Home Entertainment Celebrities

പ്രതിഫലം കുത്തനെ കൂട്ടി നടി സാമന്ത, പുതിയ തുക അമ്പരിപ്പിക്കുന്നത്, നയൻതാരയ്ക്ക് ഒപ്പത്തിന് ഒപ്പം പിടിച്ച് നടി

243

മലയാളികൾക്ക് അടക്കം പ്രിയങ്കരിയായ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് സാമന്ത വിക്രം റുത് പ്രഭു. അടുത്തിടെയാണ് നടി വിവാഹ മോചിതയായത്. സിനിമയിൽ എത്തി 12 വർഷം കൊണ്ട് അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് സാമന്ത തന്റെ കരിയറിലുണ്ടാക്കിയത്.

കഴിഞ്ഞ കുറച്ച് വർഷങ്ങളിലായി തുടർച്ചയായി വിജയ ചിത്രങ്ങൾ മാത്രമാണ് താരത്തിനുള്ളത്. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ പ്രതിഫലം സംബന്ധിച്ച വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്. മൂന്നു കോടിയിൽ നിന്ന് അഞ്ചു കോടിയിലേക്ക്
കുത്തനെ പ്രതിഫലം ഉയർത്തിയിരിക്കുകയാണ് താരം.

Advertisements

അടുത്തിടെ ഇറങ്ങിയ സിനിമകളുടെ വമ്പൻ വിജയത്തോടെയാ താരം തന്റെ പ്രതിഫലം വർധിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്ന് കോടിയിൽ നിന്ന് അഞ്ച് കോടിയായാണ് താരം പ്രതിഫലം വർധിപ്പിച്ചത്. ഇതോടെ തെന്നിന്ത്യയിൽ നയൻതാരയ്ക്ക് ശേഷം ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയായിരിക്കുകയാണ് സാമന്ത.

Also Read
കളക്ഷനിൽ ബാറ്റ്മാനെയും തൂക്കിയടിച്ച് മൈക്കിളപ്പൻ, യുഎഇ ലും ഭീഷമരുടെ തേരോട്ടം, മലയാള ചിത്രം ഹോളിവുഡ് ചിത്രത്തോട് മത്സരിച്ച് വിജയിക്കുന്ന് ചരിത്ര സംഭവം

നിർമ്മാണ കമ്പനിയുടേയും സിനിമയുടെ ബജറ്റിന്റേയും മറ്റു ഘടകങ്ങളേയും കണക്കിലെടുത്താണ് താരം പ്രതിഫലം നിശ്ചയിക്കുന്നത്. അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ; ദി റൈസിലെ ഐറ്റം ഡാൻസിൽ അഭിനയിക്കാനായി മാത്രം അഞ്ച് കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

അതേ സമയം കഴിഞ്ഞ കുറച്ചു വർഷങ്ങളായി താരത്തിന്റെ ഇമേജിലും കാര്യമായ മാറ്റം വന്നിട്ടുണ്ട്. വാണിജ്യ സിനിമകളിൽ മാത്രമായി നിന്നിരുന്ന താരം ഇപ്പോൾ സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് കൂടുതലും ചെയ്യുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാകുള്ള രണ്ട് കാതൽ എന്ന ചിത്രമാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. നയൻതാരയും വിജയ് സേതുപതിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്.

Also Read
അമ്മായിയമ്മയുടെ അവിഹിത ബന്ധം കണ്ടെത്തിയതിന് യുവതിക്ക് ക്രൂ ര മ ർ ദ്ദ നം, അമ്മായിയമ്മയുടെ കാമുകൻ പിടിയിൽ, സംഭവം കൊരട്ടിയിൽ

Advertisement