അവൾക്ക് അഭിനയിക്കണം എങ്കിൽ അഭിനയിക്കാം പക്ഷേ മോന്റെ കാര്യം ആര് നോക്കും: സംയുക്താ വർമ്മയുടെ മടങ്ങി വരവിനെ കുറിച്ച് ബിജു മേനോൻ

225

സിനിമാ ആരാധകരായ മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് നടൻ ബിജു മേനോനും ഭാര്യയും മുൻകാല നായികാ നടിയുമായ സംയുക്ത വർമ്മയും. ഒരു കാലത്ത് മലാളത്തിലെ സൂപ്പർ നായിക ആയിരുന്നു സംയുക്ത വർമ്മ. അഅഭിനയ രംഗത്ത് തിളങ്ങി നിൽക്കുമ്പോൾ നടൻ ബിജു മേനോനുമായി പ്രണയിത്തിലാവുകയും വിവാഹം കഴിക്കുകയും ആയിരുന്നു ഇവർ.

വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് സംയുക്ത വർമ്മ. എന്നാൽ കുടുംബം നോക്കുന്നതിനോടാ ഒപ്പം തന്നെ യോഗയും പരസ്യചിത്രങ്ങളും ഒക്കെയായി എപ്പോഴും സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് സംയുക്ത.

Advertisements

2002ലാണ് സംയുക്ത വർമ്മയും ബിജു മേനോനും വിവാഹിതർ ആയത്. ലാൽജോസ് സംവിധാനം ചെയ്തചന്ദ്രനുദി ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ് ബിജു മേനോനും സംയുക്ത വർമ്മയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. പിന്നീട് മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. പിന്നീടാണ് ഇരുവരും വിവാഹിതർ ആകുന്നത്.

Also Read
അവൾക്ക് അഭിനയിക്കണം എങ്കിൽ അഭിനയിക്കാം പക്ഷേ മോന്റെ കാര്യം ആര് നോക്കും: സംയുക്താ വർമ്മയുടെ മടങ്ങി വരവിനെ കുറിച്ച് ബിജു മേനോൻ

നാല് വർഷം മാത്രമാണ് സംയുക്ത വർമ്മ സിനിമയിലുണ്ടായിരുന്നത്. ഇക്കാലത്ത് മികച്ച നടിക്കുള്ള 2 കേരള സംസ്ഥാന അവാർഡും താരം നേടിയെടുത്തു. സത്യൻ അന്തിക്കാട് ലോഹിതദാസിന്റെ രചനയിൽ സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന സിനിമയാണ് സംയുക്ത വർമ്മയുടെ അരങ്ങേറ്റ ചിത്രം.

ജയറാം ആയിരുന്നു ഈ ചിത്രത്തിൽ സംയുക്തയുടെ നായകനായി വേഷമിട്ടത്. പിന്നീട് ഒരു പിടി മികച്ച സിനിമകളിൽ കൂടി വേഷമിട്ടിട്ട് വിവാഹത്തോടെ അഭിനയത്തിൽ നിന്നും മാറിനിൽക്കു ന്ന താരത്തിന്റെ സിനിമയിലേക്ക് ഉള്ള മടങ്ങി വരവ് എന്നാണെന്നുള്ള ചോദ്യം സ്ഥിരമാണ്. ബിജു മേനോൻ പങ്കെടുക്കുന്ന ഏത് അഭിമുഖത്തിലും ഉള്ള ചോദ്യമാണ് എന്നാണ് സംയുക്ത അഭിനയത്തിലേക്ക് മടങ്ങി എത്തുന്നത് എന്നുള്ളത്.

അതേസമയം അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുന്ന സംയുക്ത വർമ്മയോഗയും മറ്റുമായി സജീവമാണ്. കൂടാതെ സോഷ്യൽ മീഡിയയിലും ഏറെ സജീവമായി താരം അതിലൂടെ തന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ലേഡി സൂപ്പർതാരം മഞ്ജൂ വാര്യരുടെ സഹോധരൻ മധു വാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിൽ ബിജു മേനോൻ പങ്കെടുക്കാന് എത്തിയപ്പോഴും സംയുക്തയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു വന്നിരുന്നു.

മഞ്ജു വാര്യർ തന്റെ സുഹൃത്തുക്കളും നടിമാരുമായ ഭാവന, മീരാ ജാസ്മിൻ, നവ്യാ നായർ തുടങ്ങിയവർ വീണ്ടും സിനിമകൾ ചെയ്ത് തുടങ്ങിയതിൽ തനിക്ക് സന്തോഷമുണ്ടെന്ന് പറഞ്ഞ് അവസാനിപ്പിച്ചപ്പോഴേക്കാണ് ബിജു മേനോനോട് സംയുക്തയുടെ തിരിച്ചുവരവിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചത്.

Also Read
തമിഴ് സിനിമയിലെ രംഗമല്ല, റിയൽ ലൈഫാണെന്ന് എനിക്ക് തന്നെ എന്നെ ബോധ്യപ്പെടുത്തേണ്ട നിമിഷങ്ങളായിരുന്നു അത് : സുരേഷ് ഗോപി എംപി കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് സന്ദീപ് ജി വാര്യർ

ഉടനെ ബിജു മേനോന്റെ മറുപടി എത്തി. എനിക്കറിയാം അടുത്ത ചോദ്യം എന്റെ അടുത്തേക്കാണെന്ന്. ഞാൻ ഇത് പ്രതീക്ഷിച്ചാണ് ഇരുന്നത്. തിരിച്ചുവരാൻ അവൾ എവിടേയും പോയിട്ടില്ലല്ലോ? അവൾ അവിടെ തന്നെ ഉണ്ട്. പിന്നെ സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് ചോദിച്ചാൽ ഒരുപാട് കുടുംബ കാര്യങ്ങളുണ്ടെന്ന് പറയേണ്ടി വരും.

മോന്റെ കാര്യം നോക്കണം. റണ്ടുപേരും ജോലി ചെയ്താൽ മോന്റെ കാര്യം ആര് നോക്കും. സിനിമയിൽ അഭിനയിക്കാതെ ഇരിക്കുന്നത് അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ്. അവൾക്ക് അഭിനയിക്കണമെങ്കിൽ അഭിനയിക്കാം ബിജു മേനോൻ പറഞ്ഞു. അതേ സമയം സിനിമയിലേക്ക് തിരിച്ചു വരുന്നില്ല എന്നത് സംയുക്തയുടെ തന്നെ തീരുമാനമാണെന്നും അതേക്കുറിച്ച് തനിക്ക് നേരിട്ടറിയാമെന്ന് മഞ്ജു വാര്യരും വെളിപ്പെടുത്തി.

Advertisement