Home Entertainment

സുകുമാരൻ കാശ് സമ്പാദിക്കാൻ ഏറെ ശ്രദ്ധിച്ചിരുന്നു, പക്ഷേ സോമൻ അങ്ങനെയായിരുന്നില്ല: കുഞ്ചന്റെ വെളിപ്പെടുത്തൽ

11975

നിത്യഹരിത നായകൻ പ്രേം നസീറിനു ശേഷം മലയാള സിനിമയിലെ സൂപ്പർ താരങ്ങളായി എത്തിയവരാണ്് സോമൻ സുകുമാരൻ ടീം. ഇരുവരും മമ്മൂട്ടി മോഹൻലാൽ തുടങ്ങിയവരുടെ ഉദയം വരെ സൂപ്പർ താരങ്ങളായി തന്നെ സിനിമയിൽ നിലകൊണ്ടവരുമാണ്.

നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ നായക വേഷം അഭിനയിച്ച ഇവർ ഒരുകാലത്തെ മലയാള സിനിമയിലെ തിരക്കേറിയ താരങ്ങൾ ആയിരുന്നു. സോമന്റെയും സുകുമാരന്റെയും അടുത്ത സുഹൃത്തായ നടൻ കുഞ്ചൻ ഇവർ തമ്മിലുള്ള സ്വഭാവത്തിലെ വ്യത്യാസത്തെക്കുറിച്ച് തുറന്നു പറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്.

Advertisements

ഒരു ടിവി ചാനലിനു നൽകിയ അഭിമുഖത്തിലാണ് കുഞ്ചൻ അന്നത്തെ സൂപ്പർ താരങ്ങളായിരുന്ന സോമനെ ക്കുറിച്ചും സുകുമാരനെക്കുറിച്ചും പങ്കുവെച്ചത്. കുഞ്ചന്റെ വാക്കുകൾ ഇങ്ങനെ:

Also Read
എന്ത് തന്നെയായാലും ആളുകൾ പറയേണ്ടത് പറയും, മറ്റുള്ളവരെ ബോധ്യപ്പെടുത്തി ജീവിക്കാൻ സാധിക്കില്ല: നടി ദീപ തോമസ്

സുകുമാരൻ കാശ് സമ്പാദിക്കണമെന്ന ചിന്തയുള്ള മനുഷ്യനായിരുന്നു. ഒരു പൈസ വെറുതെ കളയില്ല. സോമേ ട്ടൻ നേരെ തിരിച്ചായിരുന്നു. കൃത്യമായി പ്രതിഫലം ഒന്നും വാങ്ങില്ല. അദ്ദേഹം അദ്ദേഹത്തിന്റെ ശരീരത്തെ കുറച്ചു കൂടി സംരക്ഷിച്ചിരുന്നുവെങ്കിൽ കുറച്ചു നാൾകൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു.

അവസാന നിമിഷം വെന്റിലെറ്ററിൽ കിടന്നു എന്നെയാണ് അദ്ദേഹം വിളിക്കുന്നത്, കുഞ്ചൂസേ എന്ന ആ വിളി ഇപ്പോഴും എന്റെ കാതിലുണ്ട്. സോമന്റെ അവസാന നാളുകൾ എനിക്ക് ഇന്നും ഓർമയിൽ ഉണ്ട്. ലേലം എന്ന സിനിമയിൽ ഞാനും സോമേട്ടനോടൊപ്പം അഭിനയിച്ചിരുന്നു. ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോഗുകൾ എല്ലാം അന്ന് സൂപ്പർ ഹിറ്റായിരുന്നു.

എന്നാൽ അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളിൽ നീര് കണ്ടു തുടങ്ങിയിരുന്നു. പിന്നീട് അദ്ദേഹത്തിന് സോറിയാസ് എന്ന അസുഖം പിടിപെട്ടു. ആ രോഗം പിടിപെട്ടതു കൊണ്ടുതന്നെ സോമേട്ടന്റെ രൂപമൊക്കെ മാറി അവസാന നാളുകളിൽ ഏറെ വല്ലാതെ ആയിരുന്നു.

മകളെയും കുടുംബത്തെയും കാണണം എന്ന് പറഞ്ഞ് അന്ന് അവർ ജമ്മുവിൽ ആയിരുന്നു അവിടെ പോകുകയും അവിടെ വെച്ച് അസുഖം കൂടുകയും നേരെ ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ അറിഞ്ഞ് ഞങ്ങൾ എല്ലാവരും അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു.

ആ സമയത്ത് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങൾ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഒരു വല്ലാത്ത മാനസികാവസ്ഥ ആയിരുന്ന അപ്പോൾ ഏല്ലാവർക്കും. അദ്ദേഹം ഇടയ്ക്ക് തന്നെ കണ്ടു കുഞ്ചൂസ് എന്ന് എന്നെ വിളിച്ചു. അത് ഒരിക്കലൂം മറക്കാൻ കഴിയില്ല എന്നും കുഞ്ചൻ പറയുന്നു.

Also Read
ചേച്ചീ ചേച്ചീടെ ഭർത്താവിന് എന്റെ ഊ ഭാഗം കാണണമെന്ന് പറയുന്നു, എന്താ ചേയ്യേണ്ടത്, വൃത്തികെട്ട് കമന്റിട്ടവനേയും ഭാര്യയേയും കയ്യോടെ പൊക്കി എട്ടിന്റെ പണികൊടുത്ത് നടി അൻസിബ ഹസൻ

മലയാളത്തിലെ സീനിയർ നടന്മാരിൽ ഒരാളായ കുഞ്ചൻ സിനിമയിൽ അൻപത് വർഷം പൂർത്തിയാക്കി കഴിഞ്ഞു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത കുഞ്ചൻ കോമഡി റൂട്ടിൽ നിന്ന് മാറി സീരിയസ് വേഷങ്ങളാണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

Advertisement