ഒരിക്കലും വീട്ടിലേക്ക് മടങ്ങി പോകില്ല, ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്റെ ഉമ്മ, അവർ എന്നെ ഒരിക്കലും മനസ്സിലാക്കില്ല, ഒരിക്കലും അവരെ കാണണ്ട, ജാസ്മിൻ പറയുന്നു

10669

മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റിസെ ബിഗ്‌ബോസ് 4 മലയാളം സീസൺ. ഓരോ ദിവസവും ഉദ്യോഗജനകമായ സംഭവ വികാസങ്ങളിലൂടെ കടന്നു പോവുകയാണ് ഈ ഷോ.

ആറാമത്തെ ആഴ്ചയിലൂടെയാണ് ബിഗ് ബോസ് മലയാളം സീസൺ 4. മത്സരാവേശം ശക്തമായതോടെ ചോ ര വ രെ കളത്തിൽ വീണു കഴിഞ്ഞു. അടിയും വഴക്കും മാത്രമല്ല നല്ല സൗഹൃദത്തിനും പ്രണയത്തിനും വരെ ബിഗ് ബോസ് വീട്ടിൽ സാന്നിധ്യമുണ്ട്. പോരാട്ടത്തിന്റേയും തിരിച്ചുവരവിന്റേയും കഥ പറയാനുള്ളവരുമുണ്ട് ഇത്തവണ ബിഗ് ബോസ് വീട്ടിൽ.

Advertisements

ബിഗ് ബോസ് വീട്ടിലുള്ളവരിൽ ഒരുപക്ഷെ ഏറ്റവും കൂടുതൽ കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ച താരമായിരിക്കും ജാസ്മിൻ മൂസ. തന്റെ ജീവിത കഥ ഒരിക്കൽ ജാസ്മിൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

ബിഗ്ബോസ് മലയാളം സീസൺ നാലിലെ ശക്തയായ മത്സരാർത്ഥിയാണ് ജാസ്മിൻ മൂസ. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് വിവാഹം ചെയ്യിപ്പിച്ചതും എന്നാൽ ഇവിടെ താൻ അനുഭവിച്ച മാനസിക ശാ രീ രി ക പീഡനങ്ങൾ മനസ്സിലാക്കാതെ വീട്ടുകാർ വീണ്ടും വീണ്ടും മാനസികമായി പീഡിപ്പിച്ചപ്പോൾ ജാ സ ്മി ൻ വീടുവിട്ട് ഇറങ്ങുകയായിരുന്നു.

Also Read
നിരന്തരം പ്രണയാഭ്യർത്ഥന, നിരസിച്ചപ്പോൾ പിറകെ നടന്നു ശല്യം ചെയ്യൽ; മഞ്ജു വാര്യർ നൽകിയ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ

വീട്ടിലേക്ക് ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകുമോ എന്ന് ജാസ്മിനോട് അപർണ ചോദിച്ചിരുന്നു. ഇപ്പോൾ വീട്ടുകാർ എല്ലാം ഷോ കാണുന്നുണ്ടാവില്ലേ ഇത് കഴിഞ്ഞ ശേഷം വീട്ടിൽ നിന്ന് തിരിച്ച് വിളിച്ചാൽ പോകുമോ എന്നായിരുന്നു അപർണയുടെ ചോദ്യം.

ഇതിന് ജാസ്മിൻ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. അതിന് സീറോ ചാൻസ് പോലും ഇല്ല. ഞാൻ പോവില്ല. എനിക്ക് പോകണം എന്ന തോന്നൽ പോലും ഇല്ല. അത് സംഭവിയ്ക്കില്ല എന്ന് ജാസ്മിൻ തീർത്ത് പറയുന്നു.

ജീവിതത്തിൽ എപ്പോഴെങ്കിലും വീട്ടുകാർക്ക് മാപ്പ് കൊടുക്കാൻ തയ്യാറാകുമോ എന്നും അപർണ ചോദിച്ചു. അതൊക്കെ പണ്ടെ ഞാൻ കൊടുത്ത് ഒഴിവാക്കിയതാണ്. പക്ഷെ എനിക്ക് അവരുമായി ഡീൽ ചെയ്യേണ്ട ആവശ്യമില്ല.

ഒരൊറ്റ കുഴപ്പമേയുള്ളൂ, ഹോം അഡ്രസ്സിൽ വരുന്ന എടിഎം എനിക്ക് കിട്ടിയാൽ മതിയായിരുന്നു.വീട്ടിൽ ആരാണ് ഏറ്റവും കൂടുതൽ വേദനിപ്പിച്ചതായി തോന്നുന്നത് എന്ന് വീണ്ടും അപർണ ചോദിച്ചു. രണ്ടാമത് ഒന്ന് ആലോചിക്കാതെ ജാസ്മിൻ പറഞ്ഞു, എന്റെ അമ്മ.

അവർ എന്നെ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. ഞാൻ എല്ലാം സഹിച്ച് തിരിച്ച് വരുമ്പോഴും മറ്റുള്ളവർ എന്ത് പറയും എന്നതായിരുന്നു അവരുടെ പ്രശ്‌നം. ഞങ്ങളുടെ വീട്ടിൽ സഹോദര സ്‌നേഹം അത്ര വലിയ രീതിയിൽ ഒന്നും ഇല്ലായിരുന്നു.

അനിയത്തിമാരുടെ എല്ലാം കല്യാണം കഴിഞ്ഞ് കുട്ടികളൊക്കെ ആയി സെറ്റിൽഡ് ആണ്. എനിക്ക് അങ്ങോട്ട് പോകണം എന്നോ, അവരെയൊക്കെ കാണണം എന്നോ ഉള്ള ആഗ്രഹം ഒരു തരി പോലും ഇല്ല. അതുകൊണ്ട് പ്രശ്‌നമില്ലെന്നും ജാസ്മിൻ പറയുന്നു.

Also Read
സാന്ത്വനത്തിൽ അപ്രതീക്ഷിത് ട്വിസ്റ്റ്, ദേവി ഗർഭിണിയാവുന്നു, ആദ്യ കുഞ്ഞ് പിറക്കുന്നത് ദേവിയിലൂടെ, ഞങ്ങൾ കാത്തിരുന്ന നിമിഷമെന്ന് പ്രേക്ഷകർ

തനിക്ക് തിരികെ പോകണമെന്നോ അവരെയൊക്കെ കാണണം എന്നോയുള്ള ആഗ്രഹം ഒരു തരി പോലുമില്ലെന്നും ജാസ്മിൻ പറയുന്നു. നേരത്തെ സെൽഫി ടാസ്‌കിൽ ജാസ്മിൻ തന്റെ ജീവിതകഥ വെളിപ്പെടുത്തിയിരുന്നു. ആദ്യ രാത്രിയിൽ തന്നെ ഭർത്താവിൽ നിന്നുമുണ്ടായ മ ർ ദ്ദന ത്തെക്കുറിച്ചും പീഡനത്തെക്കുറിച്ചുമൊക്കെ ജാസ്മിൻ വെളിപ്പെടുത്തിയിരുന്നു.

പിന്നീട് താൻ വീട് വിട്ടിറങ്ങിയതിനെക്കുറിച്ചും ബോഡി ബിൽഡറായി മാറിയതുമൊക്കെ ജാസ്മിൻ തുറന്ന് സംസാരിച്ചിരുന്നു. അതേസമയം ആറാം ആഴ്ചയിലെ നോമിനേഷൻ പട്ടികയിലും ജാസ്മിന്റെ പേരുണ്ട്. ഏഴ് പേരാണ് ഇത്തവണ നോമിനേഷനിലുള്ളത്. ജാസ്മിന് പുറമെ നിമിഷ, റോബിൻ, ദിൽഷ, ബ്ലെസ്ലി, ലക്ഷ്മി പ്രിയ, റോൺസൺ എന്നിവരാണ് നോമിനേഷനിലുള്ളത്.

കഴിഞ്ഞ ആഴ്ച ബിഗ് ബോസ് വീടിനോട് യാത്ര പറഞ്ഞത് രണ്ടു പേരായിരുന്നു. നവീനും ഡെയ്സിയുമായിരുന്നു പോയ വാരം യാത്ര പറഞ്ഞത്. ഇവരിൽ ആരെങ്കിലും തിരിച്ചുവരാനുള്ളൊരു സാധ്യത പ്രേക്ഷകർ പങ്കുവെക്കുന്നുണ്ട്.

Advertisement