Home Entertainment Celebrities

ബ്ലെസ്ലിയുടെ കൂടെ ദിൽഷ ജയിലിൽ പോയത് സഹിക്കാനാവാതെ റോബിൻ, അസ്വസ്ഥനായ ഡോക്ടർ സുചിത്രയോട് കാര്യങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞു ; ഇവനും ഡെയ്സിയുമായി ജയിൽ ഷെയർ ചെയ്തില്ലേ അപ്പോഴില്ലാത്ത എന്ത് പ്രശ്‌നമാണ് ഇപ്പോഴെന്ന് പ്രേക്ഷകർ

122

ബിഗ് ബോസ് ആരാധകർ ഏറെ ആഘോഷിച്ച എപ്പിസോഡാണ് കഴിഞ്ഞ ദിവസത്തേത്. ജയിലിലേക്ക് പോവാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ നിന്നും അഖിൽ രക്ഷപ്പെടുകയും പകരം ആ ചാൻസ് ദിൽഷയ്ക്ക് കൊടുക്കുകയുമാണ് ചെയ്തത്. ഇതോടെ ബ്ലെസ്ലിയും ദിൽഷയും ജയിലിലേക്ക് പോയി. തുടക്കത്തിൽ ബോറടിയ്ക്കുമോ എന്ന് ആശങ്കപ്പെട്ടെങ്കിലും ഏറ്റവും കിടിലൻ ജയിൽ നിമിഷങ്ങളായി അത് മാറി. ദിൽഷയോട് ഇഷ്ടം പറയാതെ പറഞ്ഞ ആളാണ് റോബിൻ. എന്നാൽ നേരിട്ട് പോയി ക്രഷ് ഉണ്ടെന്ന് ബ്ലെസ്ലി പറയുകയും ചെയ്തു.

പിന്നീട് മൂന്ന് പേരും നല്ല സുഹൃത്തുക്കളായി മാറി. എന്നാൽ ബ്ലെസ്ലിയുടെ കൂടെ ദിൽഷ ജയിലിൽ പോയത് സഹിക്കാനാവാതെ റോബിൻ അസ്വസ്ഥനാവുകയാണ്. ഇക്കാര്യം സുചിത്രയോട് വെട്ടിത്തുറന്ന് പറഞ്ഞു. ഇതോടെ പ്രേക്ഷകരും റോബിനെ ശക്തമായി വിമർശിച്ചിരിക്കുകയാണ്.

Advertisements

ALSO READ

ഉപദേശം കേട്ട് കേട്ട്, നല്ലത് കാത്തിരുന്നതാണ് പ്രശ്നമായത്; ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല : നല്ല കുറേ സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് മാളവിക മേനോൻ

2. ദിൽഷയുടെ ജീവശ്വാസവും ഏറ്റവും വലിയ പാഷനും ഡാൻസ് ആണ്. അതിൽ സഹ ഡാൻസേഴ്സയ പുരുഷന്മാരോട് ഒത്തു അടുത്തു ഇടപഴക്കേണ്ടി വരുന്ന ജോലി ആണ്. 24 മണിക്കൂർ ക്യാമറ ഉള്ള തുറന്ന ഒരു കൂടിനൊപ്പം ദിൽഷ തന്റെ സഹമത്സരാർഥിയോട് ഒത്തു ഇരിക്കുന്നത് ഇത്രത്തോളം നിങ്ങളെ അസ്വസ്ഥൻ ആക്കുന്നുണ്ടെങ്കിൽ ദിൽഷയുടെ ഡാൻസിംഗ് കരിയർ ഒരിക്കലും ഈ ഇടുങ്ങിയ മെന്റലിറ്റി വെച്ചു നിങ്ങൾക്ക് അംഗീകരിക്കാൻ ആവില്ല.

3. ഡെയ്സിയും റോബിനും ജയിലിൽ കിടന്നപ്പോൾ ഇല്ലാത്ത ഒരു പ്രശ്നവും ബ്ലെസ്ലിയും ദിൽഷയും കിടക്കുമ്പോൾ ഉണ്ടാകാൻ പോകുന്നില്ല. പുറത്ത് പിആർ അടിച്ചു എത്ര വെളുപ്പിച്ചാലും അകത്തെ ദുർഗന്ധം നമ്മൾ പോലും അറിയാതെ പുറത്തേക്ക് വമിക്കും. നിങ്ങൾ എത്രയും പെട്ടന്ന് സ്വന്തം ഹോസ്പിറ്റലിൽ നിന്ന് തന്നെ ഒരു കൗൺസിലിങ് എടുക്കുക. ഒപ്പം യൂട്യൂബിൽ ഈ അവരാതം ഒക്കെ ക്യൂട്ട് ലബു, റോബിൻ എട്ടായി ഏജത്തി പൊസസ്സീവ്നെസ്, എന്നൊക്കെ ലവ് ഇട്ട് പ്രോത്സാഹിപ്പിക്കുന്ന കലിപ്പൻ കാന്താരിമാരെയും കൂട്ടുക.. എന്നുമാണ് ഒരു ആരാധകൻ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

ALSO READ

ഫേക്ക് പ്രണയം ഉണ്ടാക്കുന്നവരേക്കാളും വായ തുറന്നാൽ അസഭ്യം പറയുന്നവരേക്കാളും എന്തുകൊണ്ടും ഫിനാലെ വരെ എത്താൻ ഏറ്റവും യോഗ്യത ലക്ഷ്മിചേച്ചിയ്ക്ക് ; അൽപം ഓവറായി തോന്നുമെങ്കിലും ശരാശരി മലയാളി വീട്ടമ്മമാരുടെ പ്രതീകമാണ് ലച്ചുമ്മ: കുറിപ്പ്…

പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ റോബിന്റെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടി ചിലർ സൂചിപ്പിച്ചു. ‘ഇവൻ കെട്ടി കഴിഞ്ഞാൽ ഇക്കണക്കിന് വീട്ടിൽ ക്യാമറ ഫിറ്റ് ചെയ്യും. ഇത്രയും സൈക്കോ ആയ വ്യക്തി എന്ത് മോട്ടിവേഷൻ ആണ് നടത്തുന്നത്. ആദ്യം സെൽഫ് മോട്ടിവേഷൻ നടത്തട്ടെ, ഇവനും ഡെയ്സിയുമായി ജയിൽ ഷെയർ ചെയ്തില്ലേ? പിന്നെ ഇവനെ പ്രകോപിക്കാൻ തന്നെയാണ് അവർ ഇരുവരും കളിച്ചതെന്നും’ ആരാധകർ പറയുന്നുണ്ട്.

 

 

 

Advertisement