കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു, ഡോക്ടറെ കണ്ടപ്പോൾ ഇതാണ് കറക്റ്റ് സമയമെന്ന് പറഞ്ഞു: തുറന്നു പറഞ്ഞ് അമൃതാ നായർ

388

സീരിയൽ ആരാധകരായ മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അമൃത നായർ. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെ ആയിരുന്നു അമൃത അവതരിപ്പിച്ചിരുന്നത്. നടി പാർവതി വിജയിക്ക പകരം ആയിട്ടാണ് അമൃത നായർ ഈ പരമ്പരയിലേക്ക് എത്തിയത്.

എന്നാൽ പകരക്കാരി ആയുള്ള വരവാണെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ അമൃത നായരേയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതേ സമയം അധികം വൈകാതെ അമൃതാ നായരും കുംടുംബവിളക്ക് സീരിയലിൽ നിന്നും പിൻമാറിയിരുന്നു. പരമ്പരയിൽ നിന്നും പിൻമാറി എങ്കിലും അമൃതയോടുള്ള സ്നേഹം ആരാധകർ ഇപ്പോഴും നിലനിർത്തുന്നുണ്ട്.

Advertisements

അതേ സമയം സോഷ്യൽ മീഡഡിയകൡ ഏറെ സജീവമായ താരം തന്റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. മംമ്സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലിലൂടെയായാണ് അമൃത വിശേഷങ്ങൾ പങ്കിടാറുള്ളത്. പാചകവും യാത്രകളുമൊക്കെയായി ചാനലിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.

ഇപ്പോഴിതാ അമൃതയുടെ പുതിയ വീഡിയോ ആണ് വൈറലായി മാറുന്നത്. ഇനി കുറേനാളത്തേക്ക് മാസ്‌ക് സ്ഥിരം ആക്കിയാലോ എന്നാണ എന്റെ ആലോചനയെന്ന് പറഞ്ഞായിരുന്നു അമൃത സംസാരിച്ച് തുടങ്ങിയത്. ഫൈനലി എനിക്കത് ചെയ്യേണ്ടി വന്നു, കുറേനാളായി ചെയ്യണമെന്ന് കരുതിയിരുന്ന കാര്യമായിരുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ല, ചെയ്യാമെന്ന് കരുതി.

Also Read
ഒരു കാര്യം തീരുമാനിച്ചാൽ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബൻ, ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രശ്മിയും ബോബനും

ഡോക്ടറെ കണ്ടപ്പോൾ ഇതാണ് കറക്റ്റ് സമയമെന്ന് പറഞ്ഞു. നിങ്ങളൊക്കെ കരുതുന്നുണ്ടാവും എന്താണ് ചെയ്തത് എന്ന്. ഇത് കാണുമ്പോൾ മറ്റുള്ളവർ എങ്ങനെ പറയുമെന്നറിയില്ല. അനുമോളാണ് ഇത് കണ്ടിട്ടുള്ളത് വീഡിയോ കോളിൽ ഇത് കണ്ടപ്പോൾ അവൾ കളിയാക്കിയിരുന്നു. പല്ലിന് ക്ലിപ്പിട്ടതിനെക്കുറിച്ചായിരുന്നു അമൃത തുറന്നു പറഞ്ഞത്.

ഇട്ടതിന് ശേഷമാണ് ഇത് ഇത്രയും ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് മനസിലാക്കിയത്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ പ്രശ്നമാണ്. എനിക്ക് ഇത് ഇടേണ്ടത് ആവശ്യമായിരുന്നു. ഏഴെട്ട് വർഷം മുൻപ് ഞാൻ ഇതിട്ടിരുന്നു. ഇത് ഇട്ട് കഴിഞ്ഞാൽ നമ്മുടെ ഫേസിൽ അഡാർ മാറ്റം വരും. ഞാൻ 7 വർഷം മുൻപുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.

എന്റെ ഇപ്പോഴത്തെ ഫോട്ടോയും അതും നോക്കിയാൽ കൃത്യമായി മാറ്റം അറിയാം. പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടോ, വേറെ എന്തെങ്കിലും സർജറി ചെയ്തിട്ടുണ്ടോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. ഇൻസ്റ്റഗ്രാമിൽ ഏറെ വൈറലായ ഫോട്ടോ കൂടിയാണ്. ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്തിട്ടില്ല. ഞാൻ ആകെ ചെയ്ത കാര്യം പല്ലിൽ ക്ലിപ്പിട്ടതാണ്. അതിന് ശേഷം ഒരുപാട് മാറ്റങ്ങൾ നമുക്ക് വരാം.

സ്വഭാവികമായി വന്ന മാറ്റങ്ങളാണ്. പ്രായത്തിൽ വരുന്ന വ്യത്യാസമാണ്. നമ്മുടെ സ്‌കിൻടോണിലും ബോഡി ലാംഗ്വേജിലുമെല്ലാം മാറ്റം വരും. അതേപോലെ തന്നെ മുടിയുടെ സ്ട്രക്ചർ ഇപ്പോൾ എല്ലാവരും മാറ്റം വരുത്തുന്നുണ്ട്. പല്ലിന്റെ നാല് സൈഡിലും ഗ്യാപ്പുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ ഒന്നൂടെ ഇടാമെന്ന് കരുതിയത്. ഇതിട്ടപ്പോളാണ് എന്നോട് ഇനി പരമ്പര ചെയ്യുന്നില്ലേ, അഭിനയം നിർത്തിയോ എന്നൊക്കെ ചോദ്യം വന്നത്.

Also Read
അവൾക്ക് അഭിനയിക്കണം എങ്കിൽ അഭിനയിക്കാം പക്ഷേ മോന്റെ കാര്യം ആര് നോക്കും: സംയുക്താ വർമ്മയുടെ മടങ്ങി വരവിനെ കുറിച്ച് ബിജു മേനോൻ

അനിയത്തി, മകൾ അങ്ങനെയൊക്കെയുള്ള ക്യാരക്ടറുകളാണ് എനിക്ക് വരുന്നത്. നെഗറ്റീവായും പോസിറ്റീവായും നല്ലൊരു മകളായുമൊക്കെയാണ് കുടുംബവിളക്കിൽ ഞാനെത്തിയത്. ആ ഇമേജ് അതേപോലെ തന്നെ നിൽക്കട്ടെയെന്ന് കരുതിയാണ് വേറെ കഥാപാത്രങ്ങളെ സ്വീകരിക്കാത്തത്. അഭിനയം നിർത്തിയിട്ടൊന്നുമില്ല. സ്റ്റാർ മാജിക്കിലും യൂട്യൂബ് ചാനലിലുമായും എന്നെ കാണാം. ഒന്നുരണ്ട് മൂന്ന് സിനിമകൾ വന്ന് നിൽക്കുന്നുണ്ട്.

നല്ല കഥാപാത്രത്തിനായുള്ള കാത്തിരിപ്പിലാണ്. നായികയായൊന്നും വേണ്ട നല്ലൊരു ക്യാരക്ടർ ആയിരിക്കണം എന്നാഗ്രഹമുണ്ട്. കുറച്ച് കാലത്തേക്ക് നാട്ടിലേക്ക് പോവുന്നുണ്ട്. എന്റെ നാട് പത്തനാപുരത്താണ്. അവിടെയുള്ള വീടും വിശേഷങ്ങളുമെല്ലാം ഞാൻ നിങ്ങളെ കാണിക്കാം. അടിപൊളിയായിട്ടുള്ള വ്ളോഗുമായി ഞാനെത്തുമെന്നും അമൃത വെളിപ്പെടുത്തുന്നു.

Advertisement