കൂടെ റിലീസ് ചെയ്തത് ഏഴോളം വമ്പൻ ചിത്രങ്ങേളെ എട്ടുനിലയിൽ പൊട്ടിച്ച് പടുകൂറ്റൻ വിജയം നേടി ലാലേട്ടന്റെ ആ ചെറിയ സിനിമ, സംഭവം ഇങ്ങനെ

10422

മലയാള സിനിമയിൽ ഒരു പിടി മികച്ച സൂപ്പർഹിറ്റുകൾ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് താരരാജാവ് മോഹൻലാൽ സംവിധായകൻ വേണുനാഗവള്ളി ടീം. ഇരുവരും ഒന്നിച്ച സിനിമകൾ എല്ലാം ക്ലാസ്സിക് ഗണത്തിൽ പെടുന്ന വമ്പൻ ഹിറ്റുകൾ ആയിരുന്നു.

സംവിധായകനായി മാത്രമല്ല തിരക്കഥാകൃത്തായും അഭിനേതാവായും എല്ലാം വേണു നാഗവള്ളി മോഹൻലാലിന് ഒപ്പം ചേർന്നപ്പോഴെല്ലാം ഹിറ്റുകൾ പിറന്നിരുന്നു. യുവജനോൽസവവും സർവ്വകലാശാലയും ലാൽസലാമും കിലുക്കവും എല്ലാം അതിന് ഉത്തമ ഉദാഹരണങ്ങൾ ആണ്.

Advertisements

അതേ സമയം ലളിതമായ കഥയും സരസമായ ആവിഷ്‌കാരം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ചിത്രമാണ് മോഹൻലാൽ വേണുനാഗവള്ളി ടീമിന്റെ ഏയ് ഓട്ടോ എന്ന ചിത്രം. നർമത്തിന് പ്രാധാന്യം നൽകി ഒരുക്കിയ പ്രണയ ചിത്രമായിരുന്നു ഏയ് ഓട്ടോ.

Also Read
സുകുമാരൻ കാശ് സമ്പാദിക്കാൻ ഏറെ ശ്രദ്ധിച്ചിരുന്നു, പക്ഷേ സോമൻ അങ്ങനെയായിരുന്നില്ല: കുഞ്ചന്റെ വെളിപ്പെടുത്തൽ

നടൻ മണിയൻ പിള്ള രാജു നിർമ്മിച്ച ഈ ചിത്രം 1990 ലാണ് പുറത്തിറങ്ങുന്നത്. ഏഴോളം വലിയ ചിത്രങ്ങൾ റിലീസിനെത്തുന്ന വേളയിലായിരുന്നു ഏയ് ഓട്ടോയുടെയും വരവ്. അക്കരെ അക്കരെ അക്കരെ, കടത്തനാടൻ അമ്പാടി, നമ്പർ 20 മദ്രാസ് മെയിൽ തുടങ്ങിയ അന്നത്തെ ബിഗ്ബജറ്റ് ചിത്രങ്ങൾക്കൊപ്പമാണ് താരതമ്യേന ചെലവ് കുറച്ചു നിർമ്മിച്ച ഏയ് ഓട്ടോ റിലീസിനെത്തിയത്.

നിർമ്മാതാവായ മണിയൻ പിള്ള രാജുവിനോട് പലരും ഈ അവസരത്തിൽ ഏയ് ഓട്ടോയുടെ റിലീസ് നീട്ടി വയ്ക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടെങ്കിലും എല്ലാ റിസ്‌കും ഏറ്റെടുത്തു മണിയൻ പിള്ള രാജു പ്രിയദർശൻ ഉൾപ്പടെയുള്ള വലിയ സംവിധായകരുടെ സിനിമകൾക്കൊപ്പം ഏയ് ഓട്ടോ റിലീസ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Also Read
ചേച്ചീ ചേച്ചീടെ ഭർത്താവിന് എന്റെ ഊ ഭാഗം കാണണമെന്ന് പറയുന്നു, എന്താ ചേയ്യേണ്ടത്, വൃത്തികെട്ട് കമന്റിട്ടവനേയും ഭാര്യയേയും കയ്യോടെ പൊക്കി എട്ടിന്റെ പണികൊടുത്ത് നടി അൻസിബ ഹസൻ

ഏയ് ഓട്ടോയ്ക്കൊപ്പം റിലീസിനെത്തിയ എല്ലാ ചിത്രങ്ങളെയും പിന്നാലാക്കി കൊണ്ട് മോഹൻലാലിന്റെ ഈ കൊച്ചു ചിത്രം കേരളത്തിൽ നൂറോളം ദിവസങ്ങൾ ഓടി ചരിത്രം കുറിച്ചു. ആ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രം കൂടിയായിരുന്നു ഏയ് ഓട്ടോ.

കോഴിക്കോട് നഗരത്തിന്റെ പശ്ചാത്തലത്തോടെ പറഞ്ഞ ഏയ് ഓട്ടോയുടെ ചിത്രീകരണം തിരുവനന്തപുരത്ത് വെച്ചായിരുന്നു എന്നുള്ളതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. രേഖ, തിക്കുറിശ്ശി സുകുമാരൻ നായർ, സുകുമാരി,മുരളി, ഗണേഷ് ശ്രീനിവാസൻ, മണിയൻ പിള്ള രാജു, കുതിരവട്ടം പപ്പു, ജഗദീഷ്, കുഞ്ചൻ,സോമൻ, അശോകൻ, തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങൾ.

Advertisement