Home Entertainment

എന്ത് തന്നെയായാലും ആളുകൾ പറയേണ്ടത് പറയും, മറ്റുള്ളവരെ ബോധ്യപ്പെടുത്തി ജീവിക്കാൻ സാധിക്കില്ല: നടി ദീപ തോമസ്

539

ഹോം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ദീപ തോമസ്. ആ ചിത്രം കണ്ടവർ ആരും അതിലെ നായികയെ ഒരിക്കലും മറക്കില്ല. അതേ സമയം ദീപ തോമസ് കൂടുതൽ ജനപ്രിയ ആയത് കരിക്ക് വെബ് സീരീസിലൂടെ ആയിരുന്നു.

കരിക്ക് ടീമിന്റെ റോക്ക് പേപ്പർ സിസർ എന്ന വെബ് സീരീസിലൂടെയാണ് ദീപയുടെ കരിയർ തുടങ്ങുന്നത്. അതോടൊപ്പം ഇൻസ്റ്റഗ്രാമിലും സജീവമായതോടെ ദീപയുടെ ആരാധകർ എണ്ണം പെട്ടന്ന് കൂടുക ആയിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് ദീപയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

Advertisements

Also Read
കല്യാണത്തിന് ശേഷം രോഹിത്തുമായി അങ്ങനെ ചെയ്യണം എന്നാഗ്രഹിച്ചു, അത് സാധിച്ചു; തുറന്നു പറഞ്ഞ് എലീന പടിക്കൽ

ഈ ചിത്രത്തിൽ ജൂനിയർ ഡോക്ടറായി ആയിരുന്നു താരം എത്തിയത്. പിന്നീട് ഫഹദ് ഫാസിൽ നായകനായ ട്രാൻസ് എന്ന ചിത്രത്തിൽ ക്വയർ പാട്ടുകാരിയായി ദീപ എത്തി. മോഹൻകുമാർ ഫാൻസ് എന്ന ചിത്രത്തിൽ സൂപ്പർതാരം ആകാഷ് മേനോന്റെ കാമുകായായി എത്തിയതും ദീപ തോമസ് ആയിരുന്നു.

ഇത്രയും സിനിമകൾ ചെയ്‌തെങ്കിലും ദീപയ് ക്ക് ശ്രദ്ധ നേടിക്കൊടുത്തത് ഹോം എന്ന ചിത്രത്തിലെ വേഷമാണ്. ആന്റണി ഒലിവർ ട്വിസ്റ്റ് എന്ന ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ നായികയായ പ്രിയ എന്ന റോളിലാണ് ദീപ വന്നത്.

ഇപ്പോൾ സിനിമയിൽ കാലുറപ്പിയ്ക്കുന്ന തിരക്കിലാണ് ഈ കോഴിക്കോട്ടുകാരി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് ദീപ, അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വളരെ വേഗം ശ്രദ്ധ നേടാറുണ്ട്.

Also Read
ചേച്ചീ ചേച്ചീടെ ഭർത്താവിന് എന്റെ ഊ ഭാഗം കാണണമെന്ന് പറയുന്നു, എന്താ ചേയ്യേണ്ടത്, വൃത്തികെട്ട് കമന്റിട്ടവനേയും ഭാര്യയേയും കയ്യോടെ പൊക്കി എട്ടിന്റെ പണികൊടുത്ത് നടി അൻസിബ ഹസൻ

അത്തരത്തിൽ ഇപ്പോഴിതാ ദീപ പങ്കുവെച്ച ഒരു ചിത്രവും അതിനു നൽകിയ അടികുറിപ്പുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. നടിയും ഗായികയുമായ അനാർക്കലി മരക്കാർ എടുത്ത ചിത്രത്തിന് ഒപ്പമാണ് ദീപ കുറിപ്പുമായി എത്തിയത്.

എന്ത് തന്നെ ആയാലും അത് അങ്ങനെ തന്നെ ഇരിക്കട്ടെ. അവസാനം ജനങ്ങൾ നിങ്ങളെ ജഡ്ജ് ചെയ്യും. ആരെയും ആകർഷിപ്പിയ്ക്കാൻ വേണ്ടി ജീവിക്കരുത്, സ്വയം മതിപ്പുളവാക്കി ജീവിയ്ക്കുക എന്നായിരുന്നു ദിപയുടെ കുറിപ്പ്.

Advertisement