Home Entertainment

അത് കഴിഞ്ഞതും ശ്രീ എന്നെ കേറിയങ്ങ് കെട്ടിപ്പിടിച്ചു, ഞാൻ പേടിച്ചു പോയി; വെളിപ്പെടുത്തലുമായി സ്നേഹ

253

ബിഗ്‌സ്‌ക്രീൻ മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് ശ്രീകുമാറും സ്നേഹയും. മിനിസ്‌ക്രീനീലൂടെ ഇരുവരും ആരാധകർക്ക് ഏറെ പ്രിയങ്കരരായി മാറിയത്. മഴവിൽ മനോരമയിലെ മറിമായം എന്ന ഹാസ്യ പരമ്പരയിലെ ലോലിതനും മണ്ഡോതരിയുമായിട്ടാണ് ഇരുവരും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്നത്.

സിനിമയും ടിവി പരിപാടികളും ഒക്കെയായി ഇരുവരും ഇപ്പോഴും സജീവമാണ്. എന്നാൽ ഇപ്പോൾ സ്പാർക്ക് തോന്നിയപ്പോഴാണ് വിവാഹത്തെ കുറിച്ച് തങ്ങൾ ചിന്തിച്ചത് എന്ന് തുറന്നു പറയുകയാണ് ഇവർ. ജഗദീഷ് അവതാരകനായി എത്തുന്ന പണം തരും പടം എന്ന പരിപാടിയിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവെച്ചത്.

Advertisements

Also Read
അട്ടപ്പാടിയിലെ കുട്ടികളെ ഏറ്റെടുത്ത് താരരാജാവ് മോഹൻലാൽ; 15 വർഷത്തെ പഠന ചെലവ് വഹിക്കും, രക്ഷകർത്താവായും ഗുരുവായും ഒപ്പമുണ്ടാവും, കൈയ്യടിച്ച് ആരാധകർ

തെലുങ്ക് സിനിമയിൽ അഭിനയിച്ച് വരികയാണ് ശ്രീ. ഞാനൊരുപാട് ആഗ്രഹിച്ച കാര്യമാണിത്. ശ്രീക്ക് അന്യഭാഷയിൽ നിന്നൊക്കെ അവസരം വരണേയെന്ന് പ്രാർത്ഥിച്ചിരുന്നു. എന്റെ പ്രാർത്ഥന കേട്ട് അമ്മയുടേയും ചേച്ചിയുടേയും കണ്ണ് തള്ളിയ സംഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.

എനിക്കങ്ങനെ പ്രത്യേകിച്ച് ലിമിറ്റൊന്നുമില്ലെന്നുമായിരുന്നു സ്‌നേഹ പറഞ്ഞത്. മറിമായത്തിന്റെ ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തത് എന്റെ വീട്ടിൽ വെച്ചായിരുന്നു. ആദ്യം കോൺഫിഡൻസ് വരാത്തയാളാണ് ഞാൻ. ഒന്ന് മൂവായിക്കിട്ടണം. മനോരമയിലേക്ക് വന്നാൽ കൂളാണ്, ഇവിടെ വെച്ചാണ് ആദ്യം ക്യാമറ കണ്ടതും അഭിനയിച്ച് തുടങ്ങിയതും.

കുറേക്കാലം കഴിഞ്ഞാണ് ഫ്‌ളോറിൽ ഷൂട്ട് തുടങ്ങിയത്. മറിമായം ഒരു കുടുംബം പോലെയാണ്. എല്ലാവരോടും എല്ലാകാര്യങ്ങളും പറയാം. 10 വർഷത്തോളമുള്ള പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.
വിവാഹത്തെക്കുറിച്ച് സംസാരിച്ചത് ശ്രീയുടെ ചേച്ചിയാണ്. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.

Also Read
കാവ്യയ്ക്ക് വേണ്ടി അങ്ങനെ ചെയ്തത് ഇപ്പോൾ എനിക്ക് പാരയായി, ഈ തള്ളയ്ക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് ചോദിക്കുന്നത്; ശ്രീജ രവി പറയുന്നു

മറിമായത്തിലുള്ളവരെല്ലാം എത്തിയിരുന്നു. മണ്ഡു എന്ന പേര് അറിഞ്ഞിട്ടതാണെന്നാണ് ശ്രീ പറയുന്നത്. താലികെട്ട് കഴിഞ്ഞ് ഉടൻ ശ്രീ എന്നെ ഹഗ് ചെയ്തു, ഞാൻ പെട്ടെന്ന് പേടിച്ചുപോയി, ക്യാമറക്കാരും കുടുംബക്കാരും എല്ലാവരുമുണ്ടായിരുന്നു. ഞെട്ടിപ്പോയി. ഞാൻ മാറങ്ങോട്ട് എന്ന് പറഞ്ഞ് ഉന്തുന്നുണ്ട്. അതും ഫോട്ടോയിൽ കാണം.

ഒരെപ്പിസോഡിൽ ചിരിച്ച് തുടങ്ങിയതാണ്, പിന്നീട് അത് തുടരാൻ പറയുകയായിരുന്നു എന്നാണ് ശ്രീകുമാർ പറഞ്ഞത്. ചിരിയെക്കുറിച്ച് പറഞ്ഞ് എല്ലാവരും എന്നെ കളിയാക്കാറുണ്ട്. അത് ആർട്ടിഫിഷ്യലൊന്നുമല്ല. സ്വഭാവികമായുള്ളതാണെന്നും സ്നേഹ പറഞ്ഞു.

Advertisement