Home Entertainment Celebrities

എനിക്കപ്പോൾ ഭൂമി പിളർന്ന് താഴേക്ക് പോകുന്ന പോലെ തോന്നി, അനുഭവം വെളിപ്പെടുത്തി മാലാ പാർവതി

395

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാലാ പാർവ്വതി. നടി എന്നതിൽ ഉപരി ഏത് വിഷയത്തിലും തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു ആക്ടിവിസ്റ്റു കൂടിയാണ് മാലാ പാർവ്വതി. യുവനടിയെ ബ ലാ ൽ സം ഗം ചെയ്ത നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തിൽ പ്രതിഷേധിച്ച് നടി കഴിഞ്ഞ ദിവസം അമ്മ പ്രശ്‌നപരിഹാര സെല്ലിൽ നിന്നും രാജി വെച്ചിരുന്നു.

ഇപ്പോഴിതാ നടി മാലാ പാർവതി മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്്. തെലുങ്ക് താരം നാനിക്ക് ഒപ്പം അഭിനയിച്ചതിനെ കുറിച്ചാണ് താരം തുറന്ന് പറഞ്ഞത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടക് ജഗദീഷ് എന്ന ചിത്രത്തിലാണ് നാനിക്ക് ഒപ്പം മാലാ പാർവതിയും അഭിനയിച്ചത്.

Advertisements

ചിത്രത്തിൽ അഭിനയിക്കുന്ന സമയം നാനി നൽകിയ പിന്തുണയെ കുറിച്ചാണ് നടി പറഞ്ഞത്. മാലാ പാർവതിയുടെ വാക്കുകൾ ഇങ്ങനെ:

Also Read
ഒരിക്കലും വീട്ടിലേക്ക് മടങ്ങി പോകില്ല, ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്റെ ഉമ്മ, അവർ എന്നെ ഒരിക്കലും മനസ്സിലാക്കില്ല, ഒരിക്കലും അവരെ കാണണ്ട, ജാസ്മിൻ പറയുന്നു

തപ്സി പന്നുവിനൊപ്പമുള്ള ഗെയിം ഓവർ എന്ന ചിത്രം കണ്ടിട്ടാണ് നാനി തന്നെ തെലുങ്കിലേക്ക് വിളിക്കുന്നത്. ഗെയിം ഓവർ കണ്ടിട്ട് ഇവർ എന്റെ സിനിമയിൽ അഭിനയിക്കണം എന്ന് നാനി പറഞ്ഞതായി അസിസ്റ്റന്റ് ഡയറക്ടർ തന്നോട് പറഞ്ഞിട്ടുണ്ട്.

ഒരു നീണ്ട തെലുങ്ക് ഡയലോഗ് ആണ് ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നത്. കഷ്ടപ്പെട്ട് കാണാതെ പഠിച്ച് ഷോട്ടിനായി ചെല്ലുമ്പോൾ പറയുന്നു അയച്ച് തന്ന ഡയലോഗ് എല്ലാം മാറിപ്പോയിരുന്നു എന്ന്. തനിക്ക് ഭൂമി പിളർന്ന് താഴേക്ക് പോകുന്ന പോലെ തോന്നി.

ഒന്നാമത് തെലുങ്ക്, നമുക്ക് പെട്ടെന്ന് പഠിക്കാൻ പറ്റില്ല. തനിക്ക് ആകെ ടെൻഷൻ ആയി. പക്ഷെ നാനി വന്ന് ആശ്വസിപ്പിച്ചു. എത്ര ടൈം വേണമെങ്കിലും എടുക്കാം, കൂൾ ആകൂ എന്നൊക്കെ പറഞ്ഞു. ഒരു വിധത്തിൽ താൻ പഠിച്ചെടുത്ത് ചെയ്തു.

Also Read
പ്രായം ഇത്രയായിട്ടും താൻ വിവാഹം കഴിക്കാത്തതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഇടവേള ബാബു

അവസാനമൊക്കെ ആയപ്പോഴേക്കും താൻ പഠിച്ചു ഒറ്റ ടേക്ക് ഒക്കെ മതിയെന്നായി. അങ്ങനെയൊക്കെ ക്ഷമയോടെയും സ്നേഹത്തോടെയുമാണ് എല്ലാവരും പെരുമാറിയത്. നാനിയും വിഷ്ണുവുമൊക്കെ നമ്മൾ മാറിയിരുന്നാൽ വിളിച്ച് കസേര തന്നു കൂടെ ഇരുത്തുമെന്നു മാലാ പാർവ്വതി.

Advertisement