ഒരു കാര്യം തീരുമാനിച്ചാൽ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബൻ, ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രശ്മിയും ബോബനും

201

മലയാളികൾക്ക് സുപരിചിതയായ നടിയാണ് രശ്മി ബോബൻ. സംവിധായകൻ ബോബൻ സാമുവലും നടി രശ്മി ബോബനും തമ്മിലുള്ള പ്രണയകഥയും വിവാഹവുമൊക്കെ മുൻപും സോഷ്യൽമീഡിയയിൽ ചർച്ചയായിട്ടുണ്ട്. അടുത്തിടെയാണ് താരദമ്പതിമാർ ഇരുപത്തിയൊന്നാം വിവാഹ വാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷം പങ്കുവെക്കുകയും ചെയ്തു. ഇപ്പോഴിതാ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ താരങ്ങൾ ഒരുമിച്ച് എത്തിയിരുന്നു.

സ്വാസികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേ തങ്ങളുടെ മിശ്ര വിവാഹത്തെ പറ്റിയും കരിയറിനെ പറ്റിയുമൊക്കെ ഇരുവരും സംസാരിച്ചിരിക്കുകയാണ്. ഇരുപത്തിയൊന്ന് വർഷത്തോളം നീണ്ട വിവാഹ ജീവിതം തുടക്കത്തിലേത് പോലെയല്ല പോവുന്നത് എന്നാണ് താരങ്ങൾ ഒരുപോലെ പറയുന്നത്. എന്നാലും ഒത്തൊരുമിച്ച് കൊണ്ട് പോവാൻ സാധിക്കുന്നുണ്ടെന്ന് ഇരുവരും വ്യക്തമാക്കി.

Advertisements

ALSO READ

അവൾക്ക് അഭിനയിക്കണം എങ്കിൽ അഭിനയിക്കാം പക്ഷേ മോന്റെ കാര്യം ആര് നോക്കും: സംയുക്താ വർമ്മയുടെ മടങ്ങി വരവിനെ കുറിച്ച് ബിജു മേനോൻ

’21 വർഷം കഴിയുമ്പോൾ ചക്കരെ പൊന്നേ, എന്നൊന്നും പറഞ്ഞല്ല പോവുന്നത്. അടിയും പിടിയും ബഹളവുമൊക്കെ തന്നെയാണ് എന്നാണ് ബോബൻ പറഞ്ഞത്. താനും അങ്ങനെ തന്നെയാണ് പറഞ്ഞതെന്ന് രശ്മിയും സൂചിപ്പിക്കുന്നു. ഒരു കാര്യം തീരുമാനിച്ചാൽ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബൻ. ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണ്. ‘ഞങ്ങൾ പരിചയപ്പെട്ട സമയത്ത് ഞാൻ ഇൻഡസ്ട്രിയിലേക്ക് വന്നതേയുള്ളു. ഒരു അഞ്ച് വർഷത്തെ സമയം എനിക്ക് വേണമെന്ന് പറഞ്ഞതായി രശ്മി വ്യക്തമാക്കുന്നു.

പുള്ളിക്കാരന് അന്ന് ഇരുപത്തിയെട്ട് വയസായി. ഇല്ല, അത് പറ്റില്ലെന്നാണ് അന്ന് ബോബന്റെ അഭിപ്രായം. എനിക്ക് വീട്ടിൽ കല്യാണാലോചന നടക്കുന്നുവെന്ന് പറഞ്ഞു. എന്നാൽ പിന്നെ മൂന്ന് വർഷമെങ്കിലും വേണമെന്നായി രശ്മി. പക്ഷേ അതിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴെക്കും വീട്ടിൽ പറയേണ്ടി വന്നുവെന്ന് രശ്മി സൂചിപ്പിച്ചു. എന്നാൽ താൻ ചിന്തിച്ചത് വേറെ ആണെന്നാണ് ബോബൻ പറയുന്നത്. ‘പുള്ളിക്കാരി ഇൻഡസ്ട്രിയിൽ വന്നതേയുള്ളു. ഇനിയും അങ്ങോട്ട് പോകുമ്പോൾ നല്ല നല്ല വർക്കുകളും വേറെയും അസിസ്റ്റന്റുമാരെയും കാണും. എങ്ങാനും കൈ വിട്ട് പോവണ്ടല്ലോ എന്ന് കരുതിയതായി ബോബൻ സൂചിപ്പിച്ചു. അതൊരു ട്രാപ്പ് ആയിരുന്നെന്നാണ് തമാശരൂപേണ രശ്മി പറഞ്ഞത്.

ALSO READ


രശ്മിയ്ക്ക് അന്ന് ഇരുപത് വയസേ ഉള്ളു. കുറച്ചൂടി കഴിഞ്ഞിട്ട് മതി എന്ന് വീട്ടുകാരും കരുതിയിരുന്നു. അന്ന് ബോബൻ സംവിധായകൻ അല്ല, അസോസിയേറ്റ് ആണ്. പിന്നെ രണ്ടാളും രണ്ട് മതത്തിൽപെട്ടവരും. ഇതൊക്കെ കൊണ്ടുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ ഉണ്ടായിരുന്നു. പിന്നെ അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ആരും ഒരു കുറ്റവും പറഞ്ഞ് കൊടുത്തില്ല. അവരെ ഒക്കെ താൻ ബ്ലോക്ക് ചെയ്തിരിക്കുവായിരുന്നു എന്ന് ബോബൻ പറയുന്നു. കുഞ്ഞ് ജനിച്ചതോട് കൂടി രശ്മി അഭിനയത്തിൽ നിന്നും ഇടവേള എടുത്ത് മാറി.

സിനിമയിൽ നിന്നാണ് കരിയർ തുടങ്ങിയതെങ്കിലും പിന്നീട് താൻ സീരിയലുകളുടെ അസോസിയേറ്റ് ആവുകയായിരുന്നു എന്നാണ് ബോബൻ സാമുവൽ പറയുന്നത്. സിനിമയിൽ പ്രവർത്തിച്ചാൽ അന്ന് ചിലപ്പോൾ വണ്ടിക്കൂലി മാത്രമേ കിട്ടുമായിരുന്നുള്ളു. സീരിയൽ ആവുമ്പോൾ കൃത്യമായ പ്രതിഫലം ലഭിക്കും. അങ്ങനെയാണ് ഹിറ്റ് സീരിയലുകളുടെ ഭാഗമാവുന്നത്. ശേഷം അൽഫോൺസാമ്മ അടക്കമുള്ള സീരിയലുകൾ സംവിധാനം ചെയ്തു. ഇതിനിടെ ജയസൂര്യയെയും ഭാര്യയെയും കണ്ടുമുട്ടിയതോടെയാണ് സിനിമ സംവിധാനത്തിലേക്ക് എത്തിയതെന്നും ബോബൻ കൂട്ടിച്ചേർത്തു.

Advertisement