ഇനി ഇവരെ കൊണ്ടു വരരുത്, അത്രയും റെഡ് മാർക്‌സ് വീണ സ്ത്രീയാണെന്ന് പലരും പറഞ്ഞു, പക്ഷെ ആ ചാനലിന്റെ മേധാനി പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി രേഖ രതീഷ്

154

രണ്ടര വയസ്സിൽ തുടങ്ങി അഭിനയ ജീവിതത്തിൽ നിന്ന് കുറച്ച് കാലം രേഖ രതീഷ് വിട്ടു നിന്നിരുന്നു. പിന്നീട് മകൻ ജനിച്ച ശേഷമാണ് രണ്ടാം വരവ് നടത്തിയത്. അന്ന് പലരും രേഖയെ തിരിച്ചു കണ്ടു വരരുത് എന്ന് പറഞ്ഞിരുന്നുവത്രെ. വളരെ അധികം ആത്മാർത്ഥതയോടെ, എനിക്ക് അഭിനയിക്കണം എന്ന ആഗ്രഹത്തോടെയോ, നാലാൾ അറിയണം എന്ന മോഹത്തോടെയോ വന്നതല്ല. ജീവിക്കാനുള്ള പണത്തിന് വേണ്ടി മാത്രമാണ് അഭിനയത്തിലേക്ക് തിരിച്ചു വന്നത് എന്ന് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രേഖ രതീഷ് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ്.

ഇന്ന് എനിക്ക് ലോട്ടറി അടിക്കുകയാണ് എന്നതുണ്ടെങ്കിൽ ഇന്ന് തന്നെ അഭിനയം നിർത്തും. ഇന്നത്തെ കാലത്ത് പണമാണ് എല്ലാം. പണം ഉണ്ടെങ്കിൽ എല്ലാമുണ്ട്. പണം ഉള്ളവന് മാത്രമേ ബഹുമാനം ഉള്ളൂ. പണക്കാർ തെറ്റ് ചെയ്താൽ പണമെറിഞ്ഞ് ഊരിപ്പോരാം. അതേ ഒരു സാധാരണക്കാരനാണെങ്കിൽ പെട്ടു പോകും. പണം ഉണ്ടെങ്കിൽ ആണ് നമ്മുടെ വാക്കിന് പോലും വില തരുന്നത്. ബന്ധുക്കളിൽ നിന്ന് സ്നേഹം കിട്ടണമെങ്കിലും നമുക്ക് പണം ഉണ്ടാവണം. എന്റെ ജീവിതം പഠിപ്പിച്ച പാഠമാണത്.

Advertisements

ALSO READ

ജീവിതത്തിൽ സംഭവിച്ച വഴിത്തിരിവ് അതായിരുന്നു ; പന്ത്രണ്ട് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ച് സാമന്ത

ഇരുപത്തിയഞ്ചാം വയസ്സിലാണ് എനിക്ക് എന്റെ അച്ഛൻ നഷ്ടപ്പെടുന്നത്. അഭിനയ രംഗത്തേക്ക് ഒരിക്കലും കടക്കരുത് എന്ന് പറഞ്ഞ അച്ഛനാണ്. എന്നാൽ മരണ സമയത്ത് ഒരിക്കൽ എന്റെ കൈയ്യിൽ പിടിച്ച് അച്ഛൻ പറഞ്ഞു, ഒരിക്കലും ഇന്റസ്ട്രി വിടരുത് എന്ന്. ഇത് നിന്റെ പ്രൊഫഷനാണ് എന്ന്. പക്ഷെ പിന്നീട് ഞാനത് വിട്ടു.

എന്നാൽ മോൻ ജനിച്ച ശേഷം എനിക്കൊരു വരുമാന മാർഗ്ഗം വേണം. വേറൊരു ജോലി ചെയ്യാൻ മാത്രം വിദ്യാഭ്യാസം ഞാൻ നേടിയിട്ടില്ല. പിന്നെ അറിയാവുന്ന തൊഴിൽ അഭിനയമാണ്. അങ്ങനെ ആദ്യം വന്നത് ഒരു അമ്മ വേഷമാണ്. മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൻ എന്ന സീരിയൽ ലഭിച്ചു. അതിന് പിന്നാലെ പരസ്പരം വന്നു. അതിന് ശേഷം സജീവമായി.

ALSO READ

മമ്മൂട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്ന് കരുതി മഴയെത്തും മുൻപെയിൽ മമ്മൂട്ടിയും ആനിയും തമ്മിലുള്ള ആ രംഗം ഒഴിവാക്കി: വെളിപ്പെടുത്തലുമായി കമൽ

ആയിരത്തിൽ ഒരുവൻ എന്ന സീരിയലിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നു എന്ന് അറിഞ്ഞപ്പോൾ, നേരത്തെ ഇന്റസ്ട്രിയിലുള്ള പലരും പറഞ്ഞു, ‘ഇവരെ ഇനി കൊണ്ടു വരരുത്.. അത്രയും റെഡ് മാർക്സ് വീണ വ്യക്തിയാണ്.. അവര് വേണ്ട.. വേറൊരു ഓപ്ഷൻ ചിന്തിക്കാം’ എന്നൊക്കെ. പക്ഷെ ആ ചാനലിന്റെ ഹെഡ് പറഞ്ഞു, ‘എനിക്ക് അവരുടെ വ്യക്തി ജീവിതത്തെ കുറിച്ച് അറിയേണ്ട, ആ കഥാപാത്രത്തിന് അവർ യോജിക്കുമോ എന്ന് മാത്രം അറിഞ്ഞാൽ മതി’ എന്ന്.

ആ ഒരു വാക്കിന്റെ ബലത്തിലാണ് ഞാൻ മടങ്ങി വരുന്നത്. ആ വ്യക്തിയെ എനിക്ക് യാതൊരു പരിചയവും ഇല്ല. ഇന്നും കണ്ടാൽ ഹായ്, ബൈ പറയുന്നു എന്ന് മാത്രം. പക്ഷെ അത്തരം ദൈവത്തിന്റെ ചില കരങ്ങളാണ് ചിലപ്പോൾ സഹായത്തിന് എത്തുന്നത്. അവരെ എന്നും മനസ്സിൽ സൂക്ഷിക്കും എന്നും രേഖ രതീഷ് പറഞ്ഞു.

രണ്ടര വയസ്സിലാണ് അഭിനയം തുടങ്ങുന്നത്. നായികയായി ആദ്യം അഭിനയിച്ചത് നിറക്കൂട്ടുകൾ എന്ന സീരിയലിലാണ്. ക്യാപ്റ്റൻ രാജു വഴിയാണ് ആ സീരിയലിൽ എത്തിയത്. പക്ഷെ ആ സീരിയൽ അധികം ശ്രദ്ധിയ്ക്കപ്പെട്ടില്ല. പിന്നീട് മനസ്സ് എന്ന സീരിയലിൽ ഒരു നടി മാറിയപ്പോൾ പകരക്കാരിയായി എത്തി. ആ കഥാപാത്രം ക്ലിക്കായി. സഹതാര റോൾ ആയിരുന്നു അതിലെ കഥാപാത്രം എങ്കിലും, പിന്നീട് നായികയായി മാറി. അവിടെ നിന്ന് പിന്നീട് തുടർച്ചയായി അവസരങ്ങൾ ലഭിച്ചു. പിന്നീട് ഒരു ബ്രേക്ക് എടുത്ത്, മകൻ ജനിച്ച ശേഷണാണ് രണ്ടാമത് ഇന്റസ്ട്രിയിലേക്ക് വന്നതെന്നും രേഖ രതീഷ് പറയുന്നുണ്ട്.

സോഷ്യൽമീഡിയയിലും സജീവമാണ് രേഖ രതീഷ്. റീൽസും ഡാൻസുമായൊക്കെ താരം എത്താറുണ്ട്. സീരിയലിലെ അമ്മവേഷങ്ങളൊക്കെ രേഖയുടെ കയ്യിൽ ഭദ്രമാണ്. അത് സാധുവായ അമ്മയായാലും. ഗാരവക്കാരിയായാലും പണക്കാരിയായാലും പാവപ്പെട്ട വീട്ടിലെ കഥാപാത്രമായാലും എല്ലാം രേഖ അത് വളരെ തൻമയത്വത്തോടെ തന്നെയാണ് അഭിനയച്ച ഫലിപ്പിയ്ക്കുന്നത്.

 

Advertisement