Home Entertainment Celebrities

ബഷീറിന്റെ രണ്ടാം ഭാര്യ മഷൂറ ഗർഭിണി? വീഡിയോ ഹിറ്റ് ; ഇങ്ങനെ ഒരു കാഴ്ച കാണാൻ ഞങ്ങൾ കാത്തിരിയ്ക്കുകയാണെന്ന് ആരാധകർ

107

ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി താരമായത്. രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബീഷീർ ബഷി ശ്രദ്ധിയ്ക്കപ്പെടാൻ കാരണമായത്.

ബഷീറിന്റെ രണ്ടാം ഭാര്യ മുഷ്റ ഗർഭിണിയാണ് എന്ന് ഗോസിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. തുടർന്ന് അത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിറ വയറുമായി നിൽക്കുന്ന ഭാര്യയെ പരിചരിയ്ക്കുന്ന ഇൻസ്റ്റാ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് ബഷീർ.

Advertisements

ALSO READ

ദളപതി വിജയിക്ക് ഒപ്പം അമ്മ അഭിനയിക്കണം എന്നതാണ് എന്റെ മകന്റെ ഏറ്റവും വലിയ ആഗ്രഹം, അതിന് ഒരു കാരണവും ഉണ്ട്: വെളിപ്പെടുത്തലുമായി രേഖ രതീഷ്

മഷൂറ പൂർണ ഗർഭിണിയായി നിൽക്കുന്നതും, അവളെ പരിചരിക്കുന്ന ഭർത്താവുമായി ‘മേരെ യാർ’ എന്ന പാട്ടിന് റീൽ ചെയ്യുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മഷൂറ ശരിയ്ക്കും ഗർഭിണിയാണ് എന്ന് കരുതി ആശംസിക്കുന്നവരും ഉണ്ട്.

എന്ത് തന്നെയായാലും രണ്ട് ഭാര്യമാർക്കും ആദ്യ ഭാര്യയിലെ മക്കൾക്കും ഒപ്പം ഒരു വീട്ടിൽ കഴിയുന്ന ബഷീർ ബഷി ആളുകൾക്ക് എന്നും ഒരു കൗതുകമാണ്. അതുകൊണ്ട് തന്നെ എന്നും ഈ കുടുംബത്തെ സംബന്ധിയ്ക്കുന്ന വാർത്തകളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ആദ്യ ഭാര്യയുടെ പൂർണ സമ്മതത്തോടെയും പിന്തുണയോടെും ആണ് താൻ രണ്ടാം വിവാഹം ചെയ്തത് എന്ന് ബഷീർ നേരത്തെ പറഞ്ഞിരുന്നു.

ALSO READ

ആ വാക്ക് ജയറാം കേൾക്കാൻ പാടില്ലായിരുന്നു, ഒരുപാട് സംവിധായകരുടെ ശാപമുണ്ട്, ചെയ്തതിന്റെ ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നത്: വെളിപ്പെടുത്തൽ

ആദ്യ ഭാര്യയെക്കാൾ കൂടുതൽ ഇഷ്ടം ഒരിക്കലും രണ്ടാമത്തെ ഭാര്യയോട് ഇല്ല എന്നും, രണ്ട് പേരോടും എനിക്ക് ഒരു പോലെ സ്നേഹമാണ് എന്നും ബഷീർ സ്ഥിരം പറയാറുണ്ട്. ബഷീർ ബഷിയും രണ്ട് ഭാര്യമാരും യൂട്യൂബിലും സജീവമാണ്.

 

Advertisement