചും സിനിമ നേരിട്ട പ്രതിസന്ധിയെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സോന. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയെ കുറിച്ചും ഷെയ്‌നിനെ കുറിച്ചും വാചാലയായത്.

Advertisements

ALSO READ

ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണി? വീഡിയോ ഹിറ്റ് ; ഇങ്ങനെ ഒരു കാഴ്ച കാണാൻ ഞങ്ങൾ കാത്തിരിയ്ക്കുകയാണെന്ന് ആരാധകർ

സിനിമയെ സംബന്ധിച്ച് വലിയൊരു വെല്ലുവിളി നേരിട്ട സമയമുണ്ടായിരുന്നെന്നും ആ സമയത്തൊക്കെ എല്ലാവരും കൂടെ നിന്നെന്നും സോന പറയുന്നുണ്ട്.

യഥാർത്ഥത്തിൽ വെയിൽ ഒരു ഇമോഷണൽ ജേർണിയായിരുന്നു. സംവിധായകൻ ശരത്തിനോട് ഞാൻ കരഞ്ഞു ചോദിച്ചിട്ടുണ്ട് ഈ സിനിമ നടക്കുമോ, ഉണ്ടാകുമോ എന്നൊക്കെ. തീർച്ചയായും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതുമാത്രമല്ല സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം അറിയാമായിരുന്നു. ഷൂട്ടിങ് കഴിഞ്ഞതോടെ പിന്നെ കാണുന്നവരെല്ലാം സിനിമ എന്തായി, എന്തായി എന്നൊക്കെ ചോദിച്ചുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ആണെങ്കിൽ അവരോട് മറുപടി പറഞ്ഞു മടുത്തു. പിന്നെ എന്റെ ഈ മറുപടി കേട്ട് മടുത്തതോടെ അവരും ചോദ്യം നിർത്തി എന്നാണ് സോന പറയുന്നത്.

സിനിമയുടെ സെറ്റിൽ എല്ലാവരുമായിട്ട് ഭയങ്കര കമ്പനിയായിരുന്നെന്നും അതുകൊണ്ട് തന്നെ വളരെ കംഫർട്ടായി അഭിനയിക്കാൻ പറ്റിയെന്നും താരം പറഞ്ഞു.

ALSO READ

ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണി? വീഡിയോ ഹിറ്റ് ; ഇങ്ങനെ ഒരു കാഴ്ച കാണാൻ ഞങ്ങൾ കാത്തിരിയ്ക്കുകയാണെന്ന് ആരാധകർ

വെയിൽ തിയ്യേറ്ററിൽ കാണാൻ വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഷെയ്‌നിന്റെ ലൈഫിനെ വലിയ രീതിയിൽ ഇംപാക്ട് ചെയ്യുന്ന ഒരു കഥാപാത്രമാണ് ശ്രുതി. ചിത്രത്തിൽ സ്‌കൂൾ കാലഘട്ടത്തിലെ കഥാപാത്രമായാണ് ഞാൻ എത്തുന്നത്. വളരെ ബോൾഡായിട്ടുള്ള, ബബ്ലിയായിട്ടുള്ള കഥാപാത്രമാണ്. ഞാനുമായി കഥാപാത്രത്തെ റിലേറ്റ് ചെയ്യാൻ പറ്റിയിട്ടുണ്ട്, സോന പറയുന്നു.

ഷെയ്‌നുമൊത്തുള്ള ഷൂട്ടിങ്ങെല്ലാം രസകരമായിരുന്നെന്നും സെറ്റിൽ എല്ലായ്‌പ്പോഴും കഥാപാത്രമായി തന്നെയാണ് ഷെയ്ൻ പെരുമാറാറുള്ളതെന്നും സോന പറയുന്നു.

ഇത്തിരി ഇമോഷണൽ സീൻ ആണെങ്കിൽ പുള്ളി ക്വയറ്റായി മാറിയിരിക്കും. പൂജയ്ക്ക് ശേഷമുള്ള ഉത്സവ സീൻ ഷൂട്ട് ചെയ്തപ്പോൾ ഭയങ്കര ഹാപ്പി മൂഡിലായിരുന്നു ഷെയ്ൻ. നന്നായി ഇൻസ്‌പെയർ ചെയ്യുന്ന ആളാണ്. ഭയങ്കര നാച്ചുറലാണ്. അദ്ദേഹത്തെ ഒബ്‌സേർവ് ചെയ്താൽ കുറേ കാര്യങ്ങൾ പഠിക്കാൻ പറ്റും, സോന പറയുന്നു.

വെയിലേക്ക് അവസരം വന്നപ്പോൾ തന്നെ ചെയ്യണമെന്ന് തീരുമാനിച്ചിരുന്നെന്നും കഥാപാത്രത്തെ ഭയങ്കരമായി ഇഷ്ടപ്പെട്ടെന്നും സോന പറയുന്നു. തന്റെ ചില ടിക് ടോക് വീഡിയോകൾ കണ്ടാണ് സംവിധായകൻ ശരത് വിളിച്ചതെന്നും ടിക് ടോക് ചെയ്ത കുറേപ്പേർ ഈ സിനിമയിലുണ്ടെന്നും സോന പറയുന്നുണ്ട്.

അമ്മയും അവരുടെ രണ്ട് ആൺമക്കളുമാണ് വെയിലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങൾ. ഈ രണ്ടു കൂടപ്പിറപ്പുകൾ തമ്മിലുള്ള ഈഗോയാണ് ചിത്രത്തിന്റെ കഥാതന്തു. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്.

 

 

Advertisement