Home Entertainment

ഈ നാറി എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പ ല്ല ടി ച്ചു ഞാൻ താഴെ ഇടും: വിനായന് എതിരെ പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ

424

നടൻ വിനായകൻ കഴിഞ്ഞ ദിവസം മീടുവിനെ കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമാണ് ഉയർത്തിയിരിക്കുന്നത്. ഒരു സ്ത്രീയുമായി ശാ രീ രി ക ബന്ധത്തിൽ ഏർപ്പെടണമെന്ന് തോന്നിയാൽ അത് നേരിട്ട് ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കിൽ അത് താൻ വീണ്ടും ആവർത്തിക്കുമെന്നും വിനായകൻ പറഞ്ഞിരുന്നു.

ഈ പ്രസ്താവനയാണ് വിവാദമായത്. ഇതിനെ തുടർന്ന വിനായകന് എതിരെ നിരവധി പേർ രംഗത്ത് എത്തിയിരുന്നു, വിനായകനെ അനുകൂലിച്ചും ചിലർ എത്തിയിരുന്നു. ഇപ്പോൾ ഇതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ലക്ഷ്മിപ്രിയ.

Advertisements

തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിനായകന്റെ പേരെടുത്ത് പറയാതെയുള്ള നടിയുടെ പ്രതികരണം. സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ഒരുത്തി അല്ല സ്വയം ഒരു തീ ആവുക ഓരോ പെണ്ണും എന്ന് ലക്ഷ്മി പ്രിയ കുറിക്കുന്നു.

Also Read
മമ്മൂട്ടിയുടെ മുമ്പിൽ ഭീഷ്മയുടേയും സിബിഐ 5 ന്റേയും കഥ വന്ന സമയമായിരുന്നു, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാമെന്ന് ഞാൻ പറഞ്ഞു: മമ്മൂട്ടി ചിത്രം മുടങ്ങിയതിനെ കുറിച്ച് സത്യൻ അന്തിക്കാട്

ലക്ഷ്മിപ്രിയയുടെ കുറിപ്പ് ഇങ്ങനെ:

ഇതുപോലെയുള്ള നാറികൾ എന്നോട് ഇങ്ങനെ ചോദിച്ചാൽ അവന്റെ പ ല്ല ടി ച്ചു ഞാൻ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാൽ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയിൽ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ?

താൽപ്പര്യം ഉണ്ടോ എന്നു ചോദിച്ചാൽ താല്പ്പര്യമില്ലെങ്കിൽ നോ എന്ന വാക്കിൽ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്? സ്ത്രീ സുരക്ഷ സോ കോൾഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്.

Also Read
സൂപ്പർഹിറ്റ് ഗാനം രതിപുഷ്പത്തിന് കിടിലൻ ചുവടു വെച്ച് സ്വാസിക, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യിൽ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു തീ ആവുക ഓരോ പെണ്ണും. നമസ്‌കാരം, ലക്ഷ്മി പ്രിയ എന്നായിരുന്നു താരം കുറിച്ചത്.

Advertisement