Home Entertainment

എന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ട്, വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

194

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടനാണ് ഉണ്ണി മുകുന്ദൻ. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദൻ. സിനിമയിൽ നായകൻ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദൻ തിളങ്ങിയിട്ടുണ്ട്.

ഇപ്പോൾ മലയാള സിനിമയിലെ യുവ താരങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് നടൻ ഉണ്ണി മുകുന്ദൻ. മസിൽ അളിയൻ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറിൽ ഒരു വഴിത്തിരിവായത്. ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകൻമാരിൽ മുൻ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.

Advertisements

Also Read
അതിന് വേണ്ടിയാണ് എല്ലാവരെയും തേച്ചതെന്ന് പറഞ്ഞത് തമാശയ്ക്കാണ്: തുറന്നു പറഞ്ഞ് സ്വാസിക

മലയാള സിനിമയിലെ മസിലളിയൻ എന്നാണ് ഉണ്ണി മുകുന്ദൻ അറിയപ്പെടുന്നത്. തെലുങ്കിലും ശ്രദ്ധേയനാണ് അദ്ദേഹം. നിരവധി ചിത്രങ്ങളിലൂടെ താരം തിളങ്ങി നിൽക്കുകയാണ്. മേപ്പടിയാൻ എന്ന ചിത്രം നിർമ്മിച്ച് സിനിമ നിർമ്മാണ രംഗത്തും ഉണ്ണി തുടക്കം കുറിച്ചു.

മല്ലു സിംഗ്, വിക്രമാദിത്യൻ, കെ.എൽ 10 പത്ത്, ജനത ഗാരേജ്, ഭാഗമതി, മാമാങ്കം എന്നീ നിരവധി ഹിറ്റുകളിലൂടെ വലിയ ഫാൻബേസുള്ള നടനായി ഉണ്ണി മുകുന്ദൻ മാറി. ഇപ്പോൾ സിനിമ മേഖലയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഉണ്ണി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉണ്ണി മുകുന്ദൻ മനസ് തുറന്നത്.

തന്റെ മികച്ച സൗഹൃദങ്ങളെല്ലാം സിനിമക്ക് പുറത്തുനിന്നാണെന്ന് താരം പറയുന്നത്. സിനിമയിൽ കുറേ സുഹൃത്തുക്കളുണ്ട്. പക്ഷെ മൂവി ഇൻഡസ്ട്രിയിൽ എനിക്കങ്ങനെ ബെസ്റ്റ് ഫ്രണ്ട് എന്ന ഒന്നില്ല. അത് ഞാൻ അങ്ങനെ ലൂസ് ആയി എടുക്കുന്ന വാക്കല്ല.

Also Read
കുബേരനിൽ ദിലീപിന്റെ നായികയയി എത്തിയ താരത്തെ ഓർമ്മയില്ലേ, നടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് ഒക്കെ സ്‌കൂൾ സമയം മുതലുള്ള ആളുകളാണ്. പക്ഷെ സിനിമയിൽ സുഹൃത്തുക്കൾ ഇണ്ട് തന്റെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരു സെലിബ്രിറ്റി ഉണ്ടെന്നും ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

അതേ സമയം തന്റെ വിവാഹത്തിനായി അമ്മ കാത്തിരിക്കുകയാണെന്ന് നടൻ നേരത്തെ തുറന്നു പറഞ്ഞിരുന്നു. ഒരു അഭിനേത്രിയെ ഉണ്ണി മുകുന്ദൻ വിവാഹം കഴിക്കുമോ എന്നു ചോദിച്ചപ്പോൾ ആഗ്രഹമുണ്ടെന്നും നടൻ പറഞ്ഞിരുന്നു.

അഭിനേത്രിയെ വിവാഹം ചെയ്യാൻ ഇഷ്ടമാണ്. അതു നടക്കുമോ എന്നറിയില്ല. തന്റെ കല്യാണത്തിനായ് അമ്മ കാത്തിരിക്കുകയാണ്. നാളെ തന്റെ കല്യാണമാണെന്നു പറഞ്ഞാൽ ഇന്നു ഉച്ചയ്ക്ക് തന്നെ അമ്മ എല്ലാം റെഡിയാക്കും എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്.

Advertisement