ഉപദേശം കേട്ട് കേട്ട്, നല്ലത് കാത്തിരുന്നതാണ് പ്രശ്നമായത്; ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല : നല്ല കുറേ സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് മാളവിക മേനോൻ

84

സഹ താര വേഷങ്ങളിലൂടെ മലയാള സിനിമയിൽ കാലുറപ്പിയ്ക്കുകയാണ് നടി മാളവിക മേനോൻ. മോഹൻലാലിനൊപ്പം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന് ശേഷം, മമ്മൂട്ടി നായകനായ സിബിഐ 5 ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അടുത്തത് വൻ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നത് മമ്മൂട്ടിയുടെ പുഴു, സുരേഷ് ഗോപിയുടെ പാപ്പൻ എീ സിനിമകൾക്ക് വേണ്ടിയാണ്. തുടക്കത്തിൽ നായിക റോളുകൾ തിരഞ്ഞെടുത്ത് ചെയ്ത മാളവിക എന്തുകൊണ്ട് ഇപ്പോൾ ക്യാരക്ടർ റോളുകളിലേക്ക് മാറുന്നു എന്ന ചോദ്യത്തിന് നടി ഉത്തരം നൽകുകയാണ്…

വന്ന സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്തു. ഇടയ്ക്ക് ഞാൻ ഒരു ബ്രേക്ക് എടുത്തിരുന്നു. പിന്നെയും വരും ഒരു സിനിമ ചെയ്ത് പോകും. ആ സമയത്ത് ഒരുപാട് ഉപദേശങ്ങൾ കേട്ടിരുന്നു. നല്ലതിന് വേണ്ടി പറയുന്നത് ആവാം, പക്ഷെ എനിക്ക് അത് വിപരീതമായിട്ടാണ് വന്നത്. ചിലരുടെ ഉപദേശം കേട്ട് നല്ല കുറേ സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്.

Advertisements

ALSO READ

ഫേക്ക് പ്രണയം ഉണ്ടാക്കുന്നവരേക്കാളും വായ തുറന്നാൽ അസഭ്യം പറയുന്നവരേക്കാളും എന്തുകൊണ്ടും ഫിനാലെ വരെ എത്താൻ ഏറ്റവും യോഗ്യത ലക്ഷ്മിചേച്ചിയ്ക്ക് ; അൽപം ഓവറായി തോന്നുമെങ്കിലും ശരാശരി മലയാളി വീട്ടമ്മമാരുടെ പ്രതീകമാണ് ലച്ചുമ്മ: കുറിപ്പ്…

ഇപ്പോൾ ആലോചിക്കുമ്പോൾ എന്തിനായിരുന്നു ദൈവമേ അങ്ങനെയൊക്കെ ചിന്തിച്ചത് എന്ന് തോന്നിപ്പോവും. തമിഴിൽ നല്ല ഒരുപാട് സിനിമകൾ ഉപദേശത്തിന്റെ പേരിൽ കൈവിട്ടു പോയിട്ടുണ്ട്. ഏതൊക്കെ സിനിമകളാണ് എന്ന് കൃത്യമായി ഓർമയില്ല. പക്ഷെ, വിജയ് സേതു പതി, വിശാൽ തുടങ്ങിയവർക്ക് ഒപ്പമുള്ള സിനിമകളായിരുന്നു അവയൊക്കെ.

ഉപദേശം കേട്ട് കേട്ട്, നല്ലത് കാത്തിരുന്നതാണ് പ്രശ്നമായത്. പിന്നീട് എനിക്ക് തന്നെ തോന്നി എന്തിന് വേണ്ടിയാണ് ഞാൻ കാത്തിരിയ്ക്കുന്നത് എന്ന്. നായികയായി മാത്രം അഭിനയിച്ചാൽ മതി എന്നില്ലല്ലോ. മികച്ച ക്യാരക്ടർ റോളുകളും ഉണ്ട്. ഒരു അവാർഡ് കിട്ടുക എന്നതല്ലല്ലോ ലക്ഷ്യം, പ്രേക്ഷകർ അംഗീകരിയ്ക്കുന്ന വിധം നല്ല റോളുകൾ ചെയ്യുക. ആ സിനിമയിൽ മാളവിക ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയുന്ന വിധമല്ല, മാളവിക ആ സിനിമയിൽ ഉണ്ട് എന്ന് പറയുന്ന വിധം സിനിമകൾ ചെയ്യണം.

ഇന്റസ്ട്രിയിൽ ഒരുപാട് മാളവികമാർ ഉണ്ട്. പേര് മാറ്റിക്കൂടെ എന്ന് എന്നോട് പലരും ചോദിച്ചിട്ടുണ്ട്. മാറ്റണം എന്ന് ഞാൻ ആലോചിച്ചിട്ടില്ല. എന്നെ എല്ലാവരും അറിയുന്നത് ഈ പേരിലാണ്. എന്റെ അച്ഛനും അമ്മയും ഇട്ട പേര്. എനിക്കും മാളവിക എന്ന പേര് ഇഷ്ടമാണ്, ഈ പേരിൽ തന്നെ നിൽക്കാനാണ് ആഗ്രഹം. ഇന്ദുലേഖ എന്നായിരുന്നുവത്രെ എനിക്ക് ആദ്യം ഇടാൻ അച്ഛനും അമ്മയും കരുതിയ പേര്.

ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നതിനോട് എനിക്ക് താത്പര്യ കുറവ് ഒന്നും ഇല്ല. പക്ഷെ വെറുതേ ഒരു പാട്ട് രംഗത്തിന് വേണ്ടി ഗ്ലാമറാകാൻ താത്പര്യമില്ല. കഥാപാത്രം ആവശ്യപ്പെട്ടാൽ എന്റെ കംഫർട്ട് ലെവലിലുള്ള ഗ്ലാമർ ചെയ്യാൻ താത്പര്യമാണ്. ആ ക്രൂവിലും നമുക്ക് വിശ്വാസം ഉണ്ടാവണം എന്നും മാളവിക പറയുന്നുണ്ട്.

ALSO READ

കൂടെ റിലീസ് ചെയ്തത് ഏഴോളം വമ്പൻ ചിത്രങ്ങേളെ എട്ടുനിലയിൽ പൊട്ടിച്ച് പടുകൂറ്റൻ വിജയം നേടി ലാലേട്ടന്റെ ആ ചെറിയ സിനിമ, സംഭവം ഇങ്ങനെ

മമ്മൂക്കയ്ക്കൊപ്പവും ലാലേട്ടനൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു. രണ്ട് പേർക്കും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക എന്ന് പറയുന്നത് വളരെ പ്രയാസമാണ്. രണ്ട് പേർക്കും അവരുടേതായ വ്യക്തിത്വം ഉണ്ട്, അത് രണ്ടും മികച്ചതാണ്. വളരെ രസകരമാണ് രണ്ട് പേർക്കും ഒപ്പമുള്ള ഷൂട്ടും. ഇവർ രണ്ട് പേരെയും ഇഷ്ടവുമാണ് എന്ന് മാളവിക കൂട്ടിച്ചേർത്തു.

 

Advertisement