Home Entertainment

സൂപ്പർഹിറ്റ് ഗാനം രതിപുഷ്പത്തിന് കിടിലൻ ചുവടു വെച്ച് സ്വാസിക, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ

350

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമാ സീരിയൽ താരമാണ് സ്വാസിക വിജയ്. ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് സ്വാസിക വിജയിയോട് പ്രത്യേകിച്ച് ഒരു ഇഷ്ടമാണ് ഉള്ളത്. ഒരു തമിഴ് സിനിമയിലൂടെ ആണ് അഭിനയം ജീവിതം തുടങ്ങിയതെങ്കിലും മിനിസ്‌ക്രീനിൽ കൂടിയാണ് നടി ഏറെ ശ്രദ്ധേയ ആയത്.

ഫ്‌ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന സീത എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് സ്വാസിക പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്. സീത എന്ന ടെറ്റിൽ കഥാപാത്രമായി സ്വാസിക മിന്നി തി താരം അഭിനയച്ചതിൽ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് സീത.

Advertisements

Also Read
ദിലീപ് വലിയ ദുഷ്ടൻ, വലിയ ശിക്ഷ അർഹിക്കുന്നുണ്ട്, എന്നും അതിജീവിതക്കൊപ്പം: വെളിപ്പെടുത്തലുമായി ഗായത്രി സുരേഷ്

വൈഗ എന്ന തമിഴ് ചലചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലേക്ക് കടക്കുന്നത്. തമിഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച് നടിയ്ക്ക് പിന്നീട് മലയാള സിനിമയിൽ നിന്നും അവസരം എത്തുകയായിരുന്നു. ഫിഡിൽ എന്ന മലയാള സിനിമയിലൂടെയാണ് നടി ചെറു വേഷം ചെയ്ത് പ്രേഷകരുടെ മുന്നിൽ എത്തിയത്.

അവതാരക, മോഡൽ, അഭിനയത്രി എന്നീ മേഖലയിൽ തിളങ്ങിയ നടി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ അടക്കം തന്റെ പുത്തൻ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും ഒക്കെ ആരാധകർക്ക് ആയി താരം പങ്കുവെയ്ക്കാറുമുണ്ട്.

സിനിമാ സിരിയൽ റിയാലിറ്റി ഷോകളിൽ നിര സാന്നിധ്യമായ സ്വാസിക നല്ലൊരു വ്‌ളോഗറും കൂടെയാണ്. തന്റെ സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളും അനുഭവങ്ങളും എല്ലാം സ്വാസിക യൂട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കാറുണ്ട്. 2009 മുതൽ താരം അഭിനയ രംഗത്ത് സജീവമായ താരം ഇപ്പോൾ മോഡലിംഗ് മേഖലയിലും തിളങ്ങുുകയാണ്.

മികച്ച ഒരു നർത്തകികൂടിയായ സ്വാസിക സാഹിത്യത്തിൽ ബിരുദം നേടിയതിനു ശേഷമാണ് താരം നൃത്ത പഠനത്തിലേക്ക് ശ്രദ്ധ തിരിക്കുന്നത്. എല്ലാത്തരം സംസ്‌കാരത്തിനും അനുസരിച്ചുള്ള വേഷ വിധാനങ്ങളും താരം പരീക്ഷിച്ചു വിജയിച്ചതാണ്. ഓരോ വേഷത്തിലും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.

സിനിമാ സീരിയൽ അഭിനയത്തിന് പുറമേ ടെലിവിഷൻ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്. നർത്തകി എന്ന നിലയിൽ ഇപ്പോഴും താരം സ്റ്റേജ് ഷോകളിലും സജീവമാണ്. കൂടാതെ ചില പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഡാൻസ് മ്യൂസിക് വീഡിയോകൾ നാടകങ്ങൾ, ഹ്രസ്വചിത്രങ്ങൾ, ആൽബങ്ങൾ, എന്നിവയും താരം ചെയ്യുന്നു. തന്നിലൂടെ കടന്നുപോയ കഥാപാത്രങ്ങളിലൂടെയും മേഖലകളിലൂടെയും താരം ഒരുപാട് ആരാധകരെ നേടിയിരുന്നു.

Also Read
കൂടുതൽ സിനിമകളും ഞാൻ ചെയ്തിട്ടുള്ളത് മമ്മൂട്ടിക്ക് ഒപ്പം, എന്നാൽ ഇപ്പോഴും പ്രേക്ഷകർ തിരിച്ചറിയുന്നത് മോഹൻലാലിന്റെ ആ ചിത്രത്തിലൂടെ: തുറന്നു പറഞ്ഞ് സുമലത

ഇപ്പോഴിതാ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഭീഷ്മ പ്രർവ്വം എന്ന ചിത്രത്തിലെ രതിപുഷ്പം എന്ന ഗാനത്തിന് ചുവടു വച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സ്വാസിക. താരത്തിന്റെ മനോഹരമായ ചുവടുകൾക്ക് കൈയ്യടിക്കുകയാണ് ആരാധകർ ഇപ്പോൾ.

റംസാനും ഷൈൻ ടോം ചാക്കോയും തർത്ത് വാരിയ ഗാനരംഗമായിരുന്നു രതി പുഷ്പം. അമൽ നീരദാണ് ഭീഷ്മ പർവ്വം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്.

Advertisement