Home Entertainment Celebrities

അന്നപൂർണ്ണ! കമലയ്ക്ക് മൂകാംബികയിൽ ചോറൂണ് ; മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് അശ്വതി

121

മക്കളുടെ കളിചിരികളും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് അശ്വതി ശ്രീകാന്ത്. മൂത്ത മകൾ പദ്മയ്ക്ക് കൂട്ടായി കുഞ്ഞാവ കമലയെത്തിയിട്ട് അധികനാളായില്ല.

കമലയുടേയും പദ്മയുടേയും ചിത്രങ്ങളും വിഡിയോകളുമെല്ലാം അശ്വതി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കമലയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് അശ്വതി പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.

Advertisements

ALSO READ

നിന്നിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് നിന്റെ ചിരി ആയിരുന്നു.. ഒരു ദിവസം അത് എന്റേതാകുമെന്ന് എനിക്കറിയില്ലായിരുന്നു ; ഭാവിവരൻ മനോജിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ഗൗരി കഷ്ണ

മൂകാംബികയിൽ വച്ച് ഇന്നലെയായിരുന്നു ചോറൂണ്. കുടുംബത്തോടൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. ചേച്ചിക്കുട്ടിയുടെ കൈകളിലിരിക്കുന്ന കുഞ്ഞു കമലയുടെ ക്യൂട്ട് ചിത്രത്തിന് ആരാധകരേറെയാണ്.

ALSO READ

സ്ത്രീയും പുരുഷനും തുല്യപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല : അനിഖ സുരേന്ദ്രൻ

‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്‌സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉൾപ്പെടെയുള്ള പലർക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് വിഡിയോയിലൂടെ അശ്വതി പറയാറുണ്ട്.

 

Advertisement