Home Entertainment Celebrities

അപ്രതീക്ഷിതമാണെങ്കിലും ഇഷ്ടമായെന്ന് വിജയ് മാധവ് ; മൂന്നാമത്തേതാണ് അപ്രതീക്ഷിതമായതെന്ന് ആരാധകൻ : വൈറലായി ചിത്രങ്ങൾ

107

സോഷ്യൽമീഡിയയിൽ ഒരുപാട് ആരാധകരുള്ള സെലിബ്രിറ്റി കപ്പിൾ ആണ് ദേവിക നമ്പ്യാരും വിജയ് മാധവും. ദേവിക നമ്പ്യാരുമായുള്ള വിവാഹത്തിന് ശേഷം വിജയ് മാധവ് കൂടുതൽ സോഷ്യൽ മീഡിയയിൽ സജീവമായിരിയ്ക്കുകയാണ്.

വ്ളോഗിങും ഫോട്ടോഷൂട്ടുമായി സ്ഥിരം പ്രേക്ഷകർക്ക് മുന്നിലെത്തുന്ന വിജയ് യുടെയും ദേവികയുടെയും ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറുമുണ്ട്. ഇപ്പോഴിതാ, അപ്രതീക്ഷിതമായി എടുത്തതാണെന്ന് പറയുന്ന പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

Advertisements

ALSO READ

ഇവരെ ഇനി കൊണ്ടു വരരുത്, അത്രയും റെഡ് മാർക്സ് വീണ വ്യക്തിയാണെന്ന് പലരും പറഞ്ഞു, പക്ഷെ ആ ചാനലിന്റെ ഹെഡ് പറഞ്ഞത് ഇങ്ങനെയായിരുന്നു : അഭിനയത്തിലേയ്ക്കുള്ള രണ്ടാം വരവിനെ കുറിച്ച് രേഖ രതീഷ്

ദേവികയ്ക്കൊപ്പമുള്ള മൂന്ന് ഫോട്ടോകളാണ് വിജയ് മാധവ് പങ്കുവച്ചിരിയ്ക്കുന്നത്. ‘അപ്രതീക്ഷിതം.. പക്ഷെ ഇഷ്ടമായി’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ നൽകിയിരിയ്ക്കുന്നത്. ഫിദ ക്രിയേഷൻസ് ഫോട്ടോഗ്രാഫി പകർത്തിയ ചിത്രങ്ങൾ കാണാനും മനോഹരമാണ്.

ഫോട്ടോ ഇഷ്ടപ്പെട്ടു എന്ന അർത്ഥത്തിലുള്ള നിരവധി ഇമോജികളാണ് പോസ്റ്റിന് താഴെ വരുന്നത്. മണിക്കൂറുകൾക്കകം ആയിരത്തിലധികം ലൈക്കുകളും കിട്ടിയിട്ടുണ്ട്. ലൈക്ക് അടിച്ചവരുടെ കൂട്ടത്തിൽ സിനിമാ – സീരിയൽ താരങ്ങൾ അടക്കമുള്ളവരും ഉണ്ട്.

ALSO READ

ജീവിതത്തിൽ സംഭവിച്ച വഴിത്തിരിവ് അതായിരുന്നു ; പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സാമന്ത

ഇതാണ് മൂന്നാമത്തെ ഫോട്ടോ. ഈ ഫോട്ടോ കണ്ടാൽ അപ്രതീക്ഷിതം ആണെന്ന് ആരും പറയില്ല. ഇതിനെ കളിയാക്കി വന്ന ഒരു കമന്റ് ആണ് ആദ്യം തന്നെ ശ്രദ്ധയിൽ പെടന്നത്. ‘അപ്രതീക്ഷിതം.. ഇഷ്ടമായി’ എന്ന ക്യാപ്ഷന് മറുപടിയായി, ‘മൂന്നാമത്തെയാണ് അപ്രതീക്ഷിതമായത്’ എന്നാണ് ഒരാളുടെ രസകരമായ കമന്റ്

 

Advertisement