തമിവഴകത്തിന്റെ സർവ്വകലാ വല്ലഭൻ ഉലകനായകൻ കമൽഹാസന്റെ മൂത്തമകളായ ശ്രുതിഹാസൻ തെന്നി ന്ത്യൻ സിനിമയിലും ബോളിവുഡിലും എല്ലാം നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ്. അഭിനയത്തിൽ മാത്രമല്ല, പാട്ടിലും ഡാൻസിലുമെല്ലാം ഒരുപോലെ മികവ് തെളിയിച്ച നടി കൂടിയാണ് ഈ താരപുത്രി.
കൊറിയോഗ്രാഫർ ആയിട്ടായിരുന്നു ശ്രുതി ഹാസൻ സിനിമയിൽ എത്തിയത്. പിന്നീട് നായികയായി മാറിയ ശ്രുതി തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ പല വിഷയങ്ങളിലും ശ്രുതി പ്രതികരിക്കാറുണ്ട്. തനിക്ക് എതിരെയുള്ള മോശം കമന്റുകൾക്ക് മറുപടി നൽകാനും ശ്രുതി മടിക്കാറില്ല.
ഇപ്പോഴിതാ ശ്രുതി ഹാസൻ നൽകിയൊരു മറുപടിയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. തന്റെ ശരീരത്തിൽ ഏതൊക്കെ ഭാഗത്താണ് നിങ്ങൾ പ്ലാസ്റ്റിക് സർജറി ചെയ്തത് എന്നായിരുന്നു ചോദ്യം. മുടി കളർ ചെയ്യുന്നത് പോലെയോ ബ്ലീച്ച് ചെയ്യുന്നത് പോലെയോ മാറുന്നതല്ല മുഖം.
എന്റെ യാത്ര സത്യസന്ധം ആയിരിക്കണം എന്നുള്ളതിനാലാണ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത് എന്നായിരുന്നു താരം പറഞ്ഞത്. മൂക്കിന് പ്ലാസ്റ്റിക് സർജറി ചെയ്യുന്നതിന് മുൻപും ശേഷവും ഒത്തിരി വിമർശനങ്ങൾ കേട്ടിട്ടുണ്ടെന്നും ശ്രുതി പറഞ്ഞിരുന്നു.
അതേസമയം വിദേശികളെപ്പോലെയുണ്ട്, പൗരുഷം തോന്നുന്നു എന്നൊക്കെയായിരുന്നു സർജറിക്ക് മുൻപ് താൻ കേട്ടിരുന്നതെന്നും ശ്രുതി പറയുന്നു. താരത്തിന്റെ മൂക്കിനായിരുന്നു സർജറി ചെയ്തത്. മുഖത്തെ ഈ മാറ്റം എനിക്ക് സന്തോഷമാണ്, പ്ലാസ്റ്റിക് സർജറി ചെയ്തു എന്ന് തുറന്ന് പറയാൻ എനിക്കൊരു മടിയുമില്ല.
ഇത് പ്രമോട്ട് ചെയ്യാനോ എതിരെ സംസാരിക്കാനോ ഞാനില്ല. ഇത് ഞാൻ സ്വയം തിരഞ്ഞെടുത്ത ജീവിതമാണെന്ന് ആയിരുന്നു ശ്രുതി പറഞ്ഞത്. മാറ്റങ്ങൾ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാൻ പറ്റുന്ന കാര്യം എന്നും ശ്രുതി പറയുന്നു.
മുൻപ് തന്റെ പ്രണയ ജീവിതത്തെക്കുറിച്ചും ശ്രുതി തുറന്നുപറഞ്ഞിട്ടുണ്ട്. ഡൂഡിൽ ആർട്ടിസറ്റായ ശാന്തനു ഹസാരികയുമായി താൻ പ്രണയത്തിൽ ആണെന്ന് വ്യക്തമാക്കിയിരുന്നു ശ്രുതി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.
അടുത്തിടെ ഇരുവരും ഒരുമിച്ച് പിറന്നാൾ ആഘോഷിച്ചതിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. ഇപ്പോൾ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൽ അഭിനയിക്കുകയായണ് ശ്രുതി. ചിരഞ്ജീവിയുടെ മെഗാ 154, ബാലകൃഷണയുടെ പുതിയ സിനിമ തുടങ്ങിയവയും ശ്രുതിയുടേതായി അണിയറയിൽ ഒരുങ്ങുകയാണ് ഇപ്പോൾ.