Home Entertainment Celebrities

അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ ദുഷ്‌കരമായിരുന്നു, എന്നിൽ വിശ്വാസമർപ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി : വിദ്യ ഉണ്ണി

383

അച്ഛന്റെ വിയോഗത്തിന് ശേഷം അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടിയും നർത്തകിയുമായ വിദ്യ ഉണ്ണി. അച്ഛനില്ലാത്ത 90 ദിവസങ്ങൾ ഏറെ ദുഷ്‌കരമായിരുന്നവെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിദ്യ ഉണ്ണി പറയുന്നു. അച്ഛൻ ഉണ്ണികൃഷ്ണന്റെ ഓർമ്മചിത്രങ്ങൾ ഉൾപ്പെടുത്തിയ വിഡിയോയ്ക്കൊപ്പമായിരുന്നു വിദ്യ ഉണ്ണിയുടെ കുറിപ്പ്.

വിദ്യ ഉണ്ണിയുടെ വാക്കുകൾ ഇങ്ങനെ:

Advertisements

അച്ഛനില്ലാത്ത 90 ദിവസങ്ങൾ… ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാർഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോൾ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നിൽ വിശ്വാസമർപ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാൻ എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി. അങ്ങയുടെ മകളായി ജനിക്കാൻ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാൻ വാക്കുകൾ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരിക്കും.

നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചത്. മക്കൾ കലാരംഗത്ത് സജീവമാകുന്നതിൽ അച്ഛൻ ഉണ്ണികൃഷ്ണന്റെ പങ്ക് വലുതായിരുന്നു. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ.

Advertisement